എയർപോർട്ടിലിരിക്കുമ്പോളാണവന്റെ മുഖം വീണ്ടും കാണുകയുണ്ടായത്.
അല്ല.
അതവനല്ല.
ആ മുഖഭാവം അവൻ തന്നെയെന്ന് ഒരു നിമിഷം തോന്നിച്ചതാണു.
വീൽചെയർ തള്ളികൊണ്ട് പോയ സ്ത്രീ അമ്മയാവും, മുഖം തുളച്ചിറങ്ങുന്ന നോട്ടവുമായവൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോഴേക്കും മനസ്സ്, മൈസൂരിലെത്തിയിരുന്നു.
ഒരു വർഷം മുൻപാണത്,
മുറിയിൽ സഹമുറിയന്മാരുടെ വെള്ളിയാഴ്ച ആഘോഷം.ബിയർ ബോട്ടിലുകൾക്കപ്പുറമിരുന്ന് സുഹ്യത്ത് ചുരുട്ടി വിടുന്ന സിഗരറ്റ്പുക ചുറ്റും വലയം ചെയ്തുയരുന്നതിനൊപ്പിച്ച് ശിരസ്സ് കൂടി കറങ്ങാൻ തുടങ്ങുമ്പോഴാണു രണ്ട് പേർക്കും തത്വചിന്തകൾ ഉണരാറു.
ചിയേഴ്സിനു ശേഷം തുടങ്ങുന്ന ചർച്ചകളിൽ ഓഫീസ് വിഷയങ്ങൾ, വീടു പണി, വിലക്കയറ്റം, അഴിമതി, ആഗോളവൽക്കരണം, കാശ്മീർ, പലസ്തീൻ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് , ബീഫ് ഫ്രൈയിൽ അവശേഷിച്ചിരിക്കുന്ന ഒരൽപ്പം ഉള്ളിയും, ചിക്കൻകറിയുടെ ചാറും മൽസരിച്ച് വടിച്ച് നക്കി, ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഗുരുതരവിഷയവുമായ പ്രണയം അഥവാ ലൈനടിയിൽ എത്തിച്ചേരും,
"എടാ!"
"പറയ്"
"എന്നാലുമവൾ!!"
"പോട്ടെ നീ വിട്ടു കളയ്"
പരസ്പരമുള്ള ആശ്വാസവാക്കുകൾ പകർന്ന് ഒടുവിൽ എഞ്ചിൻ ഓഫാകാറാണു പതിവ്.
എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും, ചില മാനേജ്മെന്റ് സെഷനിലും കിട്ടുന്ന ജ്‌ഞാനവും അജ്ഞാനവുമൊക്കെ അവന്മാരുടെ മേൽ പ്രയോഗിക്കുന്നത് ഈ ഒരു സമയത്താണു.മലയാളത്തിലാകുമ്പോൾ അത്രയ്ക്കങ്ങ് ബുദ്ദിമുട്ടില്ല!
"ഡേ, എന്നാലും അവൾ" അവൻ വീണ്ടും തുടങ്ങി.
" മിണ്ടാതിരിയെടാ "
" എന്നെ കാണാൻ ഒരു ലുക്കില്ല അല്ല്യോ ? അതല്ലേ ആർക്കും വേണ്ടാത്തെ ?"
" ശ്ശെ ഇങ്ങനെ പറയാതെ മച്ചൂ, ലുക്കിലെന്താ കാര്യം ? സത്യത്തിൽ നമുക്കെന്താ ഒരു കുറവ് ?!!"
" എന്താ ഉള്ളേ ?"
" ബുദ്ദിക്ക് ബുദ്ധി ഇല്ലേ ? പഠിപ്പില്ലേ ? ആരോഗ്യമില്ലേ? ഭേദപ്പെട്ട ജോലി ഇല്ലേ ? ചെറുതെങ്കിലും വണ്ടി ഇല്ലേ ? സ്നേഹമുള്ള വീട്ടുകാരില്ലേ ?, പിന്നെ ഗ്ലാമർ !, അതിന്നു വരും നാളെ പോകും,
എവിടെയോ വായിച്ചിട്ടുണ്ട്, നമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന്നവരെ നോക്കണം, എത്രയോ ആളുകൾ, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ! ശാരീരികവും മാനസീകവുമായ വൈകല്യങ്ങൾ ഉള്ളവർ!,അനാഥർ!, ഈ ലോകത്ത് ജീവിക്കുന്നു ? അവരെ വച്ച് നമ്മൾ ഭാഗ്യവാന്മാർ അല്ലേ ? അല്ലേ ?"
മൗനം! ( ഹൊ , അതിനിടേൽ ഞാനൊരു പിന്റ് മടുമടാന്ന് തീർത്തു)
" ശരിയാ ശരിയാ"
വീണ്ടും മൗനം!
"നമുക്കവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം , അല്ലേൽ മനുഷ്യനായിട്ട് ജീവിച്ചിട്ടെന്താ ?"
" അതേ, ഞാനുമതിനേപ്പറ്റി ചിന്തിക്കാറുണ്ടായിരുന്നു"
ഓഫീസിൽ അറുമുഖം കുറച്ച് നാൾ മുൻപ് സൂചിപ്പിച്ച ഓർഫനേജായിരുന്നു മനസ്സിൽ, എല്ലാവരും കൂടി ഒരു ദിവസം അവിടം വ്യത്തിയാക്കുന്നതിനേക്കുറിച്ചും, ഫയലുകൾ ഒക്കെ കമ്പ്യൂട്ടറൈസ്ഡ് ആക്കി കുറച്ച് സാമ്പത്തിക സഹായവും ചെയ്യുന്ന ഒരു സജഷനോടെ ഒരു ഇ മെയിൽ കണ്ടിരുന്നു. കൂർഗിൽ ട്രിപ്പ് പ്ലാൻ ചെയ്തത് കൊണ്ട് മറ്റ് അത്യാവശ്യതിരക്കുകളുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.
സത്യത്തിൽ ഒരവിശ്വാസം പണ്ടേ ഉണ്ട്. അനാഥാലയങ്ങളുടെ മറവിൽ എന്തൊക്കെ തട്ടിപ്പാ നടക്കുന്നത് എന്നാസമയത്ത് ഓർക്കുകയും ചെയ്തു.
ബാപുജി സെന്റർ ഇവിടെ അടുത്താണു. ഇവൻ പറഞ്ഞ സ്ഥിതിക്ക് അവിടം വരെ പോയി നോക്കികളയാം. ഉദ്ദേശശുദ്ധിയുള്ള കൂട്ടരാണെങ്കിൽ എന്തെങ്കിലും സംഭാവന കൊടുക്കയുമാവാം,റസീറ്റ് വാങ്ങിയാൽ ടാക്സ് ബെനഫിറ്റ് കൂടി ഉണ്ടെന്ന് ഗണേഷ് പറഞ്ഞതും ഓർമ്മ വന്നു.
കള്ളിൻപുറത്തെ വാക്കുകൾ മറന്ന് പോകാറാണു പതിവ്. ഉടുമുണ്ട് തല വഴി മൂടിപുതച്ചുറങ്ങുന്ന എന്നെ, ഞായറാഴ്ച പള്ളിയിൽ പോയിവന്നവൻ കാലുകൊണ്ട് തലോടി ഉണർത്തും വരെ അതു സീരിയസ്സായെടുത്തെന്ന് ഞാൻ കരുതിയിരുന്നില്ല.
പോകുന്ന വഴിക്കൊരു പാക്കറ്റ് മിഠായിയും ബിസ്കറ്റുകളും കൂടി വാങ്ങി. കുട്ടികളുള്ളതല്ലേ.
ബാപുജി സെന്ററിന്റെ കരയുന്ന ഇരുമ്പ് ഗേറ്റ് കടന്ന് ഉള്ളിൽ കടന്നപ്പോൾ കുറച്ച് കൊച്ച് കുട്ടികൾ ഒരു വശത്ത് കളിക്കുന്നത് കാണായി.മറ്റൊരു വശത്തെ ഷെഡിൽ കുറച്ച് കുട്ടികൾ അവരവരുടെ വസ്ത്രങ്ങൾ അലക്കുന്നുണ്ട്.
ഓർമ്മ വന്നത് എന്റെ കുട്ടിക്കാലമാണു. ഹൈസ്കൂൾ പഠനകാലത്ത് വരെ അടിവസ്ത്രങ്ങൾ പോലും അമ്മ കഴുകിതന്നേ ഇട്ടിട്ടുള്ളു.
കഷ്ടം തോന്നുന്നു.
ഓഫീസ് എന്നെഴുതിവച്ചിടത്തേക്ക് കയറി ചെന്നു. രണ്ട് കുട്ടികൾ ചെയറിൽ ഇരിക്കുന്നുണ്ട്, തല ഒരു വശത്തേക്ക് കോടിയിരിക്കുന്നു.ശരീരത്തിൽ അനക്കമില്ല. എന്തോ കളിപ്പാട്ടം കൈക്കരുകിലുണ്ട്. അവരുടെ നോട്ടം തീക്ഷ്ണമായിരുന്നു.
"യാരു ? "
കുട്ടികളിൽ നിന്ന് കണ്ണെടുത്ത് നോക്കി, വെള്ള സാരിയണിഞ്ഞ ഒരു സ്ത്രീയാണു.
"നിനക്കല്ലേ കന്നഡ അറിയുക നീ പറയ്" അവൻ എന്നെ തോണ്ടി.
ഇതിനു മുൻപ് ഇത്തരം സ്ഥലങ്ങൾ പരിചയമില്ല. കന്നഡ ഒക്കെ ചിലപ്പോൾ കണക്കാണു. ഒന്നു മുരടനക്കി ആരംഭിച്ചു
" ഏനോ ഹെൽപ്പ് മാഡക്കാഗത്താ ? അധിഗെ ബന്തിതെ " *
അവരൊന്നു പരിഭ്രമിച്ചെന്നു തോന്നുന്നു.
പറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്തപ്പോൾ വ്യക്തമായി. ചുമ്മാതല്ല അവർ പരിഭ്രമിച്ചത് , അനാഥാലയത്തിൽ ആദ്യമായായിരിക്കും ഒരു കൂട്ടർ വന്ന് അവരോടു ഹെൽപ്പ് തരുമോയെന്ന് ചോദിച്ചിട്ടുണ്ടാവുക!!
" നാനു വിപ്രോദല്ലി കെല്സാ മാഡ്ത്തായിദേ, കാൻ ഐ ഡൂ സം ഹെല്പ് ഹിയർ ?"
അവർ സ്വീകരിച്ചിരുത്തിയപ്പോൾ മിഠായിപൊതി കൈമാറി , നന്ദി പറഞ്ഞെങ്കിലുംഅവർ സൗമ്യമായി വ്യക്തമാക്കി
" അവിടെ വരുന്നവരൊക്കെ തന്നെ ഇത്തരം പൊതികൾ കൊണ്ട് വരാറുണ്ടത്രെ, പക്ഷേ ഭക്ഷണത്തിനും കുട്ടികളുടെ വിദ്യഭ്യാസത്തിനും മറ്റ് ദൈനംദിന കാര്യങ്ങൾക്കും കൂടുതൽ ഉപകരിക്കുക സാമ്പത്തിക സഹായമാവും, പിന്നെ അരിയും പച്ചക്കറിയുമാവാമെന്ന് "
സംസാരിച്ച് വന്നപ്പോൾ അവിടുത്തെ അന്തേവാസികളുടെ ജീവിതചിത്രം വ്യക്തമായി. ഗവണ്മെന്റിന്റെ ചെറിയ ഗ്രാന്റും, ഉദാരമതികളുടെ സഹായങ്ങളും കൊണ്ട് കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നു. കുട്ടികൾ പഠിക്കുന്നുണ്ട്.
അതിനിടയിൽ ഒരു ചീവീടിന്റെ ശബ്ദം പോലെ ഒരലർച്ച.ഒരു മൂന്നു വയസ്സുകാണും ആ കരച്ചിലിന്റെ ഉടമയ്ക്ക്. അവന്റെ ആവലാതികൾ മുഴുവൻ രത്നമ്മ കേട്ടു, തലയിൽ തലോടി ആശ്വസിപ്പിച്ച് പുറത്തേക്ക് നോക്കി, ഒരു പെൺകുട്ടിയുടെ പേരു വിളിച്ചതും ഓടിയെത്തി. ഏട്ടുഒൻപത് വയസ്സു തോന്നിക്കുന്ന അവളവനെ ചേർത്ത് പിടിച്ച്, ഏതോ കഥ പറഞ്ഞ് കളിക്കാൻ കൂട്ടി കൊണ്ട് പോകുന്നതു കണ്ടപ്പോൾ വാത്സല്യം തോന്നി.
ചേച്ചിയുടെ കുട്ടിയെപറ്റിയാണു ഓർമ്മ വന്നത്. ഭക്ഷണം കഴിക്കില്ല. കുസ്യതിയും, നിർബന്ധിച്ച് മടുക്കുമ്പോൾ അവൾ ചൂടാകും, രണ്ട് തല്ലും കൊടുക്കും. എത്ര ശാന്തതയോടെ കുട്ടികളുടെ അടുത്തിരിന്നാലും ക്ഷമയുടെ നെല്ലിപ്പലക കടക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്.
ഇത്രയധികം കുട്ടികളെ ഒരുമിച്ച് പരിപാലിക്കുന്നതത്ര എളുപ്പമല്ല.
എൺപത്തെട്ടിലോ മറ്റോ ആണത്രേ രത്നമ്മ അവിടെ ഹൗസ് മദറായി പ്രവർത്തിക്കാൻ തുടങ്ങിയത്.ഇവിടെയിവർ എത്രയെത്ര കുട്ടികളുടെ വാശിയും, കുരുത്തക്കേടും കണ്ടിരിക്കാം. എനിക്കവരോടു ബഹുമാനം തോന്നി.
നിശബ്ദതയിൽ ഇതെനിക്ക് പരിചിതമായ അവസ്ഥയല്ലെന്ന് തിരിച്ചറിഞ്ഞു. ഒരു തരം മടുപ്പ് ബാധിച്ചിരിക്കുന്നു.
ഇത്രയും നേരം എന്നെ ചൂഴ്ന്ന് നോക്കി, വീൽ ചെയറിലിരിക്കുന്ന കുട്ടിയിലേക്ക് ശ്രദ്ധ പോയി. കോടിയ വായിൽ നിന്ന് ഒരൽപ്പം തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ട്.
"സിവിയർ സെറിബ്രൽ പൾസി" രത്നമ്മയാണു പറഞ്ഞത്. ആ ഇരുപ്പിൽ നിന്നനങ്ങാനാവില്ല.
അവനെന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നത് പോലെ. കണ്ണുകൾ കടന്ന് ആ നോട്ടം തലച്ചോറിലേക്ക് തുളച്ച്കയറുന്നെന്ന് ഭയപ്പെട്ടു. വല്ലാത്ത ഒരസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു.!
കൊണ്ട് വന്ന പണം ആ സ്ത്രീയെ ഏൽപ്പിച്ച് മടങ്ങാൻ ഞാൻ തിടുക്കം കൂട്ടി.
"റസീറ്റ് ബുക്ക് കാലിയാഗിതെ , അഡ്രസ്സ് കൊഡി , നാവു മെയിൽ മാഡ്ത്തിനി"**
റസീറ്റ് തീർന്നത്രെ, അതൊന്നും വേണമെന്നില്ലെന്ന് പറഞ്ഞിട്ടും അവർ അഡ്രസ്സ് എഴുതി വാങ്ങി.
പുറത്ത് കടന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. ഞങ്ങൾ രണ്ടും പരസ്പരം ഒന്നും സംസാരിച്ചില്ല. വരുമ്പോൾ ഉള്ള ഉത്സാഹങ്ങളൊക്കെ എപ്പോഴോ ചോർന്ന് പോയിരിക്കുന്നു.
"പാവം കുട്ടികൾ അല്ലേടാ ?"
"ഉം"
" റസീറ്റ് ഇല്ലാത്തത് ഇനി അടവായിരിക്കുമോ"
" എന്തോ ആവട്ടെ നമ്മൾ അത് കൊടുക്കാനുദ്ദേശിച്ച പണമല്ലേ ?" അവൻ
രണ്ട് ദിവസമായിട്ടും അസ്സ്വസ്ഥത എന്നെ ചുറ്റിപറ്റിനിന്നു. വല്ലാത്ത തലവേദന!
അന്ന് , വൈകുന്നേരം ബൈക്ക് സ്റ്റാൻഡിൽ വച്ച് അകത്തേക്ക് കടക്കുമ്പോൾ ആ കവറു കണ്ടു, ഒരു മഞ്ഞ കടലാസ്, ബാപുജി സെന്ററിന്റെ റസീറ്റാണു, അതിൽ എഴുതിയിരിക്കുന്നു. " താങ്ക്സ്, മേ ഗോഡ് ബ്ലസ്സ് യു"
എന്നെ ദൈവം അനുഗ്രഹിക്കുമോ ?
ഒന്നു കിടക്കണം.
കിടന്നു.
ഉറക്കത്തിലെപ്പഴോ ആ തീക്ഷണനോട്ടം വീണ്ടുമെന്റെ കണ്ണുകൾ തുളച്ചത് ഞാനറിഞ്ഞു.
എനിക്കവനെ കാണാമായിരുന്നു. അത്ഭുദം !.വീൽചെയറിൽ നിന്നെഴുനേറ്റ് അവൻ മുന്നിലേക്ക് വന്നു. എന്റെ നേരേ കൈചൂണ്ടിയപ്പോൾ ഒരു പുച്ഛരസം തെളിഞ്ഞു കാണായി.
" കഷ്ടം ! എന്തോ വലിയ കാര്യം ചെയ്തുവെന്നാണോ കരുതിയത് ? ?
അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
സ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!
നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം, നിന്നേക്കാൾ കീൾത്തട്ടിലുള്ളവരെന്ന് കരുതുന്നവരെ കണ്ടാസ്വദിച്ച് നിന്റെ നിസാര പ്രശ്നങ്ങൾക്കാശ്വാസം തേടാൻ മാത്രം പടി കടന്ന് വന്നതല്ലേ നീ ?
പ്രണയവും, പ്രമോഷനും, അപ്രൈസലുകളും , ഇൻവസ്റ്റ്മെന്റുമൊക്കെയല്ലേ നിന്റെ വലിയ ലോകത്തെ വലിയ പ്രശ്നങ്ങൾ ?
കണ്ടിരുന്നു ഞങ്ങളുടെ അന്തരീക്ഷത്തിൽ ശ്വാസം മുട്ടുന്നത്!. യാഥാർത്ഥ്യത്തെ കണ്ടപ്പോൾ പകച്ച് പോയല്ലേ ?
പണമല്ല!
ഒരു നിമിഷം ഞങ്ങളിലൊരാളായി നിന്ന് ഞങ്ങളെ മനസ്സുകൊണ്ട് സ്നേഹിക്കുവാൻ കഴിയുമോ നിങ്ങൾക്ക് ?
ഇല്ലെങ്കിൽ മാന്യതയുടെ പുറംപൂച്ചുകൾക്ക് വേണ്ടി ഇനിയുമവിടെ വരാതിരിക്കുകയെങ്കിലും ചെയ്ക!"
എന്റെ നെഞ്ച് പൊള്ളിച്ചു കൊണ്ട് അവൻ പറഞ്ഞു കൊണ്ടിരുന്നു.
എപ്പോഴാണവൻ പോയതെന്നറിഞ്ഞില്ല.
എഴുനേറ്റിരുന്നപ്പോൾ വിയർത്ത് കുളിച്ചിരിക്കുന്നു.
പിറ്റേന്നൊന്ന്കൂടി അവിടെ പോകണമെന്ന് തോന്നി..
ഒറ്റയ്ക്കാണു പോയത്.നിറയെ നിറങ്ങളുള്ള ഒരു ചെറിയ കളിപ്പാട്ടം വാങ്ങിയിരുന്നു
വണ്ടി പുറത്ത് നിർത്തി അവനരികിലേക്കെത്തിയപ്പോൾ കണ്ടു, ആ നോട്ടത്തിലെ സൗമ്യത! , ഒരു വശം ചേർന്നിരുന്നു ആ നിറുകയിൽ തൊട്ടപ്പോൾ അവന്റെ കണ്ണുകളിൽ ഭൂമിയിലെ നക്ഷത്രതിളക്കം കാണാനായി.
കാഴ്ച മൂടൽ പോലെയാവുന്നതിനിടയ്ക്ക് രത്നമ്മ മുറിയിലേക്ക് നടന്നു വരുന്നതറിഞ്ഞു. പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മനസ്സിൽ ഒരുഭാരമില്ലാതായി.
ഇന്ന്, പ്രവാസത്തിനിടയ്ക്ക് വീണ്ടുമോർക്കാൻ വൈകി. മൈസൂർ പോകണം. ഇനിയുമൊന്നവനെ കാണുവാൻ.
----------------------------------------
* - എന്തെങ്കിലും സഹായം ചെയ്യാമോ ? അതിനാണു വന്നത്
** - റസീറ്റ് ബുക്ക് തീർന്നു പോയി, അഡ്രസ്സ് തരൂ , ഞങ്ങൾ തപാലയക്കാം.
മലയാള സമീക്ഷയിൽ പിന്നീട് പ്രസിദ്ധീകരിച്ചത്
ഒരൽപ്പം നീണ്ടു. ചുരുക്കാൻ ശ്രമിച്ചിട്ട് അതു നടന്നില്ല. കാരണം ഇതൊരു കഥ അല്ല. സമർപ്പണം ബാപുജി ചിൽഡ്രൻസ് ഹോമിനു http://www.bapujichildrenshome.org/
ReplyDeleteപലപ്പോഴും മൂന്നുനേരവും ഭക്ഷണവും കിടക്കാന്‍ കിടപ്പാടവും ഉണ്ടായിരുന്നിട്ടും ഒന്നും ഇല്ലായെന്നു വേവലാതിപ്പെട്ടു നടക്കുന്നവരാണ് അധികവും. നമ്മെക്കാള്‍ കഷ്ടപെടുന്നവര്‍ ഉണ്ടെന്നും, നമ്മള്‍ അതുപോലെ ആയില്ലല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുമ്പോള്‍ ആണ് ജീവിതം യഥാര്‍ത്ഥമാകുന്നത്.
ReplyDeleteഅത്തരം പാവങ്ങളെ സഹായിക്കുന്നതിനും വേണം സന്മനസ്. പലപ്പോഴും ദൈവം മനുഷ്യരായി തന്നെയാണ് ഭൂമിയില്‍ വരുന്നത്, സഹായികളുടെ രൂപത്തില്‍, അല്ലെങ്കില്‍ ദൈവം നമ്മോട് പറയുന്നു, അവരെ നിങ്ങള്‍ സഹായിക്കണം, നിങ്ങളെ ഞാന്‍ നോക്കിക്കോളാം എന്ന്.
നല്ലൊരു കുറിപ്പായി, നല്ലൊരു ഓര്‍മ്മപ്പെടുത്തലും.
ആശംസകള്‍ !
സുമോ..
ReplyDeleteഒരല്‍പം വൈകിയിട്ടാണെങ്കിലും നല്ലൊരു പോസ്റ്റ് (അല്ല മനസ്സ്) നല്‍കിയതിനു അഭിനന്ദനങ്ങള്‍..
ശരിയാണ് സുഹൃത്ത് പറഞ്ഞത്, ഇതെല്ലാം തട്ടിപ്പാണെന്ന മുന്‍ധാരണയില്‍ പലരും അകന്നു നില്‍ക്കാറുണ്ട്, ഉണ്ടാവാം.. പക്ഷെ ഒന്നോ രണ്ടോ ശതമാനത്തില്‍ ബാക്കി തൊണ്ണൂറ്റെട്ടും അവഗണിക്കപ്പെടുന്നു... നമ്മുടെ നാടിന്‍റെ ശാപം..
മുന്‍ധാരണ വച്ച് ഒരിക്കല്‍ പോയിടത്ത് നിന്നും തിരുത്തേണ്ടി വന്നിട്ടുണ്ട്, അത്രമേല്‍ ആത്മാര്‍ത്ഥതയോടെയാണവര്‍ ആ കൊച്ചുകുഞ്ഞുങ്ങളെ പാലിക്കുന്നത്..
എന്തായാലും സുമോ നല്ലൊരു സമര്‍പ്പണം, നടത്തിപ്പിന് പണം ആവശ്യമെങ്കിലും(GOVT. GRANT കൊണ്ട് മാത്രം ഒന്നും നടക്കില്ല!), പണത്തെക്കാളുപരി ആ കുട്ടികള്‍ ആഗ്രഹിക്കുന്നത് ഒരല്‍പം സ്നേഹവും സാന്ത്വനവും തന്നെ..
ഒരു സ്വാന്തനം. സ്നേഹസ്പര്‍ശം അതാണവര്‍ക്ക് പണത്തേക്കാള്‍ മുഖ്യം. ഏതു രൂപത്തില്‍ അവരെ സഹായിക്കാന്‍ കഴിയുമോ ആ രൂപത്തിലുള്ള എല്ലാ സഹായങ്ങളും ആവശ്യമാണ്.
ReplyDeleteപണം കൊണ്ട് കഴിയാത്തവര്‍ സ്നേഹം നല്‍കി അവരെ ആശ്വസിപ്പിച്ച് അങ്ങിനെ.
അതൊരു പരസ്യത്തിനു വേണ്ടി എന്നാവുമ്പോള്‍ അതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു.
പോസ്റ്റില്‍ സൂചിപിച്ഛത് പോലെ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാര്‍ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
മനുഷ്യന്‍ ഉള്ളത് നിലനിര്‍ത്താനും പിന്നെയും ഉണ്ടാക്കാനും ശ്രമിച്ച് കഴിയാതെ വരുമ്പോള്‍ എനിക്കൊന്നുമില്ലെന്നു വിലപിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ദുഖമാണ് വലുതെന്നു കരുതാതെ അതെക്കാള്‍ വലിയ വിഷമങ്ങള്‍ അനുഭവിക്കുന്നവരെ കുറിച്ച് ഓര്‍ക്കുന്നത് നന്ന്.
നല്ലൊരു കുറിപ്പ് സുമേഷ്.
നൈമിഷികമായ ഈ ജീവിതത്തിനിടയിൽ എന്തൊക്കെ കോലാഹലങ്ങളാണ് മനുഷ്യൻ കാട്ടിക്കൂട്ടുന്നത്.. പണം എന്ന ഒറ്റലക്ഷ്യം മാത്രമായിരിക്കുന്നു ജീവിതത്തിന്റെ താളം പോലും. നെട്ടോട്ടത്തിനിടയിൽ ഏതെങ്കിലുമൊരു സഹായാഭ്യർഥന കണ്ടാൽ അതിൽ ഒരു "LIKE" ഉം ഏറിയാൽ ഒരു "SHARE" ഉം അതുമല്ലെങ്കിൽ " :( " . പിന്നും തിരിഞ്ഞുനിൽക്കാതെ ഓടുകയാണ് നാമെല്ലാം.. ജീവിതം മുഴുവനും നിറമില്ലാത്ത സ്വപ്നങ്ങളുടെ കൈപ്പ്നീർ കുടിക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം സഹജീവികൾ ഇങ്ങിനെയും ഉണ്ടെന്നുള്ള തിരിച്ചറിവ് ഉണ്ടായാൽ മാത്രം പോരാ, അവരെ കൈ നീട്ടി നമുക്കൊപ്പം നടത്താൻ കൂടി നമുക്കാകണം..!!
ReplyDeleteനല്ല കുറിപ്പ് സുമേഷ്.. !!
നശ്വരമായ ജീവിതത്തിന്റെ ഉള്ളടക്കം മനസ്സിലാകുന്നവര്‍ക്കു മാത്രമേ, ഇതു പോലെ കാരുണ്യത്തിന്റെ മനസ്സ് കാത്തു സൂക്ഷിക്കാന്‍ കഴിയൂ. പളപളപ്പിന്റെ മായിക ലോകത്തേക്ക് കൂടുതലടുക്കുമ്പോള്‍ ജീവിതം ഇതാ തീരാന്‍ പോകുന്നുവെന്ന സത്യം നാം വിസ്മരിക്കും.
ReplyDeleteനല്ല കുറിപ്പിന് ഒരായിരം ആശംസകള്‍.
അക്ഷരത്തെറ്റുകളെയും , ചില വികലമായ വാക്കുകളെയും മറികടന്നു മനസ്സിനുള്ളിലേക്ക് തുരന്നിറങ്ങിയത് ആ കുട്ടിയുടെ ചോദ്യങ്ങളായി സുമേഷ് എഴുതിയ വാക്യങ്ങളായിരുന്നു. ശരിയല്ലേ, വെള്ളക്കോളര്‍ സ്റ്റാറ്റസ് നിലനിര്‍ത്തുവാന്‍ വലിച്ചെറിയുന്ന ചില ചില്ലികാശുകള്‍ മാത്രമായിരിക്കുന്നു മലയാളിക്ക് സഹജീവിബോധവും , സഹാനുഭൂതിയും. ഇനി അഥവാ അങ്ങിനെ ചെയ്യുന്നുവെങ്കില്‍ തന്നെ അതിനൊരു പരസ്യപ്പലക അത്യാവശ്യം. പരസ്യമല്ലേ എല്ലാം...! സുമേഷ് പരസ്യപ്പെടുത്തി നീട്ടുന്ന സഹായങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുവിരല്‍ ആണ് ഈ കഥ. ആശംസകള്‍ . തുമ്പ നോവ് ഹാഗ്ത്തായിതെ റീ നിന്‍ കഥ ഓതി.....!
ReplyDeleteഇടക്കൊക്കെ ഇത്തരം സന്ദര്‍ശനങ്ങള്‍ എല്ലാവരും നടത്തണം എന്നാണ് എനിക്ക് തോന്നാറ്. നമ്മുടെ ഒക്കെ അനാവശ്യ നിരാശകളെ കുടഞ്ഞെറിഞ്ഞു കിട്ടിയ സൌഭാഗ്യങ്ങളില്‍ ദൈവത്തോട് നന്ദി പറയാന്‍ അത് തീര്‍ച്ചയായും നമ്മെ സഹായിക്കും. ഒപ്പം സുമേഷ് പറഞ്ഞ മറ്റൊരു കാര്യവും ഏറെ പ്രസക്തം. കുറച്ചു നാണയത്തുട്ടുകള്‍ വലിച്ചെറിയുന്നതില്‍ ഒതുങ്ങിപ്പോകുന്നു നമ്മുടെ സഹാനുഭൂതി. നല്ല ഒരു അനുഭവമായി മനസ്സില്‍ തട്ടി പറഞ്ഞു. നീണ്ടു പോയിട്ടോന്നുമില്ല കേട്ടോ
ReplyDeleteമനസ്സു തൊടുന്ന കുറിപ്പ്. അഭിനന്ദനങ്ങള്‍ ഈ എഴുത്തിനു.......
ReplyDeleteഇടക്കൊക്കെ ഇത്തരത്തിലുള്ള സന്ദര്‍ശനം നല്ലതാണ്, ഒരു തിരിച്ചറിവിന് വേണ്ടി.
ReplyDeleteനല്ല കുറിപ്പ് ഭായ്..
ആശംസകള്‍.
ഹൃദയസ്പര്‍ശിയായി എഴുതി.ജീവതത്തിന്റെ നിസ്സാരതയെ ഓര്‍മ്മിപ്പിക്കുന്നു.ഒപ്പം അതിന്റെ സൌഭാഗ്യത്തെയും.
ReplyDeleteശരിയാ ചില യാത്രകള്‍ നല്ലതാണ്., നമ്മുടെയൊക്കെ മനസ്സ് മരവിക്കാതിരിക്കാന്‍...........
ReplyDeleteഈ നല്ല എഴുത്തിന് ആശംസകള്‍..
അഭിനന്ദനങ്ങള്‍
ReplyDeleteഅവനവന്‍റെ സൌഭാഗ്യങ്ങള്‍ തിരിച്ചറിയാന്‍ ഇത്തരം യാത്രകള്‍ നല്ലതാണ് .
ReplyDeleteഅഭിനന്ദനങ്ങള്‍ വളരെ ഹൃദയസ്പര്‍ശിയായി തന്നോട് കൂടി ഞാനും ഇരുന്നു സത്യത്തില്‍ കുറച്ചു നേരം ,.,നല്ല നല്ല വാക്കുകള്‍ ,.,ആരോജകമാവാതെ എഴുതി .,.,
ReplyDeleteമനസ്സു തൊടുന്ന കുറിപ്പ്. അഭിനന്ദനങ്ങള്‍ ഈ എഴുത്തിനു.......
ReplyDeleteകാരുണ്യത്തിന്റെ മുഖം
മനോഹരമായിരിക്കുന്നു
നിത്യ ജീവിതത്തില് എല്ലാവരും കാണുന്നതോ, അനുഭവിക്കുന്നതോ ആയ കാര്യങ്ങളാണ്......അനുഭവത്തിന്റെ തീവ്രത ഈ കുറിപ്പിനെ മനോഹരമാക്കുന്നു...അഭിനന്ദനങ്ങള്
ReplyDeleteനല്ലൊരു സന്ദേശമുള്ള കഥ. നന്നായിരിക്കുന്നു.
ReplyDeleteഅറിയാതെ കണ്ണു നനഞ്ഞല്ലോ. മനസ്സിലെ ആ നന്മ എന്നെന്നും നിലനില്‍ക്കട്ടെ.
ReplyDelete" കഷ്ടം ! എന്തോ വലിയ കാര്യം ചെയ്തുവെന്നാണോ കരുതിയത് ? ?
ReplyDeleteഅമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
സ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!
നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി മാത്രം, നിന്നേക്കാൾ കീൾത്തട്ടിലുള്ളവരെന്ന് കരുതുന്നവരെ കണ്ടാസ്വദിച്ച് നിന്റെ നിസാര പ്രശ്നങ്ങൾക്കാശ്വാസം തേടാൻ മാത്രം പടി കടന്ന് വന്നതല്ലേ നീ ?
പ്രണയവും, പ്രമോഷനും, അപ്രൈസലുകളും ,
ഇൻവസ്റ്റ്മെന്റുമൊക്കെയല്ലേ നിന്റെ വലിയ ലോകത്തെ വലിയ പ്രശ്നങ്ങൾ?
സുമൂ,ഭയങ്കര തീവ്രത,ഇതുവരെ അനുഭവിക്കാനാവാത്ത തീക്ഷ്ണത ആ വാക്കുകളിൽ. ഭയങ്കരമായൊരു മിന്നൽ പിണർ മനസ്സിൽ തന്നു,ഈ എഴുത്ത്. ആകെ വയ്യാതായ പോലെ മനസ്സാകെ വിഷമിക്കുന്നു. സത്യസന്ധമായ ഈ അനുഭവ വിവരണം വളരെയധികം മനസ്സിൽ കൊണ്ടു. ആശംസകൾ സുമൂ.
നന്നായി എഴുതി സുമോ...
ReplyDeleteഹൃദയ സ്പര്‍ശിയായി.... കൂടുതല്‍ എന്ത് പറയണം എന്നറിയില്ല....
ചെറുതോ വലുതോ ആവട്ടെ, ഇത്തരം ചില സ്നേഹങ്ങൾ ജീവിതത്തിൽ ഒരു റീച്ചാർജ്ജ് ആണ്..
ReplyDeleteനമുക്ക് നമ്മോടു തന്നെ സ്നേഹവും ബഹുമാനവും തോന്നുന്ന അപൂർവ നിമിഷങ്ങൾ. !
കരുണാര്‍ദ്രമായ മനസ്സുള്ളവര്‍ക്കേ അപരന്‍റെ ദൈന്യതയില്‍ അലിവു തോന്നൂ!
ReplyDeleteഹൃദ്യമായി.
ആശംസകള്‍
സുമേഷ്, സങ്കടം തോന്നി..... വായിച്ച എല്ലാവര്ക്കും ഇതുപോലെ സഹായം ചെയ്യാന്‍ തോന്നട്ടെ, ഈ എനിക്ക് കൂടി...
ReplyDeleteനല്ല നന്മയുള്ള പോസ്റ്റ്.. നന്നായി
ReplyDelete@ വിഷ്ണു
ReplyDelete@ നിത്യഹരിതൻ
@ റാംജി ഭായ്
@ ആയിരങ്ങളിൽ ഒരുവൻ
@ എം അഷറഫ്
@ അംജത്
@ നിസാരൻ
@ എച്മു
@ വിഷ്ണു എൻ വി
@ ആറങ്ങോട്ട്കര മുഹമ്മദ്
@ മെഹദ്
@ അഭി
@ അനാമിക
@ ആസിഫ് ഷമീർ
@ നിധീഷ്
@ അനു
@ വിനോദ്
@ ശ്രീ
@ മണ്ടൂസൻ
@ അബ്സർ
@ മനോജ് ഭായ്
@ തങ്കപ്പേട്ടൻ
@ അശ്വതി
@ അബൂതി
എല്ലാവരോടും നന്ദി അറിയിക്കട്ടെ. വായനയ്ക്കും ഈ നല്ല അഭിപ്രായങ്ങൾക്കും
ഇത്തരം ആത്മപരിശോധനകളില്‍ കൂടിയാണ്
ReplyDeleteമനുഷ്യത്വം നിലനില്‍ക്കുന്നത്
Touching;)
ReplyDeleteസുമേഷ് വളരെ ആര്‍ദ്രമായി എഴുതി,മനസ്സില്‍ തോണിയ വികാരങ്ങള്‍ അതേപോലെ വരച്ചുകാട്ടി.
ReplyDeleteപിടിച്ചു നടക്കാന്‍ വിരലുകള്‍ തേടുന്ന എത്രയോ ബാല്യങ്ങള്‍, എത്രയോ അശരണര്‍. അവര്‍ക്കായി കരം നീട്ടാന്‍ കഴിഞ്ഞാല്‍ വേറെ ജീവിതപുണ്യം എന്തിനു
അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
ReplyDeleteസ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!
ഈ പറഞ്ഞത് വളരെ ശരിയാണ്. ഞാന്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹം ഇങ്ങനെയാണ് പെരുമാറുന്നത്. സ്വയം വിമര്‍ശനം, നല്ല സന്ദേശം നല്‍കുന്ന കഥ.
Read more: http://sumeshvasu.blogspot.com/2012/10/blog-post.html#ixzz295byoYph
ഹൃദയസ്പർശിയായി എഴുതി....
ReplyDeleteഎന്തു പറയണമെന്നറിയില്ല....
ഒന്നും ചെയ്യാതെ അഭിപ്രായം മാത്രം പറയുമ്പോൾ എന്തോ കുറ്റബോധം തോന്നുന്നു....
മനുഷ്യത്വം വറ്റാത്ത മനുഷ്യരുണ്ടെന്ന അറിവിനെ വിനയത്തോടെ സ്വീകരിക്കട്ടെ.നന്ദി സുമേഷ്.
ReplyDeleteസസ്നേഹം
രമേഷ്.
മനോഹരം
ReplyDeleteവിനയത്തിന് നന്ദി..!
പ്രിയപ്പെട്ട സുമേഷ്,
ReplyDeleteസുപ്രഭാതം !
പലപ്പോഴും ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ പോകാറുണ്ട്.കുഞ്ഞുങ്ങളുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കാറുണ്ട്.അതൊരു വേറിട്ട ലോകം.കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞയാച്ഴ്ചയും പങ്കാളിയായി. ഒത്തിരി ബോധവത്ക്കരണം നടത്തിയതിനാല്‍,ഒരു പാട് സമ്മാനങ്ങള്‍ വസ്ത്രങ്ങള്‍, കഥാ പുസ്തകങ്ങള്‍ ,കളിക്കോപ്പുകള്‍ ഒക്കെ ശേഖരിക്കാന്‍ പറ്റി .അതെല്ലാം ദീപാവലി സമ്മാനമായി മുംബയില്‍ എത്തും .എത്രയോ മുഖങ്ങളിലും ഹൃദയങ്ങളിലും പുഞ്ചിരി വിരിയും.
പഠിച്ച പണിയൊക്കെ നോക്കിയിട്ടും,കന്നഡ ,നോ രക്ഷ ! :)
സഖാവേ, ഈ പോസ്റ്റ് ഹൃദ്യമായി. നികുതി ഇളവു കിട്ടിയില്ലെങ്കിലും ഇനിയും ഈ കുഞ്ഞുങ്ങളെ കാണണം.കഥ പറഞ്ഞു കൊടുക്കാം. ചിത്രം വരക്കാം.
ഈ പോസ്റ്റിനു എന്തേ,ഈ ചിത്രം?
മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു.
സസ്നേഹം,
അനു
@ രഘുമേനോൻ
ReplyDelete@ പടന്നക്കാരൻ
@ ഗോപൻ
@ ഉദയപ്രഭൻ
@ പ്രദീപ് കുമാർ
@ രമേഷ്ജി
@ മുസ്തഫ
@ അനു
എല്ലാവരോടും നന്ദി അറിയിക്കട്ടെ. വായനയ്ക്കും ഈ നല്ല അഭിപ്രായങ്ങൾക്കും
മനസ്സിനെ സ്പര്‍ശിക്കുന്നൊരു രചന. അഭിനന്ദനങ്ങള്‍ സുമേഷ്..
ReplyDeleteനല്ല മനസിനും നല്ല എഴുത്തിനും നന്ദി
ReplyDeleteആശംസകൾ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണിപ്പോളിവിടെ, വായനാശേഷം ചിലതെല്ലാം മനസ്സില്‍തന്നെ നില്‍ക്കുന്നു നല്ലൊരു രചന ആശംസകള്‍..
ReplyDeleteGood writing.
ReplyDeleteജീവിതത്തില്‍ ഇങ്ങനെ പൊങ്ങച്ചം കാണിക്കാന്‍ ദാനം നല്‍കുന്നവരും അല്ലാത്തവരും ഉണ്ട്
ReplyDeleteആശംസകള്‍
സുമേഷ്,നീണ്ടു പോയിട്ടില്ല. നന്നായിരിക്കുന്നു.
ReplyDeleteനന്മയും കാരുണ്യവും മനുഷ്യ മനുസ്സുകളില്‍ നിന്നും പടിയിറങ്ങിപ്പോയ ഈ കാലഘട്ടത്തില്‍ ഇത്തരം ചില മനസ്സുകള്‍ ..
ReplyDeleteപരിധികളില്‍ നിന്നുകൊണ്ട് തുച്ഛമായ എന്തെങ്കിലും നല്കുന്നതൊഴിച്ചാല്‍ അശരണര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത എന്നെപ്പോലൊരാള്‍ എന്ത് അഭിപ്രായം പറയാന്‍ ..??
നല്ല പോസ്റ്റ്
മനസ്സില്‍ തൊട്ടു ...
ReplyDeleteസുമേഷ്, നല്ല, ഹൃദയസ്പൃക്കായ പറച്ചിൽ.
ReplyDeleteസുമോ വളരെ നന്നായിരിക്കുന്നു.
ReplyDeleteഎഴുത്തും ഈ ഓര്‍മ്മപെടുത്തലും.
സുമേഷ്.. വെരി നൈസ് ...
ReplyDeleteവരാന്‍ കുറച്ചു വൈകിപ്പോയി...
ആര്‍ദ്രമായ എഴുത്ത്... ഹൃദ്യമായ അവതരണം...
ആശംസകള്‍..
മനസ്സില്‍ തൊട്ട രചന സുമേഷ്...
ReplyDeleteനല്ല മനസ്സിനു അഭിനന്ദനങ്ങള്‍ ..!!
മനസ്സിന്റെ നന്മ വരികളില്‍ കാണുന്നു സുമേഷ്. ഒരു ഒരമ്മ പെടുത്തല്‍ പോലെ ഹൃദയത്തിലേക്ക് ഇറങ്ങിയ പോസ്റ്റ്..
ReplyDeleteനാം നമ്മുടെ പ്രശ്നങ്ങള്‍ വലുതായിക്കാണുന്നു. ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍., നന്മയുടെ പക്ഷത്തു നിന്നുള്ള ചിന്തകള്‍ എപ്പോഴും നമ്മില്‍ ഉണ്ടാവട്ടെ. നല്ല പോസ്റ്റ്.
ReplyDeleteഒരല്പ സമയം ചിന്തിക്കാന്‍ തന്ന
ReplyDeleteഈ എഴുത്തിനു നന്ദി സുമേഷ്..
ഹൃദയം കൊണ്ടെഴുതിയത് പോലെ തോന്നി...കണ്ണുകളെ ഈറനണിയിച്ച പോസ്റ്റ്...ആശംസകള്‍ സുമേഷ്...
ReplyDelete@ ശ്രീക്കുട്ടൻ
ReplyDelete@ ഷാജു
@ കാത്തി
@ വിനോദ്
@ കൊമ്പൻ
@ വെട്ടം
@ വേണുജി
@ അനിൽഭായ്
@ ചീരാമുളക്
@ വെള്ളി
@ മുസാഫിർ
@ കൊച്ചു
@ ജെഫു
@ അക്ബർ ഭായ്
@ എന്റെ ലോകം
@ ആഷ
എല്ലാരോടും കൂടി നന്ദി അറിയിക്കട്ടെ, വായനയ്ക്കും ,അഭിപ്രായത്തിനും.
സുമേഷ്, ഇവിടെയെത്താൻ അല്പം വൈകി. രണ്ട് ദിവസമായി ബ്ലോഗ് വായനയുണ്ടായിരുന്നില്ല.
ReplyDeleteനാം നമ്മൂടെ മഹത്വം മനസ്സിലാക്കണമെങ്കിൽ നമ്മേക്കാൾ പാവപ്പെട്ടവരെ സൂക്ഷിച്ച് നോക്കണം, അപ്പോഴാവും നാം എത്ര ഉന്നതിയിലാണെന്ന് മനസ്സിലാവുക.
അഗതി മന്ദിരങ്ങളിലേയും അനാഥാലയങ്ങളിലേയും മറ്റ് റിഹേബിലിറ്റേഷൻ സ്ഥാപനങ്ങളിലേയും ആളുകളെ / കുഞ്ഞുങ്ങളെ, അവരുടെ ദയനീയമായ നോട്ടങ്ങളെ നാം നേരിടാൻ അല്പം അറക്കും. കാരണം ആ നോട്ടത്തിന് ഒരുപാട് അർത്ഥമുണ്ടെന്ന് നമുക്കറിയാം... എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു.
മനസ്സിനെ സ്പര്‍ശിച്ച മനസ്സാം അക്ഷരങ്ങള്‍ക്ക് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteAll the Best
ReplyDeleteവളരെ നന്നായിട്ടുണ്ട്..
ReplyDeleteനമ്മളൊക്കെ ശരിക്കും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്.. പക്ഷെ അത് അധികം ആരും തിരിച്ചറിയാറില്ല...
kollaam
ReplyDeleteഅഭിനന്ദനം മാഷേ .. ഇടക്കൊക്കെ സ്വന്തത്തിലേക്കു തിരിഞ്ഞു നോക്കണമെങ്കില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണ് ... വളരെ ഇഷ്ടപ്പെട്ടു
ReplyDeleteരാവിലെ ഓഫീസില്‍ വന്നാല്‍ ഒന്ന് രണ്ടു പോസ്റ്റ് വായിക്കും. അങ്ങനെ ഒരു ശീലമുണ്ട്. ഇന്ന് വായിക്കാന്‍ കിട്ടിയതാവട്ടെ വളരെ നല്ലൊരു മനസിന്റെ ചിന്തകളും.
ReplyDeleteകണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍
മാളികാ മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കെട്ടുന്നതും ഭവാന്‍ ...!
അതെ, നാളത്തെ നമ്മുടെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല. അത് കൊണ്ട് ഇന്ന് നാം വിതക്കുക തന്നെ വേണം നാളെ കൊയ്യാന്‍. ., നാം നല്‍കുന്നതാവും മറ്റൊരാളിലൂടെ നമുക്ക് തിരിച്ചു കിട്ടുന്നത് എന്നാണെന്റെ വിശ്വാസം...!
ഞാന്‍ ഇവിടെ ആദ്യമാണോ?? എന്തായാലും ഇനിയും ഇനിയും വരാം
ആശംസകള് ....
ജീവിതം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ മറക്കുന്ന പലതു മുണ്ട് അതൊക്കെ ഒന്നോര്‍മ്മിപ്പിക്കാന്‍ കഴിയും ഇത്തരം ഓര്‍മ്മ കുറിപ്പുകള്‍ക്ക്
ReplyDeleteസുമി ആശംസകള്
ആശംസകള് ....
ReplyDelete@ മൊഹി
ReplyDelete@ മയിൽപ്പീലി
@ മാൻ ടു വാക് വിത്
@ അഞ്‌ജു
@ അനോണി
@ ഷലീർ
@ റയ്നി
@ റഷീദ്
@ പ്രയാൺ
എല്ലാവർക്കും കൂടി വായന്യ്ക്ക് നന്ദിയർപ്പിക്കുന്നു
Hello from France
ReplyDeleteI am very happy to welcome you!
Your blog has been accepted in ASIA INDIA a minute!
We ask you to follow the blog "Directory"
Following our blog will gives you twice as many possibilities of visits to your blog!
Thank you for your understanding.
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Invite your friends to join us in the "directory"!
The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
photography and poetry. So you will be able to find in different countries other people with passions similar to your ones.
We are fortunate to be on the Blogspot platform that offers the opportunity to speak to the world.
The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
You are in some way the Ambassador of this blog in your Country.
This is not a personal blog, I created it for all to enjoy.
SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
*** I am in the directory come join me! ***
You want this directory to become more important? Help me to make it grow up!
Your blog is in the list MALAYSIA and I hope this list will grow very quickly
Regards
Chris
We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif
If you want me to know the blog of your friends, send me their urls which allows a special badge in the list of your country
I see that you know many people in your country, you can try to get them in the directory?
WE ASK YOU TO FOLLOW OUR BLOG "DIRECTORY"
ഹൃദയ സ്പര്‍ശിയായ ഒരു ഓര്‍മ്മപെടുത്തല്‍. നാം കണ്ടിട്ടും കാണാത്ത പോലെ മുഖം തിരിക്കുന്ന എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റും. അവരിലേക്ക് നമ്മുടെ ദൃഷ്ടി പതിഞ്ഞിരുന്നെങ്കില്‍ പിന്നെ നമുക്കില്ലാത്ത സൗകര്യങ്ങളെക്കുറിച്ചോര്‍ത്ത് ഒരിക്കലും വേവലാതിപെടേണ്ടി വരില്ല. നല്ലൊരു കുറിപ്പ്. ഭാവുകങ്ങള്‍ ....
ReplyDeletevery nice
ReplyDeleteഞാന്‍ നേരത്തെ വായിച്ചിരുന്നു, അന്ന് കമന്റാന്‍ പറ്റിയില്ല.
ReplyDeleteവളരെ നന്നായിരുന്നു, പ്രകൃതിയുടെ വികൃതികളായി ഒരു പാട് ജീവിതങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിലാണ് എന്‍റെ അച്ഛന്‍ ജോലി ചെയ്യുന്നത്.
അവരെയെല്ലാം ഓര്‍മിപ്പിച്ചു ഈ കുറിപ്പ്.
വളരെ വെത്യസ്തമായി എഴുതിയിരിക്കുന്നു .. അതിലേറെ ഹൃദയസ്പര്‍ശിയായും .. ആശംസകള്‍ !
ReplyDeleteNannayittundu...Thirike vannath nalloru blogumayi.....kalakki...
ReplyDeleteവളരെ നന്നായി സുമേഷ്, പത്ത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു അനാഥാലയത്തില്‍ പോയതും അവിടുത്തെ കുട്ട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചതും ഓര്‍മ വന്നു,പതുവര്‍ഷങ്ങള്‍ക്ക് ശേഷം മൌറീഷ്യസിലെ ഒരു അനാഥാലയം കാണാന്‍ ഇടയായി, നമ്മള്‍ ഇതിനെല്ലാം വേണ്ടി എത്ര തുച്ചമായ തുകയെ ചിലവാക്കാരുള്ളൂ എന്ന് തോന്നിപ്പോയി. അതുപോലെ തന്നെ എന്‍റെ ഒരു സുഹൃത്ത് മകന്റെ എല്ലാ പിറന്നാളുകളും അനാഥാലയങ്ങളില്‍ പോയി അവര്‍ക്കൊപ്പമാന് ആഘോഷിക്കാറ്, അവന്‍റെ അനുഭവങ്ങള്‍ ഒട്ടേറെ പേരെ ഇതിനു പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്!
ReplyDeleteനല്ല എഴുത്ത്,അഭിനന്ദനങ്ങള്‍
നല്ല കുറിപ്പ്....
ReplyDeleteഹും! ഹൃദയവേദന അനുഭവപ്പെടുത്താന്‍ ഇറങ്ങിക്കോളും..
ReplyDelete(ആകെമൊത്തം നെഞ്ചുരുക്കിയല്ലോ സുമീ)
നന്നായിട്ടുണ്ട് ഈ സദ്‌ചിന്ത!
നല്ലെഴുത്ത്
ReplyDeleteചിന്തിപ്പിക്കുന്നതും
ആശംസകള്‍
touching..:(
ReplyDeleteനന്നായി സുമേഷ് ....!
ReplyDeleteഓ എന്നാ പറയാനാ...പേര് ഒന്ന് modify cheythu
Deleteവളരെ നല്ല കഥ സുമേഷ്, എല്ലാ ഭാവുകങ്ങളും
ReplyDelete@ മുഹമ്മദ് ഷമീം
ReplyDelete@ കുസുമേച്ചി
@ ശ്രീജിത്
@ സുഹ്യത്ത്
@ അനോണി
@ ദീപൂട്ടൻ
@ വരുൺ
@ കണ്ണൂ
@ റസ്ല
@ അജിത് ഭായ്
@ കുമാർജി
@ കർകടൻ
@ ജോമോൻ
@ ഷീല
എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഹൃദയ സ്പര്‍ശി ആയി പറഞ്ഞു ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....
ReplyDeleteമുകളിലേക്ക് മാത്രം നോക്കുന്ന പലര്‍ക്കും ഉള്ള ഒരു പാഠം !
ReplyDeleteനല്ല കുറിപ്പ്. അവശത അനുഭവിക്കാന്‍ വേണ്ടി ചിലരുടെ ജീവിതം . എനിയ്ക്കു ഇതു പെട്ടെന്നു മനസ്സിലാകും . കാരണം എന്‍റെ ജീവിതവും വീല്‍ ചെയറിലാണ്‍ . @PRAVAAHINY
ReplyDeleteവിചാരിച്ചതിലും അല്‍പ്പം നീണ്ടുപോയെന്നു തോന്നുന്നു. നന്നായി, എഴുതിയ രീതി. ഭാവുകങ്ങള്‍.
ReplyDeleteപറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്തപ്പോൾ വ്യക്തമായി. ചുമ്മാതല്ല അവർ പരിഭ്രമിച്ചത് , അനാഥാലയത്തിൽ ആദ്യമായായിരിക്കും ഒരു കൂട്ടർ വന്ന് അവരോടു ഹെൽപ്പ് തരുമോയെന്ന് ചോദിച്ചിട്ടുണ്ടാവുക!! "kashtam ariyillenkil kannada parayathirunnooode??:) nannayirikkunnu,,njanum athiloode okke poyi vanna pole thonni..avare pattavunnidatholam sahayikkuka..
ReplyDeleteനമ്മുടെ ജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം മേഖലകളിലൂടെ കടന്നു പോകാന്‍ മനസൊരുക്കം കാണിക്കുമ്പോഴാണ് !ഇതൊക്കെ എല്ലാവരും പ്രവര്‍ത്തി പഥത്തില്‍ എത്തിച്ചിരുന്നെങ്കില്‍ .സുമേഷിനെ ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteവളരെ നന്നായി സുമേഷ്..
ReplyDeleteആശംസകള്‍
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍... സുമേഷ്
ReplyDeleteസുമോ....ഞാന്‍ വെറുതെ ഈ വഴി വന്നതാണ് ..പുതിയ പോസ്റ്റ് ഉണ്ടോ എന്ന് നോക്കാന്‍....,..അപ്പോഴാ ഇത് കണ്ടത്...വായനക്കായി ഞാന്‍ വേറൊരു ദിവസം വരാം ട്ടോ
ReplyDeleteമനസ്സില്‍ തട്ടും വിധം വരച്ചുകാട്ടിയിരിക്കുന്നു. വീണ്ടും എഴുതുക. ഭാവുകങ്ങള്‍. (
ReplyDelete(Read once more!)
സുമേഷ് 'ജി '
ReplyDeleteഹൃദയ സ്പര്‍ശിയായ ......മനോഹരമായ....ഈ എഴുത്തിനു എന്റെ സ്നേഹം നിറഞ്ഞ
ആശംസകള്‍...!
നല്ല ഓർമ്മപ്പെടുത്തലുകൾ..
ReplyDeleteവളരെ ടച്ചിങ്ങായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്
നല്ല കാര്യം സുമേഷ്.. നന്മകൾ വായിക്കുമ്പോൾ പോലും നമുക്ക് സമാധാനം കിട്ടുന്നു...
ReplyDeleteഎല്ലാ ആശംസകളും
സുമോ ..
ReplyDeleteമുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി .. തുടക്കത്തിൽ എത്ര നിസാരമായാണ് വിഷയം അവതരിപ്പിച്ചതെന്നു നോക്കൂ . ആ സമയത്ത് ഞാൻ കരുതി എന്തോ വലിയ തമാശ കാര്യമാകും പറയാൻ വരുന്നതെന്ന് . ആ മൂഡിലാണ് വായിച്ചു തുടങ്ങിയത് പോലും . ഒരു ഘട്ടത്തിൽ അങ്ങിനൊരു അനാഥാലയങ്ങളിൽ പോകാൻ നിങ്ങൾ തീരുമാനിച്ചു എന്നത് പോലും പോസിറ്റീവ് ആയാണ് ഞാൻ വായിച്ചത് . അതൊരു നല്ല കാര്യമായി തന്നെ തോന്നുകയും ചെയ്തു . പക്ഷെ അവന്റെ കണ്ണുകളിലെ തീക്ഷ്ണത മാത്രം അനുഭവിച്ചു അറിഞ്ഞു വന്ന നിന്നോട് അവൻ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ടല്ലോ , അതെന്നെ മാറ്റി ചിന്തിപ്പിച്ചു . നിങ്ങൾ അവിടെ പോയതും കണ്ടതുമെല്ലാം അങ്ങിനെയൊരു സ്വാർത്ഥ ചിന്ത വച്ചാണ് എന്നറിയുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി പോയി . പക്ഷെ , ഒടുക്കം നീ നീയായി തന്നെ അവിടെ രണ്ടാമതും പോയെന്നു അറിഞ്ഞപ്പോൾ ആ വെറുപ്പ് മാറുകയും ചെയ്തു .
ഒന്നാലോചിച്ചു നോക്കൂ .. നമ്മൾ എത്ര പണം എന്തൊക്കെ കാര്യങ്ങൾക്കായി ചിലവാക്കുന്നു . ഇത്തരം വിഷയങ്ങളിൽ മാത്രം നമ്മൾ സമ്പാദ്യത്തെ കുറിച്ചും ചിലവിനെ കുറിച്ചും ചിന്തിക്കുന്നു . മാനവ സേവ മാധവ സേവ എന്നാണു .. അമ്പലങ്ങളിലും പള്ളികളിലും പണം നിക്ഷേപിക്കുന്ന സമയത്ത് ആ പണം ആർക്ക് വേണ്ടി, എന്തിനു വേണ്ടി ചിലവാക്കപ്പെടുന്നു എന്ന് കൂടി ചിന്തിക്കണം . എത്രയെത്ര മനുഷ്യ ജന്മങ്ങൾ ശരിയായ ഭക്ഷണവും മറ്റുമില്ലാതെ നമ്മുടെ ചുറ്റുവട്ടത്തുണ്ട് , നമ്മൾ എന്ത് കൊണ്ട് അതൊന്നും കാണുന്നില്ല .. നല്ലൊരു സന്ദേശം കൂടിയാണ് ഈ പോസ്റ്റ് . ഇത് വായിച്ച ശേഷം ഒരാൾ ഈ എഴുത്ത് നന്നയെന്നോ , അവതരണം നന്നായെന്നോ പറയുന്നതിനേക്കാൾ എത്രയോ നല്ലതണ് ഈ പോസ്റ്റ് വായനക്കാരന്റെ മനസ്സിൽ നല്ലൊരു ചിന്ത ഉണർത്തുന്നത് .. അത് തന്നെയാണ് ഈ പോസ്റ്റിന്റെ വിജയം .
ഇനിയുമിനിയും നല്ല നിമിഷങ്ങൾ അവരെ പോലുള്ളവരുടെ കൂടെ ചിലവഴിക്കാൻ നമുക്ക് സാധിക്കട്ടെ .. പണമല്ല ആദ്യം അവർക്ക് നൽകേണ്ടത് , നമ്മുടെ സാമീപ്യം തന്നെയാണ് .
സുമോ ..
ReplyDeleteമുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി .. തുടക്കത്തിൽ എത്ര നിസാരമായാണ് വിഷയം അവതരിപ്പിച്ചതെന്നു നോക്കൂ . ആ സമയത്ത് ഞാൻ കരുതി എന്തോ വലിയ തമാശ കാര്യമാകും പറയാൻ വരുന്നതെന്ന് . ആ മൂഡിലാണ് വായിച്ചു തുടങ്ങിയത് പോലും . ഒരു ഘട്ടത്തിൽ അങ്ങിനൊരു അനാഥാലയങ്ങളിൽ പോകാൻ നിങ്ങൾ തീരുമാനിച്ചു എന്നത് പോലും പോസിറ്റീവ് ആയാണ് ഞാൻ വായിച്ചത് . അതൊരു നല്ല കാര്യമായി തന്നെ തോന്നുകയും ചെയ്തു . പക്ഷെ അവന്റെ കണ്ണുകളിലെ തീക്ഷ്ണത മാത്രം അനുഭവിച്ചു അറിഞ്ഞു വന്ന നിന്നോട് അവൻ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ടല്ലോ , അതെന്നെ മാറ്റി ചിന്തിപ്പിച്ചു . നിങ്ങൾ അവിടെ പോയതും കണ്ടതുമെല്ലാം അങ്ങിനെയൊരു സ്വാർത്ഥ ചിന്ത വച്ചാണ് എന്നറിയുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി പോയി . പക്ഷെ , ഒടുക്കം നീ നീയായി തന്നെ അവിടെ രണ്ടാമതും പോയെന്നു അറിഞ്ഞപ്പോൾ ആ വെറുപ്പ് മാറുകയും ചെയ്തു .
ഒന്നാലോചിച്ചു നോക്കൂ .. നമ്മൾ എത്ര പണം എന്തൊക്കെ കാര്യങ്ങൾക്കായി ചിലവാക്കുന്നു . ഇത്തരം വിഷയങ്ങളിൽ മാത്രം നമ്മൾ സമ്പാദ്യത്തെ കുറിച്ചും ചിലവിനെ കുറിച്ചും ചിന്തിക്കുന്നു . മാനവ സേവ മാധവ സേവ എന്നാണു .. അമ്പലങ്ങളിലും പള്ളികളിലും പണം നിക്ഷേപിക്കുന്ന സമയത്ത് ആ പണം ആർക്ക് വേണ്ടി, എന്തിനു വേണ്ടി ചിലവാക്കപ്പെടുന്നു എന്ന് കൂടി ചിന്തിക്കണം . എത്രയെത്ര മനുഷ്യ ജന്മങ്ങൾ ശരിയായ ഭക്ഷണവും മറ്റുമില്ലാതെ നമ്മുടെ ചുറ്റുവട്ടത്തുണ്ട് , നമ്മൾ എന്ത് കൊണ്ട് അതൊന്നും കാണുന്നില്ല .. നല്ലൊരു സന്ദേശം കൂടിയാണ് ഈ പോസ്റ്റ് . ഇത് വായിച്ച ശേഷം ഒരാൾ ഈ എഴുത്ത് നന്നയെന്നോ , അവതരണം നന്നായെന്നോ പറയുന്നതിനേക്കാൾ എത്രയോ നല്ലതണ് ഈ പോസ്റ്റ് വായനക്കാരന്റെ മനസ്സിൽ നല്ലൊരു ചിന്ത ഉണർത്തുന്നത് .. അത് തന്നെയാണ് ഈ പോസ്റ്റിന്റെ വിജയം .
ഇനിയുമിനിയും നല്ല നിമിഷങ്ങൾ അവരെ പോലുള്ളവരുടെ കൂടെ ചിലവഴിക്കാൻ നമുക്ക് സാധിക്കട്ടെ .. പണമല്ല ആദ്യം അവർക്ക് നൽകേണ്ടത് , നമ്മുടെ സാമീപ്യം തന്നെയാണ് .
Sumesh, nice writing. Keep n touch
ReplyDeleteനന്മയുള്ള ഈ നല്ല എഴുത്ത് തുടരുക
ReplyDeleteമനസ്സില്‍ നന്മയും വെളിച്ചവും വിതറുന്ന ഈ എഴുത്തിന് നന്ദി.
ReplyDeleteനമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന്നവരെ നോക്കണം, എത്രയോ ആളുകൾ, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ! ശാരീരികവും മാനസീകവുമായ വൈകല്യങ്ങൾ ഉള്ളവർ!,അനാഥർ!, ഈ ലോകത്ത് ജീവിക്കുന്നു ? അവരെ വച്ച് നമ്മൾ ഭാഗ്യവാന്മാർ അല്ലേ ?
ReplyDeleteഎന്ത് പറയാൻ..?വാക്കുകളില്ല
അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
ReplyDeleteസ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!
-------------------------
ഒരു പാട് ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ് സുമേഷ് .
എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും, ചില മാനേജ്മെന്റ് സെഷനിലും കിട്ടുന്ന ജ്‌ഞാനവും അജ്ഞാനവുമൊക്കെ അവന്മാരുടെ മേൽ പ്രയോഗിക്കുന്നത് ഈ ഒരു സമയത്താണു.മലയാളത്തിലാകുമ്പോൾ അത്രയ്ക്കങ്ങ് ബുദ്ദിമുട്ടില്ല!
ReplyDeleteസുമേഷ് .. കണ്ണ് നിറഞ്ഞു ...
വീണ്ടും വരാം ...
സസ്നേഹം ,
ആഷിക്ക് തിരൂർ ..
നന്നായിരിക്കുന്നു എഴുത്ത്... ഇന്നത്തെ ലോകത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ല എന്നാണ് ചില വാർത്തകൾ.. യാചകർ ചിലർ കോടീശ്വരന്മാരാണത്രെ.. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈയിടെ പോലും അത്തരം യാചകരെ അറസ്റ്റ് ചെയ്തിരുനുന്നു.. സ്റ്റാർഹോട്ടലിലാണ് അവരുടെ താമസം.. അപ്പോൾ യഥാർത്ഥത്തിൽ കഷ്ടപ്പെടുന്നവർ ആരെന്ന് മനസ്സിലാക്കാൻ ഇന്നത്തെ കാലത്ത് പ്രയാസമാണ്...ആശംസകൾ
ReplyDeleteഇന്നു തന്നെ ഒറ്റയിരുപ്പിൽ എല്ലാ പോസ്റ്റും വായിച്ച് തീർത്തു.അപ്പോ പിന്നെ കൊള്ളാം എന്നു പ്രത്യെകം പറയണ്ടല്ലോ.. :) എന്നാലും ആ ടാഗിന്റെ നിറം പച്ചയാവുമ്നു ഞാൻ കരുതിയില്ല.. ആളറിയാതെ ആ മിണ്ടിയെ..
ReplyDeletemanas neranju
ReplyDelete