വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

05 August 2012

മോനായിയുടെ യാഗം




മോനായി  ഒരു പഴേ ദോസ്താണു.
വെള്ളമടിയില്ല, പുഹയില്ല, അലമ്പില്ല, ഞങ്ങളൊഴിച്ച് അനാവശ്യ കൂട്ട്കെട്ടില്ല ,  ചുരുക്കത്തിൽ തങ്കപ്പെട്ട ഒരു മാന്യൻ.
ഉൽസവപ്പറമ്പിൽ കൊണ്ടുവച്ച ജനറേറ്റർ ശബ്ദത്തിൽ ഞാനടക്കം  നിദ്രയിലാറാടുമ്പോൾ ,മോനായി പ്രഭാതങ്ങളിൽ കളസമണിഞ്ഞ് സവാരിയും, അപാര വ്യായാമങ്ങളും ചെയ്ത് ആറു കട്ടയായി.

ജോഗിംങ്ങിനിറങ്ങുന്ന കളേർസിനേക്കുറിച്ചുള്ള വിവരണത്തിൽ മയങ്ങി  നാലു ദിവസം പോയി നോക്കിയെങ്കിലും  അഞ്ചാം ദിവസം ഞാൻ  കോലൊടിച്ചിട്ട് സമാധിയായി.

ഫെയറാന്റ് ലൗലി, ഇമാമി, കുട്ടിക്കൂറ എന്നിവ എവിടെക്കണ്ടാലും, ഓണർഷിപ്പ് നോക്കാതെ അപ്ലൈ ചെയ്യുക, പിന്നെ കറുപ്പിനഴക് ഓ ഓ ഓ ഔദ്യോഗിക ഗാനവും ഒഴിച്ചാൽ ആളു തീരെ ഉപദ്രവകാരിയല്ല..

ജോലിക്ക് ജോലി, കാശിനു കാശ്,ജീൻസിനു ജീൻസ്, ടീഷർട്ടിനു ടീഷർട്ട്!
എന്നാലും 100  സി സി ബൈക്കിൽ ഒരു പൂജാഭട്ട് ഇല്ലാതിരുന്നത് അവനെ വിഷാദനിമഗ്മ്നാക്കി.
 ആഴത്തിലുള്ള കൂട്ട പഠനങ്ങൾക്കും, റഫറൻസുകളിൽ നിന്നും ചാറ്റിംങ്ങ്, ഓർക്കുട്ടിംങ്ങ് ( അന്ന് ഫേസ്ബുക്ക് ഒക്കെ ഭ്രൂണം!)എന്നിവയുടെ അപാരസാധ്യതകളേക്കുറിച്ച് മനസ്സിലാക്കുകയും , പിറ്റേ ദിവസ്സം റൂമിൽ ഇന്റർനെറ്റ് കണക്ക്ഷൻ അടിയന്തിരമായി  ഉത്ഘാടനം ചെയ്യുകയും ഉണ്ടായി.

ഷെയറിട്ടാണെങ്കിലും, പുറമ്പോക്ക്ഭൂമി കയ്യേറണപോലെ മോനായി ഒറ്റയ്ക്കങ്ങ് ആധിപത്യം സ്ഥാപിച്ചു. ആഭ്യന്തരകലഹങ്ങൾക്കും,മുട്ടനടിക്കുമവസാനം  അവൻ അസന്നിഗ്ദമായി സിദ്ദാന്തിച്ചു....
" ആരു വേണമെങ്കിലും നെറ്റ് ഉപയോഗിച്ചോ...... ബട്ട്!!! സിസ്റ്റം തരില്ല, അത് എന്റെയാകുന്നു!!!! "

സംഗതി ശെരിയാണല്ലോ .... !
പല്ല് കടിച്ച് ഞങ്ങൾ പഴേ  കാരംസിലേക്കും,ചീട്ട് കളിയിലേക്കും മടങ്ങിപ്പോയി... കഴുത കളി തന്നെ.

അനന്തരം മോനായി സ്വാമിയായി.
ഓഫീസ് വിട്ട് വന്നാൽ സിസ്റ്റം ഓണാക്കും.


യാഹു,ജിടാക്ക്,റെഡിഫ് ബോൾ,ഓർക്കുട്ട്......
സകലപൂജാമുറികളിലും പച്ചവെളിച്ചം തെളിച്ച് പ്രാർത്ഥനാനിമഗ്നനാകും.
ഒരൊറ്റ മന്ത്രം മാത്രം..... "ദേവീ..... പ്രത്യക്ഷയാകൂ..... അടിയനെ അനുഗ്രഹിക്കൂ..."

മോനായി യാഗം ആരംഭിച്ചു!,
 പ്രഭാതസവാരിക്ക് പകരം, ഞങ്ങളെണീറ്റ് കോട്ടുവാ ഇടുമ്പോഴും അവനെ സിസ്റ്റത്തിനു മുൻപിൽ കാണായി...
ക്യത്യസമയത്ത് ഓഫീസിലെത്തിയിരുന്നവൻ ലേറ്റായിത്തുടങ്ങി...

വാരാന്ത്യങ്ങളിൽ കഠിന യാഗമായിരുന്നു....
പണ്ട് ഊണു കഴിക്കാൻ പന്ത്രണ്ടരയ്ക്ക് മെസ്സിലേക്ക് ഓടിയിരുന്ന മോനായി അനങ്ങുന്നില്ല.
പുറത്തിറങ്ങുമ്പോ അശരീരി മാത്രം വരും, " പയ്യൻസ്! ഒരു ബിരിയാണി പാഴ്സൽ"

മന്ത്രോച്ചാരണങ്ങൾ മൊബൈലിലേക്കും നീണ്ടു....

പുച്ഛത്തിൽ ചിരിച്ചെങ്കിലും,
അവന്റെ  വിവരണങ്ങളും,കോങ്കണ്ണിട്ട് പാളിനോക്കിയപ്പോൾ കണ്ട ചാറ്റിംങ്ങ് വിൻഡോകളും ഞങ്ങളെ അസ്വസ്ഥരും,അനസൂയകളുമാക്കി.
ശാപവചനങ്ങളുടെ ആത്മഗതങ്ങൾ അന്തരീക്ഷത്തിൽ പാറിനടന്നു...

ഒരു ശനിയാഴ്ച......
അകത്ത് അർജന്റായി ചീട്ട്കളിച്ച് കൊണ്ടിരുന്ന സഹമുറിയന്മാരുടെ മുൻപിൽ മോനായി പ്രത്യക്ഷപ്പെട്ടു.
ചുണ്ടിലൊരു പുഞ്ചിരിയോടെ, നിവർന്ന് നിന്ന് പ്രഖ്യാപിച്ചു....

വളഞ്ഞളിയാ...

എന്ത് നിന്റെ വാലോ ?

അല്ലെടാ, അവൾ.... ... അവൾ സമ്മതിച്ചു........ .നാളെ സെന്റർ മാളിൽ ഞങ്ങൾ മീറ്റ് ചെയ്യും..

നാലുപേരുടെയും ചീട്ടുകൾ തകർന്ന് താഴെ വീണു...

എന്ത്!!!
ആണുങ്ങളിൽ ആണായ കടയാടി രാഘവനും,തമ്പിയും,ബേബിയും, കുന്നേൽ ഔതക്കുട്ടിയുമൊക്കെ നിരന്നിരിക്കുമ്പോൾ ഇവനു മാത്രം ഗേൾഫ്രണ്ട് ???

അവളു നിന്നെ പറ്റിച്ചതാവുമെടാ ?

അല്ലെടാ അവൾ വരും... കട്ടായം!

കടയാടികൾ പരസ്പരം നോക്കി...

ഞായറാഴ്ച പുലർന്നു...
മോനായി ഒരുങ്ങുകയാണു.
പോൺസ് പൗഡറിന്റെ അനേകം ലെയറുകൾ തേച്ചുപിടിപ്പിച്ച ആ മുഖം ചതിക്കാത്തചന്തുവിലെ സലിം കുമാറിനെ പോലെ തോന്നിച്ചു.
ഫ്ലൂറസന്റ് മഞ്ഞ ടീഷർട്ടിലും , പിള്ളേരു മൂത്രമൊഴിച്ചിട്ട് നനഞ്ഞ മാതിരി അവിടവിടെ  ഷേഡുമുള്ള നീല ജീൻസിലുംഅവൻ അപാരമായി ശോഭിച്ചു..

അതിനിടയിൽ ഞങ്ങൾ കടയാടികളും അങ്കക്കച്ച കെട്ടി ഒരുങ്ങിയിറങ്ങി.

"എവിടേക്കാടാ", മോനായിയാണു..

"ശിവാജി നഗറിൽ പടത്തിനു പോവാടാ , നീ വരുന്നോ ?"

"ഇല്ലെടാ,  ഞാൻ പറഞ്ഞാരുന്നില്ലേ ?"

"ഹം ശരി മോനായീ..... നീ ഒക്കെ ഭാഗ്യവാൻ , ചെല്ലെടാ ആൾ ദി ബെസ്റ്റ്."

അങ്ങനെ മോനായി തെക്കോട്ട് സെന്റർ മാളിലേക്കും , കടയാടികൾ കിഴക്കോട്ടും വച്ച് പിടിച്ചു...
വെറുതേയാരുന്നു, കടയാടികൾ ഒരൽപ്പം കിഴക്ക് മാറി  ഒരു 90  ഡിഗ്രി ടേണെടുത്ത് ഓവർ സ്പീഡിൽ സെന്റർ മാളിന്റെ പരിസരത്തെത്തി ഒരരിക് മാറി നിലയുറപ്പിച്ചു..

മോനായി  പത്താംക്ലാസ്സ് റിസൽട്ട് വരാൻ കാത്ത് നിൽക്കുന്നത് പോലെ ആരെയോ പ്രതീക്ഷിച്ച് നഖവും കടിച്ച് മാളിന്റെ മുന്നിൽ നിൽക്കുന്നു..

കണ്ണുനട്ടങ്ങിനെ അക്ഷമരായി  കാത്തിരിക്കുമ്പോൾ, അനേകം തരുണീമണികൾ പതിവുപോലെ  "ബ്ലഡിമല്ലൂസ്" എന്ന് പുച്ഛിച്ച്  ഒരു കടാക്ഷം പോലും തരാതെ ചന്നം പിന്നം ബ്രിഗേഡ്റോഡ് ഭാഗത്തേക്ക് നടന്ന് പോയി. 
അവസാനം ആ ഓട്ടോ ആഗതമായി!

ഓട്ടോയിൽ നിന്നിറങ്ങിയ സൗന്ദര്യ ധാമത്തെ കണ്ട് മോനായി കിടുങ്ങി!!!!  ബാക്ക്ഗ്രൗണ്ടിൽ കടയാടികൾ നടുങ്ങി..
 എന്ത് !!! ലൈലാ അലിയും, സെറീനവില്യസും,കൊളപ്പുള്ളി ലീലയും ഒറ്റശരീരത്തിലോ ? !!!

 ഇതു പോലെ ചില അക്കന്മാരെ ചാനൽ മാറ്റുന്നതിനിടയ്ക്ക്, അലറി വിളിച്ച് തല്ലുകൂടുന്ന ഒരു പ്രോഗ്രാമിലേ മുൻപ് കണ്ടിട്ടുള്ളു. റസ്‌ലിംങ്ങ്!,  WWF  എന്നോ എന്തരോ പറയുന്ന കേൾക്കാം.

എന്തായാലും മോനായിക്ക് ചേരും , അമ്മയും കുഞ്ഞും പോലെ,

ഗേൾഫ്രണ്ട് മോനായിയെ കെകളിൽ കോർത്ത് നാണത്തോടെ കാൽവിരലാൽ സ്റ്റെപ്പിൽ നാലഞ്ച് കുഴി കുഴിച്ചു.
മോനായിയുടെ പാദങ്ങൾ തറനിരപ്പിൽ നിന്ന് ഒരടി ഉയർന്നു കാണായി. കൈ ചേർത്ത് പിടിച്ച് കാമുകീ കാമുകന്മാർ ഉള്ളിലേക്ക് കയറിപ്പോയതും സെന്റർ മാൾ ഒരു നിമിഷം ഒന്ന് കുലുങ്ങി.
കടയാടികൾ ഊറിച്ചിരിച്ച് രംഗം കാലിയാക്കി.

സൂര്യൻ ദു:ഖഭാരത്താൽ നേരത്തേ അസ്തമിച്ചു.
ഒടുക്കം പരവശനായി മോനായി വാതിൽക്കൽ പ്രത്യക്ഷനായി.
റൂമേറ്റ്സിനെ കണ്ട മോനായി ചടപടാന്ന് പ്രസന്നവദനനായി.. കർച്ചീഫെടുത്ത് മുഖം തുടച്ചു.

"അളിയാ പോയിട്ടെന്തായെടാ..ആളെങ്ങനെ ?"

"മീറ്റ് ചെയ്തെടാ. നല്ല കുട്ടിയാടാ. മ്മടെ ഭാവനേടെ കട്ട്..!"

"പ്‌ഹ്ഹ്ഹ്.. !!!"

ഒന്നാം കടയാടിക്ക് ചിരി പൊട്ടിയതാണു.

"ഞങ്ങളു കണ്ടാർന്നു  നിന്റെ ഭാവനേനെ.  വല്ലാത്ത ഭാവന തന്നെ!!"

മോനായി വിഷണ്ണനായി.

"പന്നികളേ , എനിക്ക് തോന്നിയെടാ എല്ലാം കൂടെ  നേരത്തേ ഒരുങ്ങി ഇറങ്ങിയപ്പോ

നോക്കിക്കോ ഭാവന അല്ലടാ , ഒരു കത്രീനകൈഫിനെ ഒപ്പിച്ചിട്ടേ ഈ മോനായിക്കിനി വിശ്രമമുള്ളു".. 

കുപിതനായ മോനായി  പുകയുന്ന സിഗററ്റ് പിടിച്ച് വാങ്ങി  അതിന്മേൽ കൈ ഉയർത്തിപ്പിടിച്ച് അഗ്നിശപഥം ചെയ്തു!

"അപ്പോൾ  ഈ ഭാവനയോ മോനായീ ?"

"കാണെടാ"

മോനായി സിംകാർഡൂരി കാനയിലേക്ക് വലിച്ചെറിഞ്ഞു.
ചാറ്റിൽ കയറി ഭാവനയെ കമ്പ്ലീറ്റ് ബ്ലോക്കി. പൂർവാധികം ശക്തിയോടെ വല വീശി ഇര പിടുത്തം ആരംഭിച്ചു..

"ഇവൻ നന്നാവില്ല"

കടയാടികൾ പിറുപിറുത്തു..

പക്ഷേ മോനായി ഞെട്ടിച്ചു കളഞ്ഞു!!!
മുപ്പതാം നാൾ പുതിയ ഓർക്കുട്ട് ഫ്രണ്ടിന്റെ ഫോട്ടോസ് ഞങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിച്ച്. മോനായി ഞെളിഞ്ഞ് നിന്നു.

ഹമ്മ്മ് മൊഞ്ചത്തി തന്നെ.!

"അടുത്താഴ്‌ച മിക്കവാറും കാണുമെടാ ..."

ഞങ്ങളുടെ നെഞ്ചത്തിട്ട് അവൻ  അമിട്ട് പൊട്ടിച്ചു.

ബഡായി ആവും,  വിശ്വസിക്കാൻ ശ്രമിച്ചു..

ആ സുദിനം വീണ്ടും വന്നു ചേർന്നു.
മോനായി കുളിച്ച് കുട്ടപ്പനായി കണ്ണാടിയെ നാണിപ്പിച്ച് ഒരുങ്ങി  സെന്റർ മാളിലേക്കെന്നും പറഞ്ഞ് യാത്രയായി.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , കടയാടികൾ ഡിക്റ്ററ്റീവുകളായി സെന്റർമാളിൽ പഴയ സ്ഥാനത്ത് എത്തിച്ചേർന്നു ഉപവിഷ്ടരായി..

അരമണിക്കൂർ കഴിഞ്ഞു.
മോനായി പരിസരത്തെത്തിയിട്ടില്ല എന്ന് തോന്നുന്നു.

ഒരു മണിക്കൂർ കഴിഞ്ഞു,  ഒന്നൊന്നര മണിക്കൂർ  കൊഴിഞ്ഞു..

ഡിക്റ്ററ്റീവുകൾക്ക് വിശപ്പിന്റെ വിളി തുടങ്ങി.

മോനായിയും ഗേൾഫ്രണ്ടും  ഏരിയയിലേ ഇല്ല.

കടയാടി നമ്പർ  വണ്ണിന്റെ മൊബൈൽ ചിലച്ചു.. മോനായിയാണു.

"ഡാ, സെന്റർ മാളിന്റെ പരിസരത്ത് കിടന്ന് കറങ്ങുവാണോ ഇപ്പഴും ?,  ഞാനും  കത്രീനകൈഫും ലാൽബാഗ് പാർക്കിൽ മീറ്റ് ചെയ്തു. ഇനി എല്ലാരും വീട് പിടിച്ചോ."

നാലു പേരുടെ പല്ലുകൾ കടകടാന്ന് ഞെരിഞ്ഞമർന്നു.

ചതി!! കൊടും ചതി!!

നേരം സന്ധ്യയായി, ദു:ഖഭാരത്തോടെ നാലു പേർ ചടഞ്ഞിരിക്കുമ്പോൾ മോനായി അത്യുത്സാഹിതനായി വന്ന് കയറി...

"ഡാ, എന്തായാലും വേണ്ടില്ല ചിലവ് വേണം,"

അമ്മൂമ്മ മരിച്ചാലും ചിലവു കിട്ടിയാ മതിന്ന് പറയുന്നോനാണു.

മോനായി സമ്മതിച്ചു, ഈ സന്തോഷത്തിനു മോനായി എന്തും ചെയ്യും.

ഉടനടി ടെറസ്സിൽ മല്ല്യ വാറ്റിയ ബിയർ എത്തി, ടച്ചിംങ്സിനു ചിക്കൻ കബാബും . കമ്പ്ലീറ്റ് ഫുഡ് ഐറ്റംസും.

ഉപചാരത്തിനു ചിയേഴ്സ് പറഞ്ഞ് മോനായി താഴേക്ക് ഡാർലിങ്ങിന്റെ അടുത്ത്  ചാറ്റാൻ പോയി..

ഡാ എന്നാലും നമ്മളു നാലു ചെറുപ്പക്കാരു നില്ക്കുമ്പോൾ ഈ മോനായി നമ്മളെ ...""

ഒന്നാമൻ കരച്ചിൽ തുടങ്ങി..

"പോട്ടെഡാ, ആത്മീയതയുടെ അപാരതയിലാണു ആനന്ദം... " ഞാൻ സമാധാനിപ്പിച്ചു.

ഒന്നാമൻ മലയാള നിഘണ്ടുവിൽ ഒഫിഷ്യലായിട്ട് ഉൾകൊള്ളിക്കാത്ത ഒരു വാക്ക് ഉരിയാടി.

ശ്ശ്ശ്ശ്....

മോനായി പടി കയറി വരുന്നു.

വന്ന പാടെ ഒരു കിങ്ങ് ഫിഷർ ചിൽഡ് ഒറ്റ വലിക്ക് തീർത്ത് വച്ചു.

"എന്ത് പറ്റി അളിയാ ?"

"പണ്ടൊക്കെ ദൈവം പിന്നെപിന്നെയായിരുന്നെടാ! ഇപ്പോപ്പോ...."

എന്ത് ?

"അവൾ എന്നെ ബ്ലോക്കിയളിയാ! മൊബൈലും റീച്ചാവുന്നില്ല!"

മോനായി വിതുമ്പി...

പശ്ചാത്തലത്തിൽ കടയാടികൾ പൊട്ടിപൊട്ടിച്ചിരിച്ചു..

അന്നു തൊട്ടാണു മോനായി  ഒരു ഐഡിയൽ മല്ലുബാച്ചികുടിയനായത്...

88 comments:

  1. ജീവിച്ചിരിക്കുന്ന ഒരാളുമായി സാമ്യമുണ്ടെങ്കിലും ചോദിച്ചാ ഇല്ലാന്നേ പറയൂ...

    ഒരൽപ്പം നർമ്മം മാത്രം

    ReplyDelete
  2. അത് കലക്കി ട്ടാ! :-) :-) :-)

    അങ്ങനെ മോനായി ശവമായി അല്ലെ! പാവം!

    ReplyDelete
  3. അന്ന് ലവനവളെ ബ്ലോക്കി

    ഇന്നവള് ലവനെ ബ്ലോക്കി അല്ലെ....
    ഇതാണണ്ണാ ഓണ്‍ ലൈന്‍ ലവ് ...:D
    കലക്കി സുമേഷ് ജീ......ആശംസകള്‍......

    ReplyDelete
  4. സുമോ,
    ആരാന്നു ചോദിക്കുന്നില്ല, ഇല്ലെന്നെല്ലേ പറയുള്ളൂ അല്ലെ!!
    WWE സുന്ദരിയെ ബ്ലോക്കാക്കിയ മോനായിക്കിപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല, കുടി മാത്രമുണ്ടല്ലേ??
    നര്‍മ്മം നന്നായാസ്വദിച്ചു....

    ReplyDelete
  5. ജീവിച്ചിരിക്കുന്ന എത്ര മോനായി മാര്‍!! അണ്ണാ മോനായിക്ക് സുമോന്റെ ഓരോരു ചോയയില്ലേ ...

    ReplyDelete
  6. "പണ്ടൊക്കെ ദൈവം പിന്നെപിന്നെയായിരുന്നെടാ! ഇപ്പോപ്പോ..! .
    അങ്ങനെയാണല്ലേ! ന്നാലും ന്റെ മോനായ്യ്യെ.

    ReplyDelete
  7. വാസുജി ..കലക്കി അളിയാ ......ഒരിട് തെറ്റാതെ വായിച്ചു ,,,,,വളരെ പയ്യെ ......................ഉഗ്രന്‍ ഇത് നടന്ന കഥയാണോ ?

    ReplyDelete
  8. അങ്ങനെ മോനായിയും ബ്ലോക്കായി.....:)

    ReplyDelete
  9. കൊള്ളാം മോനായീ...

    ReplyDelete
  10. "..കുപിതനായ മോനായി പുകയുന്ന സിഗററ്റ് പിടിച്ച് വാങ്ങി അതിന്മേൽ കൈ ഉയർത്തിപ്പിടിച്ച് അഗ്നിശപഥം ചെയ്തു!.."

    കലക്കീട്ടോ ..... വായിച്ചിട്ട് സങ്കടം വന്നു പാവം മോനായി :(

    ReplyDelete
  11. മോനായി ചരിതം ഒന്നാം ഭാഗം രസിച്ചു ..

    ഇനിയുള്ള ഭാഗങ്ങള്‍ കൂടി പോന്നോട്ടെ !!

    ReplyDelete
  12. ആത്മീയതയുടെ അപാരതയിലാണു ആനന്ദം...

    ReplyDelete
  13. കലക്കി മാഷേ മോനായിയുടെ ചാറ്റ്

    ആശംസകള്‍

    ReplyDelete
  14. അയ്യയ്യോ...പാവം പാവം മോനായി

    ReplyDelete
  15. മോനായി കൊള്ളാല്ലോ ....അങ്ങനെ പോരട്ടെ ..ആശംസകള്‍ തിരയുടെ

    ReplyDelete
  16. ഓ! തന്നെ..തന്നെ. ആത്മീയതയുടെ അപാരതയിലാണ് ആനന്ദം.......

    ReplyDelete
  17. ആഹാ......മോനായിക്ക് മാത്രം ബ്ലോക്കിയാല്‍ മതിയോ ഇവിടെ!
    സംഗതി കൊള്ളാം.

    ReplyDelete
  18. അങ്ങിനെ മോന്നായിയും ബ്ലോക്കായി.

    ReplyDelete
  19. മോനായിയുടെ ചാറ്റ് കലക്കി

    ആശംസകള്‍

    ReplyDelete
  20. @ വിഷ്ണു
    @ ഷലീർ അലി
    @ നിത്യഹരിത
    @ പടന്നക്കാരൻ
    @ ഹസീൻ
    @ സിദ്ധിക്ക് ഭായ്
    @ നാച്ചി
    @ ഇസഹാക്ക് ഭായ്
    @ നാസർ
    @ നിധീഷ്
    @ വേണുജി
    @ ജോമോൻ
    @ കലാവല്ലഭൻ
    @ ഗോപൻ
    @ റോസാപ്പൂക്കൾ
    @ മുഹമ്മദ് ഷാജി
    @ തിര
    @ മുകിൽ
    @ എച്മുവേച്ചി
    @ ജോസലൈറ്റ്
    @ ഓക്കേ കോട്ടക്കൽ
    @ ഷാജു
    @ റാംജിയണ്ണൻ

    എല്ലാർക്കൂടെ നന്ദി അറിയിക്കട്ടെ , വായനയ്ക്കും ഈ അഭിപ്രായങ്ങൾക്കും

    ReplyDelete
  21. ഇങ്ങനെ എത്ര മോനയിമാര്‍ . നന്നായിട്ടുണ്ട്.

    ReplyDelete
  22. പ്രിയപ്പെട്ട സുമേഷ്,

    മോനായിയോടു പറയണം....രണ്ടില്‍ തോറ്റാല്‍ മൂന്നില്‍ ശരിയാകും എന്ന്...! :)

    നര്‍മം ശരിക്കും വഴങ്ങും,സഖാവിനു.

    വരകളില്‍, ചുവരില്‍ തൂക്കിയിട്ട ആ കോറലുകള്‍ ക്ഷ പിടിച്ചു.

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  23. അതെ .എന്താടാ .ഉവ്വേ

    ReplyDelete
  24. മോനായി ..നന്നായി
    നര്‍മം രസിച്ചു ട്ടോ ..

    ReplyDelete
  25. ഹി ഹി...
    ചിരിപ്പിച്ചു...
    നല്ല ഒഴുക്കോടെ എഴുതുകയും ചെയ്തു...

    ReplyDelete
  26. അതു കലക്കി.....
    പറഞ്ഞതു പ്രപഞ്ചസത്യം.....

    ReplyDelete
  27. Chila sthalathokke narmam koodipoyenkilum..all together kalakki..oru live kaanunna pratheethi undaayirunnu.. alla in harihar nagar friends aanu enik orma vannathu.. monaayi mikkavaarum jagadeeshinu kodukkaam role.. :-))

    ReplyDelete
  28. മോനായി കഥ അടിപ്പൊളി..! ചിരിക്കാന്‍ ഏറെയുണ്ട് ഈവരികളില്‍......
    ആശംസകള്‍....

    ReplyDelete
  29. മോനായിയായാലും പവനായിയായാലും ശശിയെന്നും ശശിതന്നെ നന്നായിട്ടോ ആശംസകള്‍....

    ReplyDelete
  30. ബ്ലോക്കപ്പെടാന്‍ ഇനിയും എത്ര ഐ ഡി ബാക്കി ,മോനായിയോടു അടുത്ത ഐ ഡി യില്‍ ലോഗിന്‍ ചെയ്തു അവളെത്തന്നെ ബ്ലോക്കാന്‍ പറയൂ ..നര്‍മ്മം ചേരും പടി ചേരുന്നു പോസ്റ്റില്‍ ..സന്തോഷം

    ReplyDelete
  31. ആദ്യത്തെ പ്രേമത്തിന്‍റെ പ്രേതം ആകും ഇത്. പ്രതികാരം ചെയ്യാന്‍ വന്നതാവും. കലക്കിട്ടാ.

    ReplyDelete
  32. ഹഹ നന്നായിരിക്കുന്നു ..
    ഒന്നുകി മോനായിക്ക് പുടിക്കൂല ..
    അഥവാ മോനായിക്ക് പുടിച്ചാ മറ്റവര്‍ക്ക്‌ പുടിക്കൂല ..
    എന്തായാലും ആരേലും ബ്ലോക്കും അല്ലെ ..ഹഹ

    ReplyDelete
  33. വളരെ രസകരം മോനായി കഥ.. നല്ല അവതരണം. പക്ഷെ ക്ല്യ്മാക്സില്‍ ആദ്യത്തെ ഭാവന തന്നെ മറ്റൊരു പേരില്‍ വന്നതായിരുന്നു എന്നായിരുന്നു എങ്കില്‍ ? ഈ കഥക്ക് ജീവിച്ചിരിക്കുന്ന പലരുമായും സാമ്യമുണ്ട്‌. , ഹ ഹ

    ReplyDelete
  34. സുമേഷിന്റെ മോനായി ചിരിപ്പിച്ചൂ ട്ടോ ...:)

    ReplyDelete
  35. ഈ നര്‍മ്മം നല്ല രസിച്ചു.

    ReplyDelete
  36. അസ്സലായി :) ഉപമകളൊക്കെ ശരിക്കും ഇഷ്ടായി. മോനായി റോക്കിംഗ്..

    ReplyDelete
  37. @ അഷറഫ് അമ്പലത്ത്
    @ വി പി അഹമ്മദ്
    @ അനു
    @ നാച്ചി
    @ പൈമ
    @ അബ്സർ ഭായ്
    @ പ്രദീപ്ജി
    @ Mad
    @ രാജേഷ്കുമാർ
    @ കാത്തി
    @ സിയാഫ്ജി
    @ ആരിഫ്ജി
    @ കുമ്മാട്ടി
    @ സുഹ്യത്ത്
    @ കണക്കൂർ ഭായ്
    @ കൊച്ചുമോൾ
    @ കുസുമംചേച്ചി
    @ ജെഫു

    എല്ലാവർക്കും കൂടി നന്ദി അറിയിക്കുന്നേ.

    ReplyDelete
  38. സംഭവം കലക്കീട്ടോ..... മോനായി കൊളളാം...

    ReplyDelete
  39. ആത്മീയതയുടെ അപാരതയിലാണ് ആനന്ദം............... ഹാസ്യം നന്നായി.........ആശംസകൾ

    ReplyDelete
  40. പറയാതെ തരമില്ല, നന്നായി... രസകരമായി. ഒഴുക്കോടെ അവതരിപ്പിച്ചു.

    ReplyDelete
  41. നല്ല നര്‍മ്മം. ആസ്വദിച്ചു വായിച്ചു.

    ReplyDelete
  42. ചിരിപ്പിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  43. ഓഹോഹോ...ആ മോനായിയാണല്ലേ ഈ മോനായി.
    കലക്കീട്ടാ...

    ReplyDelete
  44. ചാറ്റിങ്ങിന്റെ ലോകത്തെ ഒരു ചീറ്റിംഗ് കഥ മോനായി അവസാനം ആസായി ഹഹഹ്
    ഒട്ടും ബോറടിയില്ലാതെ വായിച്ചു കൊള്ളാവുന്ന നര്‍മവും നന്നായി ആശംസകള്‍

    ReplyDelete
  45. സുമേട്ടാ ഇതാർക്കോ ഉള്ള അമിട്ടാണല്ലോ, ഒരത്യുഗ്രൻ അമിട്ട്.! നല്ല പാരകളും സംസാരങ്ങളുമായി ഒരുപാട് രസമുള്ള ഒരു സംഭവം. ഇതൊരു ഭാവനയാണെന്ന് പറഞ്ഞാ ഞാനങ്ങ് സമ്മതിക്കണ്ടേ ? ഇതൊരത്യുഗ്രൻ സംഭവമല്ലേ ? ഇതിലെനിക്കേറ്റവും ഇഷ്ടമായ വരികൾ,

    'ഫ്ലൂറസന്റ് മഞ്ഞ ടീഷർട്ടിലും , പിള്ളേരു മൂത്രമൊഴിച്ചിട്ട് നനഞ്ഞ മാതിരി അവിടവിടെ ഷേഡുമുള്ള നീല ജീൻസിലുംഅവൻ അപാരമായി ശോഭിച്ചു..

    അതിനിടയിൽ ഞങ്ങൾ കടയാടികളും അങ്കക്കച്ച കെട്ടി ഒരുങ്ങിയിറങ്ങി.'

    വളരേയധികം ഇഷ്ടപ്പെട്ടു സുമേട്ടാ. ആശംസകൾ.

    ReplyDelete
  46. അതു രസമായി.

    എന്നാലും പാവം മോനായി :)

    ReplyDelete
  47. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും....ചിരിപ്പിച്ചൂട്ടാ....പാവം മോനായി....

    ReplyDelete
  48. ആത്മീയതയുടെ അപാരതയിലാണു ആനന്ദം... തത്വശാസ്ത്രം കലക്കി.

    ReplyDelete
  49. സൂര്യൻ ദു:ഖഭാരത്താൽ നേരത്തേ അസ്തമിച്ചു.
    മോനായിചെട്ടന്റെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  50. നര്‍മ്മം വായിച്ചുരസിച്ചു പോയതാണ്.അന്ന് ഫോണ്ട് ചതിച്ചതുകൊണ്ട് സാന്നിദ്ധ്യം രേഖപ്പെടുത്താന്‍
    കഴിഞ്ഞില്ല.
    ആശംസകള്‍

    ReplyDelete
  51. മോനായി നീണാൾ കുടിച്ചു വാഴട്ടെ. രസകരമായ വായനയ്ക്ക്‌ നന്ദി.

    ReplyDelete
  52. നന്നായി എഴുതി.

    ReplyDelete
  53. @ സുനി
    @ ചന്തു ഭായ്
    @ മിനി
    @ അക്ബർ ഭായ്
    @ എം അഷറഫ്
    @ അജിത്ത് ഭായ്
    @ കൊമ്പൻ മൂസാക്ക
    @ മണ്ടൂ
    @ ശ്രീ
    @ അനാമിക
    @ അരുൺ
    @ c v തങ്കപ്പൻജി
    @ വിനോദ്ജി
    @ വിജയകുമാർ ഭായ്
    @ രമേഷ്ജി

    എല്ലാവരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

    ReplyDelete
  54. നന്നായി എഴുതിയിട്ടുണ്ട്...
    പാവം മോനായി

    ReplyDelete
  55. ഹ..ഹാ മോനായി ആരാ മോന്‍. ഒരുത്തി ബ്ലോക്കിയെങ്കില്‍ പോകാന്‍ പറ പുല്ലിനോട്..വിശാലമായ ലോകം നിറയെ തരുണീമണ്‍ഈകള്‍..വല വീശ്ശല്‍ തുടര്‍ന്നുകൊള്ളൂ മോനായി..

    നല്ല എഴുത്ത്..അഭിനന്ദനങ്ങള്‍ ട്ടാ..

    ReplyDelete
  56. ഇപ്പോഴാണ് കണ്ടത്, സുമേഷ്. രസികന്‍!

    അവതരണം കലക്കി! വിഷയം ഇത്തിരി പ്രെഡിക്‍റ്റബിള്‍ ആയോ എന്ന്‍ മാത്രമേ സംശയമുള്ളൂ....

    >>"പണ്ട് ഊണു കഴിക്കാൻ പന്ത്രണ്ടരയ്ക്ക് മെസ്സിലേക്ക് ഓടിയിരുന്ന മോനായി അനങ്ങുന്നില്ല.
    പുറത്തിറങ്ങുമ്പോ അശരീരി മാത്രം വരും, " പയ്യൻസ്! ഒരു ബിരിയാണി പാഴ്സൽ">>

    ഇത് ശരിക്കും ചിരിപ്പിച്ചു..

    ReplyDelete
  57. കിടു... നന്നായി ചിരിച്ചു.... എന്‍റെ കോളേജ് ലൈഫിലെ കുറെ സംഭവങ്ങള്‍ മനസ്സിലൂടെ മിന്നി മാഞ്ഞു.... ഈ മോനായി എനിക്ക് ഒപ്പം ഉണ്ടാരുണോ എന്ന് തോന്നിപ്പോയി

    ReplyDelete
  58. സുമോ..എത്താന്‍ വൈക്യടെ ...സംഭവം നല്ല രസകരമായി എഴുതി വന്നു. അവസാനം വച്ച് പെട്ടെന്ന് അവസാനിപ്പിച്ച പോലെയായി. നിനക്ക് ഹാസ്യം നന്നായി വഴങ്ങുന്നുണ്ട്...കീപ്‌ ഇറ്റ്‌ അപ് എഹ് എ ....

    മോനായി , മനുഷ്യനെ ചിരിപ്പിച്ചു മലക്കി ട്ടോ. ...അല്ല ഈ മോനായി നീ തന്നെയാണോ ? എന്‍റെ ഓരോ തോന്നലുകളെ ...

    സുമോ..ചിരിപ്പിച്ചതിനു ഒരായിരം നന്ദി..ആശംസകളോടെ ..

    ReplyDelete
  59. മോനായി കഥ സൂപ്പര്‍ ട്ടോ... എത്താന്‍ അല്പം വൈകിപ്പോയി... ഇനീം മോനായി-ബ്ലോക്കായി ക്കഥകള്‍ പ്രതീക്ഷിക്കുന്നു,,,

    ReplyDelete
  60. പാവം പാവം മോനായി. അല്ല, അത്ര പാവമൊന്നുമല്ല... സംഭവം ഇഷ്ടായീട്ടോ.

    ReplyDelete
  61. മോനായി ചരിതം തകര്‍ത്തൂ ട്ടോ .
    അസ്സല്‍ ചിരിയമിട്ട്.
    എല്ലാം പാകത്തിന്.
    നല്ല ചിരി ഒരുക്കിയതിനു നന്ദി സുമേഷ്

    ReplyDelete
  62. രസിച്ചുവായിച്ചു സുമേഷ്..!
    എല്ലാഭാവുകങ്ങളും നേരുന്നു..!
    പോയ് വരൂ, ശുഭയാത്ര നേരുന്നു..!
    സസ്നേഹം..പുലരി.

    ReplyDelete
  63. ഹഹ്ഹ പണ്ട് ഈ മോനായിയുടെ സൂകേട് എനിക്കും ഉണ്ടായിരുന്നോ എന്നൊരു സംശയം :)

    ReplyDelete
  64. എന്നാലും എന്റെ മോനായി
    അവതരണം നന്നായീ

    ReplyDelete
  65. മോനായി തുടക്കം ഇഷ്ടമായില്ല, പകുതിയില്‍ നിര്‍ത്തി പോയതായിരുന്നു, മറ്റു ചില പോസ്റ്റുകള്‍ വായിച്ചു വീണ്ടും മടങ്ങി വന്നതാണ്. മറ്റു പോസ്റ്റുകളുടെ മികവ് പുലര്‍ത്തിയില്ല എന്നാണ് എന്‍റെ അഭിപ്രായം

    ReplyDelete
  66. കലക്കീട്ടാ...
    അങ്ങനെ മോനായി... വമായി..

    ReplyDelete
  67. @ anju
    @ ശ്രീക്കുട്ടൻ
    @ ബിജു
    @ വിഗ്നേഷ്
    @ പ്രവീൺ
    @ ബാസിൽ
    @ എഴുത്തുകാരി
    @ മൻസൂർ
    @ പ്രഭൻ
    @ മൊഹി
    @ നിത്യഹരിത
    @ സലാം
    @ താഹിർ
    @ മനോജ് ഭായ്
    @ കഥപച്ച
    @ മനു


    എല്ലാവർക്കൂടെ വിശദമായ നന്ദി രേഖപ്പെടുത്തുന്നു. വായനയ്ക്കും, അഭിപ്രായങ്ങൾക്കും

    ReplyDelete
  68. കൊള്ളാം നര്‍മം ..

    പാവം മോനായി...

    സെരിനയും കൊളപ്പുള്ളി ലീലയും ഒരേ

    ശരീരത്തില്‍..ഉപമകള്‍ ഇഷ്ടപ്പെട്ടു...

    ആശംസകള്‍...

    ReplyDelete
  69. ഹി ഹി ഹി ..പാവം മോനായീ

    ReplyDelete
  70. ഞാന്‍ നേരത്തെ ഇതിലെ വന്നു എല്ലാ പോസ്റ്റും ചെക്ക് ചെയ്തിരുന്നു എന്നാലും ഇപോഴ പ്രൊഫൈല്‍ ഒക്കെ ആയി ഒരു യാഗം തുടങ്ങുന്നേ ,,,,നല്ല നമസ്കാരം

    ReplyDelete
  71. മോനായി നര്‍മ്മം രസിച്ചു കേട്ടോ. ഇനിയും എഴുതൂ. ആശംസകള്‍.

    ReplyDelete
  72. ഇങ്ങനൊരു മോനായി ഇവിടെ വാഴുന്നത് അറിഞ്ഞിരുന്നില്ല. നർമ്മം നന്നായി ഫലിപ്പിച്ചളിയാ."സൂര്യൻ ദു:ഖഭാരത്താൽ നേരത്തേ അസ്തമിച്ചു." "പോട്ടെഡാ, ആത്മീയതയുടെ അപാരതയിലാണു ആനന്ദം... "

    സമ്മതിച്ചേ...

    ReplyDelete
  73. അഹ്ഹഹ് ഇത്രയും നല്ല ഒരു പോസ്റ്റ്‌ കാണാന്‍ വൈകിട്ടോ ,,പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ,നല്ല ഒന്നാം തരം ഏന്‍ഡ് പന്ജ് ,ചിരിക്കാന്‍ നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ !!ഒരു പാടിഷ്ടമായി ട്ടോ !

    ReplyDelete
  74. @ എന്റെ ലോകം
    @ സുമേഷ്
    @ അനോണി
    @ ചെന്താമര
    @ ഓ ഞാൻ
    @ അശ്വതി
    @ ചീരാമുളക്
    @ ഫൈസൽ

    എല്ലാവർക്കൂടി നന്ദി അറിയിക്കുന്നു. വായനയ്ക്കും അഭിപ്രായങ്ങൾക്കും

    ReplyDelete
  75. വൈകിവന്ന മോനായി
    ഞാനിപ്പം ശവമായി.
    ശരിക്കും ഇഷ്ട്ടായെടാ വാസൂ

    ReplyDelete
  76. ചെറുപ്പകാലത്തെ കണ്ണാടിയില്‍ കണ്ട
    മുഖം ഓര്‍മ വന്നു !!
    സമയം കിട്ടുന്നതിനനുസരിച്ച്
    പതിയെ വായിച്ചോളാം

    ReplyDelete
  77. മോനായി ചരിതം ഉഗ്രനായി. ഈ മോനായിക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരൊക്കെയോ ആയി നല്ല ബന്ധമുണ്ട് എന്ന് തോന്നുന്നു. അത് തികച്ചും സ്വാഭാവികം, യാദൃശ്ചികം. അല്ലാ പിന്നെ.

    ReplyDelete