"അമ്മേ......"
അമ്മ പറയാറില്ലേ ഈ മുറിയിൽ വരുമ്പോൾ ഞാനിവിടെയെവിടെയോ ഉള്ളതു പോലെ തോന്നുന്നെന്ന് ?
ഞാനമ്മയുടെ വിരൽതുമ്പിൽ തൊടുന്നത് പോലെ തോന്നുന്നെന്ന്?
സത്യമാണമ്മേ...
പതിനേഴ് ....
അല്ലല്ലോ.... പിന്നെയും കഴിഞ്ഞ നാലഞ്ച് വർഷങ്ങളും ഈ മുറിയിൽ തന്നെയല്ലേ ഞാൻ ജീവിച്ചത്.
അമ്മയ്ക്കറിയുമോ ? ദുർമ്മരണം നടന്ന ആത്മാക്കൾക്ക് ആഗ്രഹിച്ചാലും പെട്ടന്ന് വിട്ട് പോകാൻ കഴിയില്ലെന്ന്,ആരുമറിയാതെ , ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ, തിരിച്ച് കിട്ടാത്ത ജീവിതത്തോടുള്ള ആർത്തിയോടെ ജീവിച്ചേ ഒക്കൂ.
എനിക്ക് എല്ലാവരേയും കാണാം കേട്ടോ..
വൈകുന്നേരങ്ങളിൽ എല്ലാരൂടെ വിശേഷങ്ങൾ പറഞ്ഞ് ചായ കുടിച്ചും ടീവി കണ്ടുമൊക്കെ ഇരിക്കുമ്പോൾ, വന്നിരുന്ന് വർത്തമാനം പറയാൻ കൊതിയാവും.
ചേട്ടൻ എന്നെ മുഴുവനായും മറന്നു അല്ലേ.
മോളേന്ന് തികച്ച് വിളിക്കാഞ്ഞ അച്ഛൻ എന്നെ ഓർമ്മിക്കാതായിത്തുടങ്ങി എന്ന് തോന്നുന്നു.
പക്ഷേ, രാത്രി അമ്മ ഉറങ്ങാതെ മച്ച് നോക്കി കിടക്കുമ്പോൾ ആ കണ്ണുകളിൽ എന്റെ പതിനേഴ് വർഷങ്ങൾ ഞാൻ കാണാറുണ്ട് കേട്ടോ.
നെഞ്ചെരിയുന്നുവെന്ന് അമ്മ പറയുമ്പോൽ അച്ഛനു കാര്യം മനസ്സിലാവും ... പണ്ടൊക്കെ ആശ്വസിപ്പിച്ചിരുന്നത് ഇപ്പോപ്പോ നിസംഗതയായി അല്ലേ?
അടുത്ത് വന്നിരുന്ന് ആശ്വസിപ്പിക്കാൻ തോന്നാറുണ്ട്. ...പക്ഷേ എന്തു ചെയ്യാനാ!
എന്നെ കണ്ടതു പോലെ തോന്നിയെന്നൊക്കെ പറഞ്ഞപ്പോൾ, അന്ധവിശ്വാസം എന്ന് പറഞ്ഞിരുന്നില്ലേ നമ്മുടെ നാത്തൂൻചേച്ചി,
കുറച്ച് ദിവസം മുൻപ് എന്തിനോ എന്റെ മുറിയിൽ കയറിയിട്ട്, പൂച്ചയുടെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, വിളറി വെളുത്താ മുറിയിൽ നിന്നോടിയത്!!
പിന്നെ എന്റെ മുറിയിലേക്ക് വന്നിട്ടേയില്ല. മുറിക്ക്പുറത്തൂടെ പോവുമ്പോളൊരു ഭയന്ന നോട്ടം....
അതെന്താ അമ്മേ അങ്ങിനെ ? ചേച്ചിയെ ഞാനെന്തു ചെയ്യാനാ?
സംഭവം സത്യത്തിൽ തമാശയാണെങ്കിലും അപ്പോൾ എനിക്ക് വല്യ വിഷമം വന്നു കെട്ടൊ.
സാരമില്ല, എന്റെ അമ്മയ്ക്ക് എന്നെ പേടിയില്ലല്ലോ അല്ലേ!!
ഇടിയും മിന്നലുമുള്ളപ്പോൾ മിനിക്കുട്ടിക്കിപ്പോഴും പേടിയാ. ഉറക്കം വരില്ല.
അല്ലെങ്കിലും, ഒരിക്കലും ഉറങ്ങാറില്ല. ഓരോന്നാലോചിച്ച് ഇരിക്കും.
എന്റെ പഴയ കൂട്ടുകാരികളുടെ കല്ല്യാണ വാർത്ത കേൾക്കുമ്പോൾ അമ്മയ്ക്ക് വിഷമമാകുന്നുണ്ടല്ലേ ? പോയിരുന്നോ അവരുടെ കല്ല്യാണത്തിനു ?
ബന്ധുക്കളും, അയൽവക്കത്തുമൊക്കെ ചിലപ്പോൾ അടക്കം പറയാറുള്ളത് ഞാൻ കേൾക്കുന്നുണ്ടമ്മേ.
"മോളുണ്ടായിരുന്നതൊരെണ്ണം ലാളന അധികമായി പ്ലസ്ടൂനു മാർക്ക് കുറഞ്ഞപ്പോ കൈമുറിച്ചു.... ഒരു നസ്രാണിചെക്കനായിട്ട് കേസുകെട്ട് ഉണ്ടായിരുന്നൂന്നും പറേണുണ്ട്.... വളർത്ത്ദോഷം..."
ഞാൻ കാരണം എന്തൊക്കെ വേദന അനുഭവിച്ചല്ലേ ?
ആ കാലിൽ വീണു മാപ്പിരക്കണമെനിക്ക്...
എന്തിനാണാവോ ആ നിമിഷം അങ്ങിനെ തോന്നിയതു ?
കുറ്റപ്പെടുത്തലുകൾ കേട്ടപ്പോഴെന്തോ എല്ലാവരെയും കരയിക്കണമെന്നാണു തോന്നിയതു.
ചുവപ്പ് പടർന്ന് ബോധം മറയുന്നുവെന്ന് തോന്നിയപ്പോഴാണു ജീവിതത്തിന്റെ നിറങ്ങൾ തിരിച്ച് വേണമെന്ന് തോന്നി.
ആസ്പത്രിയിൽ അബോധാവസ്ഥയിൽ തിരിച്ച് വരവിനു കുറേ ആഗ്രഹിച്ചു കിടന്നു.
കാലുകൾ മരിച്ച് തുടങ്ങിയപ്പോൾ ഞാനറിഞ്ഞു.... ഇനി ഒരു മടക്കമില്ലെന്ന്....
വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉമ്മറത്ത് കിടത്തിയപ്പോൾ കേൾക്കുന്നുണ്ടായിരുന്നു അമ്മയുടെ സങ്കടങ്ങൾ.... നിലവിളി...
അമ്മ ഓരോന്ന് എണ്ണിപ്പറഞ്ഞത്!
പത്ത് മാസത്തെ വേദനയേക്കുറിച്ച്!
നീന്തീ നീന്തി പിന്നെ അമ്മയുടെ കൈ പിടിച്ച് നടന്ന് തുടങ്ങിയതിനേക്കുറിച്ച്!
മുറ്റത്തെ കല്ലിൽ തട്ടി എന്റെ നെറ്റി മുറിഞ്ഞപ്പോഴമ്മ കരഞ്ഞത്!
സ്കൂളിലെ ആദ്യദിവസം ക്ലാസിലിരിക്കാതെ കരഞ്ഞപ്പോഴമ്മ വൈകുന്നേരം വരെ നിന്നത്!
ഓരോ അക്ഷരങ്ങൾ പഠിപ്പിച്ചത് !
മൽസരങ്ങൾക്ക് പാട്ട് പഠിപ്പിച്ചത്!
പനിച്ചപ്പോൾ തുണി നനച്ചിട്ട് തോളിലിട്ടുറക്കിയത് !
ആഗ്രഹിച്ച ഓരോ കളിപ്പാട്ടങ്ങളും,വളകളും,ഉടുപ്പും വാങ്ങിത്തന്നത്!
പരുന്തിനു കൊടുക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ എന്നെ നോക്കിയത്!
ഞാനെന്താ ഒന്നുമോർക്കാതെ പോയതമ്മേ!
വല്ലാതെ ലജ്ജ തോന്നിപ്പോയി !
കുഴിയിലേക്ക് എന്റെ ശരീരം പോകുമ്പോൾ എല്ലാരുടെയും കരച്ചിൽ !
കുറ്റബോധം കൊണ്ട് വയ്യായിരുന്നമ്മേ.
ഒരൽപ്പം ശാസിച്ചത് എന്റെ അച്ഛനമ്മമാരല്ലേയെന്ന് ഞാനെന്തേ ഓർക്കാതെ പോയത്.
ജീവിതം അവസാനിപ്പിക്കാനുള്ള സങ്കടം വരെ തോന്നുന്ന ഏത് ഘട്ടവും ആ ഒരു നിമിഷം തരണം ചെയ്താൽ അതു വെറും സാധാരണ ഒരു ഓർമ്മ മാത്രമാവുമെന്ന് എനിക്കു തിരിച്ചറിയാനായില്ലല്ലോ
ക്ഷമിക്കമ്മേ....
മടങ്ങി വരുവാൻ ഇനി എത്ര തീവ്രമായാഗ്രഹിച്ചാലും.
-------------------------------------------------------------------------------------
ആദ്യലക്കം മഴവില്ല് മാഗസിനിൽ പ്രസിദ്ധീകരിച്ചത്...
ഇത്തവണ നല്ല മടി കാരണം വരയ്ക്കാൻ കഴിഞ്ഞില്ല..... ചിത്രത്തിനു കടപ്പാട് ഗൂഗിളിനു
--------------------------------------------------------------------------------------
സുമേഷണ്ണാ...എല്ലാം ഈ വരികളിലുണ്ട് “പത്ത് മാസത്തെ വേദനയേക്കുറിച്ച്!
ReplyDeleteനീന്തീ നീന്തി പിന്നെ അമ്മയുടെ കൈ പിടിച്ച് നടന്ന് തുടങ്ങിയതിനേക്കുറിച്ച്!
മുറ്റത്തെ കല്ലിൽ തട്ടി എന്റെ നെറ്റി മുറിഞ്ഞപ്പോഴമ്മ കരഞ്ഞത്!
സ്കൂളിലെ ആദ്യദിവസം ക്ലാസിലിരിക്കാതെ കരഞ്ഞപ്പോഴമ്മ വൈകുന്നേരം വരെ നിന്നത്!
ഓരോ അക്ഷരങ്ങൾ പഠിപ്പിച്ചത് !
മൽസരങ്ങൾക്ക് പാട്ട് പഠിപ്പിച്ചത്!
പനിച്ചപ്പോൾ തുണി നനച്ചിട്ട് തോളിലിട്ടുറക്കിയത് !
ആഗ്രഹിച്ച ഓരോ കളിപ്പാട്ടങ്ങളും,വളകളും,ഉടുപ്പും വാങ്ങിത്തന്നത്!
പരുന്തിനു കൊടുക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ എന്നെ നോക്കിയത്!“
!!ഒരു വരയുടെ ആവശ്യമില്ല!! എന്തിനേറെ ആ കടപ്പാട് ചിത്രവും വേണ്ടതില്ല!!
എനിക്ക് എന്‍റെ ഉമ്മയെ കാണണം.........
ReplyDeleteമഴവില്ലില്‍ വായിച്ചിരുന്നു. ആശംസകള്‍ ..
ReplyDeleteഎഴുത്തില്‍ സജീവമാകൂ..
ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്. ഈ കുട്ടികളോട് എന്തെങ്കിലും പറയാന്‍ തന്നെ പേടിയാണിപ്പം.
ReplyDeleteമിണ്ടിയാല്‍ പിണങ്ങിയാല്‍ പറഞ്ഞത് വാങ്ങിക്കൊടുത്തില്ലെങ്കില്‍ എല്ലാത്തിനും ആത്മഹത്യ എന്നായി മാറിയിരിക്കുന്നു.
ReplyDeleteനന്നായെഴുതി സുമേഷ്.
"ഒരൽപ്പം ശാസിച്ചത് എന്റെ അച്ഛനമ്മമാരല്ലേയെന്ന് ഞാനെന്തേ ഓർക്കാതെ പോയത്.
Deleteജീവിതം അവസാനിപ്പിക്കാനുള്ള സങ്കടം വരെ തോന്നുന്ന ഏത് ഘട്ടവും ആ ഒരു നിമിഷം തരണം ചെയ്താൽ അതു വെറും സാധാരണ ഒരു ഓർമ്മ മാത്രമാവുമെന്ന് എനിക്കു തിരിച്ചറിയാനായില്ലല്ലോ"--ഈ തിരിച്ചറിവ് കയറെടുക്കുന്നതിനു മുമ്പ് ഒരാൾക്കെങ്കിലും ഉണ്ടാകട്ടെയെന്ന് ആശിക്കുന്നു.
മുല്ല പറഞ്ഞതുപോലെ തന്നെ: കുട്ടികളോട് എന്തെങ്കിലും പറയാന്‍ പേടിക്കണം.
ReplyDelete'കേട്ടോ' എന്നതിനു 'കെട്ടോ' എന്നെഴുതിയിരിക്കുന്നതായി പലയിടത്തും കണ്ടു. തെറ്റിയതാണെങ്കിൽ തിരുത്തിയിട്ട് ഈ കമന്റ് ഡിലീറ്റിയേക്കുക.
ReplyDeleteവളരെ നന്ദി ഭായ്... തിരുത്തട്ടെ....
Deleteഅതെ ഇപ്പോളുള്ള കുട്ടികളോട് ഒന്നും പറയാന്‍ പറ്റൂല്ല ..:(
ReplyDeleteഎഴുത്ത് കൊള്ളാം സുമേഷ് ..
നന്നായിരിക്കുന്നു സുമേഷ്, ഒരു നിമിഷത്തെ ചിന്തകൊണ്ട് സ്നേഹിച്ചവരെ ഒരു ജന്മം മുഴുവന്‍ വേദനിപ്പിച്ച ആത്മാവിന്‍റെ കുറ്റബോധം...
ReplyDeleteഒരുവേള, നന്നായി കാണാനുള്ള ആഗ്രഹത്തില്‍ നിന്നും ഉറവെടുക്കുന്ന ശാസന മനസ്സിലാക്കാതെ കുറ്റപ്പെടുത്തലുകളായി തെറ്റിദ്ധരിച്ച് ജീവിതം ഹോമിച്ച ആത്മാക്കളെക്കാളുപരി ഇന്നത്തെ ജീവിതങ്ങള്‍ക്ക് ഉപകാരപ്പെടട്ടെ...
നന്നായിട്ടുണ്ട് സുമേഷ്....
മരിച്ച ഈ ആത്മാവിന്‍റെ കുറ്റബോധം ജീവിച്ചിരിക്കുന്ന ആത്മാക്കള്‍ക്ക് ഒരു
ReplyDeleteപാഠമാകട്ടെ ! ബ്ലോഗ് ലോകത്ത് പിച്ചവെച്ചു തുടങ്ങിയിട്ടല്ലെ ഉള്ളൂ ,അതാണ് ഈ ബ്ലോഗിലേക്ക് വരാന്‍ അല്‍പ്പം വൈകിയത് .........സസ്നേഹം
നല്ല പോസ്റ്റ്...
ReplyDeleteഇന്നത്തെ കുട്ടികളുടെ ഒരു പ്രശ്നം തന്നെയാണിത്..
അണുകുടുംബം ആയത് ഇതിനു ഒരു പ്രധാന കാരണം ആണെന്ന് തോന്നുന്നു.
അമിത ലാളന ലഭിക്കുന്ന കുട്ടികള്‍ അല്പം ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോഴേക്കും അവരുടെ നിയന്ത്രണം വിടുന്നു...
നല്ല പോസ്റ്റ്.
ReplyDeleteഒരു ആത്മാവിന്റെ കാഴ്ച.. അത് വളരെ മനോഹരമായി അവതരിപ്പിച്ചു..
വളരെ വൈകി വന്ന തിരിച്ചറിവ്, അതിന്റെ മുമ്പേ വിട്ടുപോയ ജീവന്‍.. ഭൂമിയില്‍ ബാകിയാവുന്നര്‍ക്ക് കണ്ണുനീരും പൊള്ളുന്ന ഓര്‍മകളും മാത്രം
@ പടന്നക്കാരൻ
ReplyDelete@ കോയാസ്
@ ചെമ്മു
@ ഷാഹിദ്
@ മുല്ല
@ റാംജിഭായ്
@ അജിത്ത് ഭായ്
@ നാസർ
@ കൊച്ചുമോൾ
@ നിത്യഹരിത
@ മിനി പി സി
@ അബ്സർ ഭായ്
@ അബൂതി
വായനക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി അറിയിക്കുന്നു.
സുമേഷ്,സാമൂഹിക പ്രശ്നമാണിത്.കുട്ടികളെ ഭയന്ന്,ദുരന്തഭീതിയില്‍ കഴിയുന്ന മാതാപിതാക്കളുടെ സങ്കടങ്ങളാണെവിടേയും.പക്ഷേ നമ്മുടെ തന്നെ പ്രശ്നങ്ങളാണ് കുട്ടികളിലും പ്രതിഫലിക്കുന്നതെന്ന് ആരും തിരിച്ചറിയന്നില്ല.പഠനങ്ങളും ചര്‍ച്ചകളും ഏറെ നടക്കേണ്ടതുണ്ട് ഈ വിഷയത്തില്‍ .ഈ കഥ അതിനു തുടക്കം കുറിക്കട്ടെ.നന്ദി.
ReplyDeleteനന്നായിട്ടുണ്ട് .. അഭിനന്ദനങള്‍
ReplyDeleteനന്നായി എഴുതി
ReplyDeleteപുതിയ തലമുറയുടെ വികലചിന്തകള്‍ നന്നായി വരച്ചു കാണിച്ചു
ആശംസകള്‍
ഇപ്പോള്‍ വലിയവര്‍ കുട്ടികളെ അനുസരിക്കുകയാണ്. അതാണ് ബുദ്ധിയും സുരക്ഷയും.
ReplyDeleteചെറിയ ശാസനക്ക് പോലും ആത്മഹത്യ ചെയ്യുന്ന കുഞ്ഞുങ്ങളേ... നിങ്ങളോടെന്ത് പറയാൻ...
ReplyDeleteപരേതാത്മാവിന്റെ രോദനവും, ആത്മനൊമ്പരങ്ങളും, മാനാസിക വ്യാപാരങ്ങളും നന്നായി വരച്ച് കാട്ടുന്നതിൽ സുമേഷ് വിജയിച്ചു. ആശംസകൾ
നന്നായിട്ടുണ്ട് .. അഭിനന്ദനങ്ങള്‍
ReplyDeleteസുമേഷ് , നന്നായി . ഒരു നിമിഷത്തെ വിവേകം ഇല്ലയ്മയിലൂടെ ജീവിതം ഹോമിക്കാന്‍ തോന്നുന്നവര്‍ കൂടി വരുന്ന ഈ സമയത്ത് പോസ്റ്റ് ശ്രദ്ധേയം .. അഭിനന്ദനം സുഹൃത്തേ
ReplyDeleteമനസ്സിനെ സ്പർശിക്കുന്ന രീതിയിൽ എഴുതി..... ആത്മഹത്യചെയ്ത കൗമാരക്കാരിയുടെ കുറ്റബോധം..... വായിക്കപ്പെടേണ്ട പോസ്റ്റ്.
ReplyDeleteസുമോ ഹൃദയത്തില്‍ തൊട്ടു...ഇഷ്ട്ടായി ട്ടോ
ReplyDeleteവളരെ മനോഹരമായി അവതരിപ്പിച്ചു..ആശംസകൾ
ReplyDeleteഒരു നിമിഷത്തെ ദേഷ്യം കൊണ്ട് ഒരു ജിവിതം തന്നെ എറിഞ്ഞുടച്ച കൌമാരക്കാരിയുടെ കഥ....ഇഷ്ടമായ്...കുറഞ്ഞ വരികളില്‍ ഭംഗിയായി അവളുടെ വ്യഥകള്‍ പറഞ്ഞു...ആശംസകള്‍...
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ നന്നായിട്ടുണ്ട്.. കണ്ണ് നനയിച്ചു.. അഭിനന്ദനങ്ങള്‍
ReplyDelete@ രമേഷ് ഭായ്
ReplyDelete@ നിധീഷ്
@ ഗോപൻ
@ അഹമദ് ഭായ്
@ മൊഹി
@ ഭഗവതിയക്കൻ
@ ഗോപു
@ പ്രദീപ്ഭായ്
@ വെള്ളിക്കുളങ്ങര
@ റാണിപ്രിയ
@ അനാമിക
@ അഞ്ജു
എല്ലാവർക്കൂടെ നന്ദി അറിയിക്കട്ടെ
പത്ത് മാസത്തെ വേദനയേക്കുറിച്ച്!
ReplyDeleteനീന്തീ നീന്തി പിന്നെ അമ്മയുടെ കൈ പിടിച്ച് നടന്ന് തുടങ്ങിയതിനേക്കുറിച്ച്!
മുറ്റത്തെ കല്ലിൽ തട്ടി എന്റെ നെറ്റി മുറിഞ്ഞപ്പോഴമ്മ കരഞ്ഞത്!
സ്കൂളിലെ ആദ്യദിവസം ക്ലാസിലിരിക്കാതെ കരഞ്ഞപ്പോഴമ്മ വൈകുന്നേരം വരെ നിന്നത്!
ഓരോ അക്ഷരങ്ങൾ പഠിപ്പിച്ചത് !
മൽസരങ്ങൾക്ക് പാട്ട് പഠിപ്പിച്ചത്!
പനിച്ചപ്പോൾ തുണി നനച്ചിട്ട് തോളിലിട്ടുറക്കിയത് !
ആഗ്രഹിച്ച ഓരോ കളിപ്പാട്ടങ്ങളും,വളകളും,ഉടുപ്പും വാങ്ങിത്തന്നത്!
പരുന്തിനു കൊടുക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്നതു പോലെ എന്നെ നോക്കിയത്!
കണ്ണു നനയിച്ചു !!
ഒരു നിമിഷനേരത്തെ വൈകാരികചെയ്തി.. അല്ലാതെന്താ..
ReplyDeleteപത്ത്മാസത്തെ വേദനയെക്കുറിച്ച് അന്നേരം ഓര്‍ക്കാതെ പോകുന്നു....
സുമോ..വളരെ നല്ല പോസ്റ്റ്. പല വാക്കുകളിലും ആ വേദന മനസിലാക്കാന്‍ കഴിയുന്നുണ്ടായിരുന്നു. കഥ ആദ്യം പറഞ്ഞു വരുമ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നത് മറ്റൊരു കഥയായിരുന്നു.
ReplyDeleteഈ കഥയുമായി ഒരു ബന്ധവും ഇല്ലെങ്കില്‍ കൂടി , അക്കു അക്ബര്‍ സംവിധാനം ചെയ്ത "കാണാ കണ്മണി " സിനിമ മനസ്സില്‍ തെളിഞ്ഞു വന്നു.
എന്തായാലും, ഈ പോസ്റ്റ് വായിക്കുന്നവരെ ഒന്ന് നൊമ്പരപ്പെടുത്തും. പലപ്പോഴും ആതമഹത്യ ചെയ്യണം എന്ന് കരുതിയവര്‍ ആരെങ്കിലും ഈ പോസ്റ്റ് വായിക്കാനിടയാകട്ടെ എന്നാഗ്രഹിക്കുന്നു.
ആശംസകളോടെ ,
എല്ലാവരും വായിക്കേണ്ട ഒരു പോസ്റ്റ് ... കാലിക പ്രസക്തിയുള്ള ഒരു കഥ ഹൃദയ ഹാരിയായ രീതിയില്‍ അവതരിപ്പിച്ച സുഹൃത്തിനു അഭിനന്ദനങ്ങള്‍....
ReplyDeleteകുട്ടികളെ പേടിക്കേണ്ട കാലം! പ്രസക്തമായ പ്രതിപാദ്യം, സൂക്ഷ്മമായ രചന.
ReplyDeleteനന്നായിട്ടുണ്ട് സുമു.. അവതരണമാണ് ഒരു സാഹിത്യരൂപമാക്കുന്നത്. ആ കുട്ടിയുടെ വാക്കുകളിലൂടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്..
ReplyDeleteമനസ്സില്‍ തൊട്ടു...
ReplyDeleteഹൃദയസ്പര്‍ശിയായ രചന.. ഭാവുകങ്ങള്‍
ReplyDeleteനല്ല ആഖ്യാന ശൈലിയും ഭാഷയും സുമേഷ്,
ReplyDeleteഇന്നത്തെ കുട്ടികളുടെ ഭയപ്പെടുത്തുന്ന പിടിവാശിയും എടുത്തുചാടലും ഇതുപോലെ ഒരു നിമിഷത്തെ അവിവേകമായ തീരുമാനത്തില്‍ കൊണ്ടുചെന്നു എത്തിക്കുന്നു.
ചിന്തനീയമായ നല്ല പോസ്റ്റ്..,
ഹൃദയം നുറുങ്ങിപ്പോയി.
ReplyDeleteഎന്തുകൊണ്ട് ഇവിടെത്താന്‍ വൈകിയെന്ന് ലജ്ജിക്കുന്നു.
മനോഹരമായ ശൈലിയില്‍ ഉടച്ചുവാര്ത്തൊരു ശില്‍പം പോലെ-
നീ എഴുതിയിരിക്കുന്നു.
അഭിനന്ദിക്കാന്‍ വാക്കുകളില്ലല്ലോ സൂ.
കാലിക പ്രസക്തിയുള്ള പോസ്റ്റ്. ഹൃദ്യമായ രീതിയില്‍ എഴുതിയിരിക്കുന്നു,,,, അഭിനന്ദനങ്ങള്‍.....
ReplyDeleteനന്നായി എഴുതി. വളരെ കാലിക പ്രസക്തിയുള്ള വിഷയമാണിത്.ഇന്നത്തെ തലമുറക്ക് വിവേക പൂര്‍വം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പക്വത നഷടപെടുന്നു. എന്റെ നാട്ടില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തത് വൈകുന്നേരം നമസ്കാര സമയത്ത് ടിവി ഓഫ് ചെയ്തതിനായിരുന്നു. ഇങ്ങനെ നിസ്സാര കാരണങ്ങള്‍ മതി അവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും കുഞ്ഞുങ്ങളോട് ഇടപെടുമ്പോള്‍ സമചിത്തത പാലിക്കേണ്ടത് അനിവാര്യമാണ്.
ReplyDeleteവീണ്ടു വിചാരം ഇല്ലാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഇന്നത്തെ തലമുറ വായിച്ചു മനസിലാക്കേണ്ടത്..ഒരു നിമിഷത്തെ ചിന്തകള്‍ ആണ് ഏതു ഒരാളെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്..പക്ഷെ ഒരു വീണ്ടു വിചാരത്തിന് പിന്നീടു സമയം കിട്ടി എന്നും വരില്ല..ജീവിതത്തെ അഭിമുഖീകരിക്കാന്‍ കൂടി പുതിയ തലമുറയെ പ്രാപ്തരക്കെണ്ടത് അത്യാവശ്യം ആണ് ...നല്ല പോസ്റ്റ്....
ReplyDeleteസുമേഷെ,, കഥ വളരെ നന്നായിട്ടുണ്ട്,,,,
ReplyDeleteഇനി ഒരു മടക്കമില്ലാത്ത വിധം കാര്യങ്ങള്‍ എത്തിച്ചേരുമ്പോള്‍ പിന്നെ ഖേദമെത്രയുണ്ടായിട്ടും കാര്യമില്ലല്ലോ. ചില്ലറ പ്രശ്ങ്ങള്‍ക്ക് ജീവനോടുക്കുന്നവര്‍ അറിയുന്നില്ല ഉറ്റവര്‍ അതിന്‍റെ പേരില്‍ എത്ര വിഷമിക്കുന്നുവെന്ന്. നന്നായി എഴുതി സുമേഷ്, അഭിനന്ദങ്ങള്‍.
ReplyDeleteആശംസകള്‍
ReplyDeleteമനസ്സില്‍ തട്ടുന്ന എഴുത്ത്. ഗംഭീരം എന്നേ പറയാനുള്ളു.
ReplyDelete@ പഥികൻ
ReplyDelete@ മെഹദ്
@ പ്രവീൺ
@ ഷലീർ
@ പി വിജയകുമാർ
@ നിസാർ
@ മുഫീദ്
@ മജീദ്
@ ജോസു
@ കല്ലിവല്ലി കണ്ണു
@ ഫയാസ്
@ ഷമീം
@ ചില്ലുജാലകങ്ങൾ
@ ജോമോൻ
@ മിനി
@ ആരിഫ്ജി
@ സുരേഷ്ഭായ്
എല്ലാർക്കൂടെ വല്യ നന്ദി അറിയിക്കട്ടെ
വളരെ മനോഹരമായി എഴുതി.
ReplyDeleteആശംസകള്‍
റാഷിദും നല്കി ഈ വിഷയത്തില്‍ നമുക്കൊരു പാഠം
നന്നായി എഴുതി.. പെട്ടന്ന് കഴിഞ്ഞപോലെ....
ReplyDeleteതകർത്ത് തകർത്ത് വാരി.. കിടിലൻ പോസ്റ്റ്..
ReplyDeleteസത്യത്തിൽ എന്നെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചാലും ചെയ്യാൻ കഴിയില്ല - ഈ പോസ്റ്റ് വായിച്ചതിനാൽ..
നല്ല രചന .......വാസു ...........കിടിലന്‍ പോസ്റ്റ്
ReplyDeleteസുമേഷ്, നന്നായി എഴുതിയിരിക്കുന്നു. ഇത്തിരി പോലും തുളുമ്പിപ്പോകാതെ. അതെ അത് തന്നെ. തുടരുക.
ReplyDeleteഭാവുകങ്ങള്‍..
ReplyDeleteനന്നായി എഴുതി..
ReplyDeleteഎഴുത്തിന്റെ മൂര്‍ച്ച ഏറട്ടെ ആശംസകള്‍
ReplyDeleteഇത് മഴവില്ലില്‍ വായിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്ന ഓരോ ആത്മാവും ഇങ്ങനെ കുറ്റ ബോധത്തില്‍ നീറുന്നുണ്ടായിരിക്കും അല്ലെ..?ആര്‍ക്കറിയാം. നല്ലൊരു കഥ സമ്മാനിച്ചതിനു നന്ദി. ഇനിയും ഇതിലെ വരാം
ReplyDeleteനല്ല പോസ്റ്റ്. സുമേഷ്. ഇനിയും എഴുതുക.
ReplyDeleteഓരോ അക്ഷരങ്ങളിലും വേദനയുടെ നീറ്റലുകള്‍..
ReplyDeleteമനസ്സിലെക്കൂര്ന്നിറങ്ങുന്ന അവതരണം...
വളരെ നന്നായി ഭായീ , ഈ കഥ പറച്ചില്‍...
ഈ മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍ക്ക് എന്‍റെ ഹൃദ്യാശംസകള്‍..
മഴവി ല്ലില്‍ വായിച്ചിരുന്നു ..നല്ല കഥ ,,മുന്‍പൊരിക്കല്‍ ഇത് പോലെ ഒരാത്മാവിന്റെ ചിന്തകള്‍ ശ്രീ ലേഖ ഐ പിഎസി ന്റെ കഥാ സമാഹാരത്തില്‍ വായിച്ചതും ഓര്മ വന്നു ..ആശംസകള്‍
ReplyDeleteവളരെ നല്ല പോസ്റ്റ്.... ..
ReplyDeleteആശംസകള്‍
മഴവില്ലിൽ വായിച്ചിരുന്നു... സത്യത്തിൽ ഇപ്പോ കുട്ടികളോട് കയർത്ത് ഒന്നും പറയാൻ പറ്റാതെ വന്നിരിക്കുന്നു.. നല്ല എഴുത്ത് .. ആശംസകൾ..!!
ReplyDeletenalla post
ReplyDeleteനന്നായി എഴുതി. അഭിനന്ദനങ്ങള്‍
ReplyDeleteവളരെ നന്നായി എഴുതിയിട്ടുണ്ട്. ഇനിയും എഴുതു. എല്ലാ ആശംസകളും.........
ReplyDeleteവളരെ ഇഷ്ടമായി, സുമേഷ്.
ReplyDeleteപരിചയമുള്ള ചില മുഖങ്ങളെങ്കിലും മനസ്സിലൂടെ കടന്നു പോയി. മരിച്ചു പോയവര്‍ക്ക് ചിന്തകളുണ്ടാകുമെങ്കില്‍ ആത്മഹത്യ ചെയ്ത ഭൂരിഭാഗം പേരും ഇങ്ങനൊക്കെ ചിന്തിയ്ക്കുന്നുണ്ടാകണം.
ഈ നല്ലൊരു കഥ വായിക്കാന്‍ വൈകിപ്പോയ് സുമേഷ് ഭായ്. പുതിയ പോസ്റ്റുകള്‍ മിസ്സ് ആകാതിരിക്കാന്‍ ഫോളോ ചെയ്യുന്നുണ്ട് !
ReplyDeleteമെയിലിനു നന്ദി സുമേഷ്, അല്ലെങ്കില്‍ ഈ നല്ല പോസ്റ്റ് മിസ്സാകുമായിരുന്നു. പലതും ഓര്‍ത്തു പോയി.പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി അമ്മ എന്തോ ചെറിയ കാര്യത്തിനു ശാസിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. ആ അമ്മയുടെ കരച്ചില്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല..
ReplyDelete@ keraladasanunni
ReplyDelete@ അഷറഫ് അമ്പലത്ത്
@ മിനി MB
@ കണ്ണൻ
@ നാച്ചി
@ വിനോദ് കുമാർ
@ അലിഫ്
@ മനോജ് ഭായ്
@ ജി ർ ഭായ്
@ റോസാപ്പൂക്കൾ
@ വരുൺ
@ മുസാഫിർ
@ രമേശ്ജി
@ മുബി
@ ആയിരങ്ങളിൽ ഒരുവൻ
@ കുമ്മാട്ടി
@ എം അഷ്രഫ്
@ എച്മു
@ ശ്രീ
@ ദുബായ്ക്കാരൻ
@ ശ്രീനന്ദ
എല്ലാർക്കൂടെ വായനയ്ക്കും വിലയേറീയ അഭിപ്രായങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു
മറ്റൊരു രീതിയിൽ പറയേണ്ടതെല്ലാം ഈ കഥയിൽ പറഞ്ഞു
ReplyDeleteആശംസകൾ
ആശംസകള്‍
ReplyDeleteസുമേഷ് .. തിരക്കുകള്‍ കാരണം അല്‍പ്പം വൈകി ..
ReplyDeleteഇന്നാണ് കൂടെ കൂടിയത്. അടുത്ത പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡില്‍ കിട്ടും.
മരിച്ചു കഴിഞ്ഞ പെണ്‍കുട്ടിയുടെ ആത്മാവിന്റെ ഈ കഥനം വല്ലാതെ നോവിച്ചു ..
ഏറ്റവും വേദനിപ്പിച്ചത് അവളുടെ മാതൃ സ്നേഹം നിറഞ്ഞ വരികള്‍ ആയിരുന്നു ..
ആശംസകള്‍
ആര്‍ദ്രമായി എഴുതി.
ReplyDeleteമാതാവിന്റെ സ്നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലാണ് തീരുക. കുറ്റബോധം നന്നായി വാസുവേട്ടാ
ReplyDeleteപ്രിയപ്പെട്ട സുമേഷ്,
ReplyDeleteഇപ്പോള്‍,ഈ കര്‍ക്കടക മാസത്തില്‍ ഇങ്ങിനെ ഒരു കഥ എന്തേ...........?
ഹൃദയം ആര്ദ്രമാകാതെ,മിഴികള്‍ ഈറനാകാതെ,ഈ പോസ്റ്റ് എങ്ങിനെ വായിച്ചു തീര്‍ക്കും?
ഒരു ബോധവത്ക്കരണം എന്നേ ആവശ്യമായിരുന്നു..........!
സമൂഹ മനസാക്ഷി ഉണരട്ടെ .......!നല്ലൊരു കാര്യമാണ് ചെയ്തത്,ഈ പോസ്റ്റ് എഴുതിയതിലൂടെ..!
ഒരു സ്നേഹതണലായി ജീവിതം മാറട്ടെ !
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
സുമേഷ്, വളരെ ശരിയാണ്... ആത്മഹത്യ ചെയ്യുന്നവര്‍ ഒരു ഘട്ടത്തില്‍ അതു വേണ്ടിയിരുന്നില്ല എന്നു ചിന്തിക്കും. പക്ഷേ, അപ്പോഴേക്കും വിധിയെ തടയാനാവാത്ത വിധം താമസിച്ചു പോയിട്ടുണ്ടാവും. നല്ലൊരു സന്ദേശം പങ്കുവച്ചതിന് അഭിനന്ദനങ്ങള്‍...
ReplyDeleteവളരെ നല്ല കഥ മരിക്കാന്‍ ഒരുങ്ങുന്നവര്‍ വായികട്ടെ ആത്മഹത്യ ചെയ്യുന്ന ഏതൊരാളും അവസാന നിമിഷം പിടി വിട്ടോടുമ്പോള്‍ കൊതിക്കുന്നുണ്ടാവും ല്ലേ ഒരു തിരിച്ചു വരവ് ആശംസകള്‍ സുമേഷ്
ReplyDeleteസ്നേഹവും വാല്സല്യവും ഇഴ ചേര്‍ന്ന് നില്‍ക്കുന്ന സുദൃഡമായ ബന്ധമാണ് അമ്മ.. ഈ ലോകത്ത് ആര്‍ക്കും വേര്‍പിരിക്കാനാവാത്തതും ഇത് തന്നെ. നല്ല ആഖ്യാനം, കഥയില്‍ അലിഞ്ഞു ചേര്‍ന്ന് വായിച്ചു..ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്.ആശംസകള്‍
ReplyDeleteനല്ലൊരു കഥ..
ReplyDeleteനല്ല കഥ സുമേഷ്.
ReplyDeleteഇട്ടാപ്പൊട്ടുന്ന ഇംഗ്ലീഷ് മുട്ടകളായിരിക്കുന്നു ഇന്നത്തെ കുട്ടികൾ.
പൊട്ടിത്തകർന്നാൽ ഒരു തിരിച്ചു വരവ് അസാധ്യമെന്ന് അവർ അറിയുന്നേയില്ല!
അഭിനന്ദനങ്ങൾ!
ആത്മാവിനു ചിന്തിക്കാന്‍ ശേഷിയുണ്ടെങ്കില്‍ ഇതൊക്കെതന്നെയാവും ചിന്തിക്കുക. മനോഹരമായി എഴുതി.
ReplyDeleteആഴത്തില്‍ സ്പര്‍ശിക്കുന്ന എഴുത്ത്. അവതരണം മനോഹരം..ആശംസകള്‍..
ReplyDeleteനന്നായി എഴുതി....ഇനിയും തുടരൂ...ആശംസകൾ
ReplyDeleteനന്നായി എഴുതി.... സ്പര്‍ശിക്കുന്ന എഴുത്ത്... ഇനീം എഴുതണം.. വായിക്കാന്‍ ഞങ്ങളുണ്ട്...
ReplyDeleteഹൃദയപൂര്‍വ്വം
ReplyDeleteആശംസകള്‍...................................................... നേരുന്നു
വളരെ കാലികം, മക്കളെ ശിക്ഷിക്കാതെ വളര്‍ത്തുന്നതിന്റെ ദോഷം ഇത്തരം ഗട്ടങ്ങളിലെ അറിയൂ. ചെറിയ തിരിച്ചടികള്‍ പോലും അവര്‍ക്ക് താങ്ങാന്‍ ആവില്ല. സാമ്യമായ പ്രേമയവുമായി എന്‍റെ പോസ്റ്റ് സൌകര്യം പോലെ നോക്കുമല്ലോ http://thahirkk.blogspot.com/2012/02/blog-post_27.html
ReplyDeleteഒരിക്കല്‍ ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടവര്‍
ReplyDeleteപിന്നെ അതിനു ശ്രമിക്കില്ല എന്ന് പറയുന്നു..
അറിയില്ല..ഈ ആല്‍മാവിനെപ്പോലെ പിന്നെ
ഒരു തിരിച്ചു വരവിനു അവസരം കിട്ടിയില്ലെങ്കിലോ?
അത് കൊണ്ട് ശ്രമം എന്ന ചിന്ത പോലും വേണ്ടെന്നു
വെയ്ക്കാന്‍ ആവട്ടെ.ഓരോരുത്തര്‍ക്കും ..
ആല്‍മാവിന്റെ കഥനം വളരെ ഹൃദയ സ്പര്‍ശി ആയി
എഴുതി എന്നത് ആണ് ഈ കഥയുടെ ആല്‍മാവ്...
ഒരു നിമിഷം നാം നമ്മെപ്പറ്റി തന്നെ ചിന്തിച്ചു പോവുന്നു
നമ്മുടെ പ്രിയപ്പെട്ടവരെപ്പറ്റിയും..ആശംസകള്‍..ഇനിയും
എഴുതൂ..
@ ഷാജു
ReplyDelete@ കുസുമം
@ വേണുജി
@ അനിൽഭായ്
@ നേന
@ അനുപമ
@ ബെൻജി
@ കൊമ്പൻ
@ മുഹമ്മദ് ഷാജി
@ വിഷ്ണു
@ ഓക്കേ
@ ജയൻ ഭായ്
@ ജെഫു
@ ശ്രീ
@ ലീലടീച്ചർ
@ ബാസിൽ
@ അബ്ദുൾ കാദർ
@ താഹിർ
@ എന്റെ ലോകം
എല്ലാവരോടും ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
anna... adipoli...
ReplyDeletesuperb...
Nalla kadha, nalla bhaashaaprayogam.
ReplyDeleteBest wishes.
http://drpmalankot0.blogspot.com
ഇഷ്ടമായി , മനസ്സില്‍ തട്ടുന്ന എഴുത്ത് ,"അത്മാവിന്റെ കുറ്റബോധം" "ആ "
ReplyDeleteഇഷ്ടമായി , മനസ്സില്‍ തട്ടുന്ന എഴുത്ത് ,"അത്മാവിന്റെ കുറ്റബോധം" "ആ "
ReplyDelete