
ദാവീദിന്റ്റെ പുത്രന് ജോസഫിനു
മേരിയുടെ വിശുദ്ദഗര്ഭം ഒരു ഭാരമായില്ല..
ദശരഥപുത്രന് രാമനു പക്ഷേ
സീതയുടെ ലങ്കാവാസമൊരു ഭാരമായി...
മനുഷ്യനായ ജോസഫ് ദൈവപിതാവായും
ദൈവാവതാരം രാമന് മനുഷ്യനായും
പരിണമിച്ചതവിടെയാണു....
ജോസഫ് പ്രകീര്ത്തിക്കപ്പെട്ടിട്ടുണ്ടങ്കിലും
രാമന് പഴിക്കപ്പെട്ടിണ്ടുണ്ടെങ്കിലും
അതിതിനു മാത്രം
ഒരു പക്ഷേ സ്വപ്നദര്‍ശനം നല്കാന്
ദൈവദൂതന് വരാത്തതിനാലോ....
പിന്നീട് സീത ജനിക്കാത്തതിനാലോ ആവാം
ഇന്നും നിറയെ രാമന്മാര് ജനിച്ച് കൊണ്ടിരിക്കുന്നു...