വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

27 April 2012

മഹാനഗരിയിലെ ചില മനസ്സുകള്‍

കലാശിപ്പാളയം എത്തി.

സനി സീറ്റ് നിവര്‍ത്തിയിരുന്നു ..... രശ്മി അടുത്ത സീറ്റില്‍ നിഷ്കളങ്കതയോടെ ഉറങ്ങുന്നു.

ഈ ബസ് മഡിവാള പോകുമോ ആവോ...

മുന്‍പിലെത്തി ഡ്രൈവറോട് അന്യോഷിച്ചു...

" ഓഗത്തെ സര്‍"

സീറ്റില്‍ തിരിച്ച് വന്നിരുന്നു......

കുറച്ച്കാലമായുള്ള മുംബൈ ജീവിതത്തില്‍ കന്നഡ മറന്ന് തുടങ്ങിയിരിക്കുന്നു...

ഓര്‍മ്മകള്‍ ഒരുപാട് തന്ന നഗരത്തിലേക്കുള്ള തിരിച്ച്‌വരവാണിത്

ജോലികിട്ടി ഈ നഗരത്തിലേക്കുള്ള ആദ്യത്തെ വരവോര്‍മ്മയുണ്ട്.
അന്ന് അത്ഭുതത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ,വഴിയിലുടനീളം,കെട്ടിടങ്ങളും, അമ്പലങ്ങളും , ആള്‍ത്തിരക്കും കണ്ടു,..

പറയാനൊരുപാടുള്ള മുഖഭാവങ്ങളുമായി കൈവീശി നിന്ന അച്ഛനും അമ്മയും, സഹോദരങ്ങളും ആയിരുന്നു ആദ്യദിവസ്സങ്ങളില്‍ മനസ്സില്‍, പിന്നീട് പതിയെ പതിയെ ഈ നഗരത്തിന്‍‌റ്റെ മനസ്സു മനസ്സിലാക്കിയ ഒരാളായി ഈ തിരക്കിലലിഞ്ഞു...

പ്രഭാതങ്ങളില്‍, പിടിച്ച് വച്ച ഒരു ബക്കറ്റ് വെള്ളത്തില്‍ എല്ലാം തീര്‍ത്ത്,
മെസ്സില്‍ നിന്ന് തിരക്കിട്ട് കഴിച്ച്, ബിയെംടിസി ബസ്സിലെ തിരക്കുകളില്‍ തിരിച്ചറിയപ്പെടാനാവാത്ത മുഖഭാവവുമായി,
എല്ലാവരെയും പോലെ അവനും ഓഫീസിലെത്തി.

വൈകുന്നേരങ്ങളില്‍ റൂം‌മേറ്റ്സിനൊപ്പം ഏതൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞ് നടക്കും,
വാരാന്ത്യങ്ങളില്‍ ചിലപ്പോഴൊക്കെ മഡിവാള അമ്പലത്തില്‍, അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെന്‍‌ട്രലിലോ, ശിവാജിനഗറില്‍ പടത്തിനോ പോകാം,

വീട്ടിലേക്ക് കത്തുകളിലൂടെയും,അയല്‍‌വക്കത്തെ ലാന്‍ഡ്‌ലൈനിലൂടെയുമുള്ള വിശേഷങ്ങള്‍ പിന്നീട് മൈബൈല്‍ ഫോണിലേക്ക് മാറിയതിനൊപ്പം ബാംഗ്ലൂര്‍ നഗരവും ഒരുപാട് മാറി.

മഡിവാളയിലും, ഹെബ്ബാളിലും, ഡൊംളൂരും, ഇലക്ട്രോണിക്സ് സിറ്റിയിലുമൊക്കെ ഫ്ലൈഓവറുകളുയര്‍ന്ന് അവള്‍ മോഡേണ്‍ സുന്ദരിയായെന്ന് തോന്നിച്ചു,

പശുക്കള്‍ മേഞ്ഞ് നടന്നിരുന്ന സ്ഥലത്ത് ഒറാക്കിളും, എച്ച്പിയും ഒക്കെ ചില്ല്കൂടുകള്‍ കൂട്ടി...
തന്റെ ജീവിതത്തിലുണ്ടായ മാറ്റമോ? എങ്ങിനെ മറക്കാനാവും അത്...

ഓഫീസില്‍ നന്ദനയെ ആദ്യം കണ്ട ദിവസ്സം..

റോസ് ചുരിദാറില്‍ അവള്‍ സുന്ദരിയായിരുന്നു.. കണ്ണ് ആദ്യമുടക്കിയതു ആ ചന്ദനക്കുറിയിലാണു..
മന്‍സ്സിലൊരുക്കൂട്ടി വച്ചിരുന്ന പെണ്‍കുട്ടിയുടെ മുഖം...,

അപകര്‍ഷതാബോധത്തില്‍ പെണ്‍കുട്ടികളോട് അധികം അടുപ്പത്തിനൊന്നും പോകാറില്ല... പക്ഷേ ഇവളോടതു വയ്യായിരുന്നു

സംസാരിക്കണമെന്ന് വല്ലാതെയാശിച്ചു. ഉള്ളിലെ അങ്കലാപ്പ് പുറത്ത് കാട്ടാതെ എങ്ങനെയോ സംസാരിച്ച് തുടങ്ങി.....ഒരു സാധാരണ സൗഹ്യദം പോലെയുള്ള വാക്കുകളിലൂടെ...

ദിവസ്സങ്ങള്‍ക്ക് ശേഷം മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മനസ്സിലെ ടെന്‍ഷന്റെ കടലോര്‍ക്കുമ്പോള്‍ ചിരി വന്നിട്ടുണ്ട് സനിക്ക്.
എപ്പെഴോ സംസാരിച്ച് തുടങ്ങി......
അതിനും എത്രയോ മുന്‍പേ അവളെവച്ച് എന്തൊക്കെ സ്വ‌പ്ന‌ങ്ങള്‍ നെയ്തു ..... വിവാഹം കഴിക്കുന്നതും, പുതിയവീടിന്‍‌റ്റെ ടെറസ്സില്‍ അവളുടെ മുടിയിഴകള്‍ തഴുകി ആകാശം നോക്കി ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതുമെല്ലാം......
.

എപ്പോഴാണു താന്‍ പ്രണയം തുറന്ന് പറഞ്ഞതു,
" അതൊക്കെ വേണോ , ഞാന്‍ ആരെയും പ്രണയിക്കുന്നില്ല " നിഷേധ സ്വരത്തില്‍ പറഞ്ഞാലും പിരിയാന്‍ തോന്നിയില്ല.

അവളുടെ വീട്ടിലെ വിശേഷങ്ങളും, കുട്ടിക്കാലവും, ഇഷ്ടപ്പെട്ട പുസ്തകങ്ങളേക്കുറിച്ചും, ഓഫീസ് വിശേഷങ്ങളെപ്പറ്റിയും, കൂട്ടുകാരേക്കുറിച്ചും, പ്രണയാഭ്യര്‍ത്ഥനകളെക്കുറിച്ചും വാതോരാതെ പറയുമ്പോള്‍ കൊച്ച്കുട്ടിയേപ്പോലെ കേട്ടിരിക്കും, ചിലപ്പോഴൊക്കെ തന്‍‌റ്റെ സംസാരത്തിനും അവള്‍ ചെവിയോര്‍ക്കും.

അങ്ങിനെയങ്ങിനെ, ഇതുവരെ പോകാത്ത ആ നാടിനോടും അവളുടെ വീട്ടുകാരോടും, എന്തിനു അവളുടെ കവിളില്‍ പൊടിയുന്ന വിയര്‍പ്പുകണങ്ങളോടു വരെയും പ്രണയം തോന്നി സനിക്ക്.

മനസ്സില്‍ ചിലപ്പോഴൊക്കെ രണ്ട് വ്യക്തികളുണ്ടെന്ന് തോന്നാറുണ്ട്....
സ്വ്‌പന‌ങ്ങളില്‍ മുഴുകുന്ന ഒരു വ്യക്തിയും, പ്രാക്ടിക്കലായി ചിന്തിക്കാനാഗ്രഹിക്കുന്ന മറ്റൊരാളും....

ചിലപ്പോഴൊക്കെ മനസ്സ് കലമ്പല്‍ കൂട്ടി, " നീയൊരു പ്രാരാബ്ധക്കാരനാണു, എന്തു യോഗ്യതയുണ്ട് , എന്തിനാണിഷ്ടാ വെറുതേ ദിവാസ്വ‌പ്നം "
അപ്പോഴൊക്കെ അകലം പാലിക്കാന്‍ ശ്രമിച്ചു,
പക്ഷേ രണ്ട് ദിവസത്തിനപ്പുറം പിടിച്ച് നില്‍ക്കാന്‍ കഴിയാത്താ സ്വപ്നജീവിയായ മനസ്സ് ഒരു വില്ലനായി.

അല്ലെങ്കിലും, അകലുമ്പോള്‍ വല്ലാതെ അടുപ്പിക്കാനും , താന്‍ അടുക്കുമ്പോല്‍ അകന്നു പോവാനും വല്ലാത്ത കഴിവായിരുന്നു അവള്‍ക്ക്.

ഓഫീസിലെ ഷിനോയോടും അവള്‍ക്ക് നല്ല അടുപ്പമുണ്ടെന്ന് അവളുടെ വരികള്‍ക്കിടയിലൂടെ വായിച്ചെടുത്തിരുന്നപ്പോഴും മനസ്സ് അല്പ്പം നൊന്തിരുന്നു, പക്ഷേ അവളെ വിട്ട് പോരാന്‍ കഴിഞ്ഞിരുന്നില്ല,
അല്ലെങ്കിലും മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയവരുടെ ഏതവസ്ഥയോടും നമ്മള്‍ പൊരുത്തപ്പെടും എന്ന് തോന്നുന്നു,

അവനോടും എന്താണു ഒരിക്കലും വിരോധമൊന്നും തോന്നാതിരുന്നതെന്ന് സനിക്കു അത്ഭുതം തോന്നിയിരുന്നു,  അല്ലെങ്കിലും അവനെ ആര്‍ക്കാണു വെറുക്കാന്‍ പറ്റുക ?, തന്നോടും ,എല്ലാവരോടും ഒരു ചിരിയോടെ നന്നായി ഇടപെടുന്ന അവന്‍ തന്നെയാണു സത്യത്തില്‍ അവള്‍ക്കു ചേരുക എന്ന് പലപ്പോഴും തോന്നായ്കയില്ല

അവളോട് അകന്നു കൂടേ എന്ന ചോദ്യവുമായി രണ്ട് മനസ്സും വീണ്ടും ക്രിക്കറ്റ് കളിച്ചെങ്കിലും സ്വപ്നജീവി തന്നെ പതിവു പോലെ ജയിച്ചു.
" ഇഷ്ടം മനസ്സിലാക്കാതെയല്ല, പക്ഷേ എനിക്കാരോടും പ്രണയമൊന്നുമില്ല, നമുക്കിപ്പോള്‍ അടുപ്പമുണ്ട് പക്ഷേ..... മറ്റൊന്നുമില്ല" ഈ വാക്കുകളിലെ ഇഷ്ടം മതിയായിരുന്നു അവനു പൂര്‍‌വ്വാധികം പ്രണയിക്കാനും സ്വ‌പ്‌നം കാണാനും....

പക്ഷേ അവളുടെ പെണ്ണുകാണല്‍ ചട‌ങ്ങ് നടന്നതും, വിവാഹം ഉറപ്പിച്ചതുമെല്ലാം പെട്ടന്ന് നടന്നതു പോലെ....
" വീട്ടുകാരുടെ ഇഷ്ടമായിരിക്കും തന്റെ ഇഷ്ടമെന്ന് പണ്ടേ തീരുമാനിച്ചതാണു "
പറഞ്ഞപ്പോള്‍ ഒന്നും പറയാതെ കേട്ടിരുന്നു...

എങ്കിലും വിവാഹമടുത്തപ്പോള്‍ ഫോണിലൂടെ കരഞ്ഞതെന്തിനാവോ ?

ഷിനോയുമായി വിവാഹത്തേച്ചൊല്ലി പിണക്കങ്ങളുണ്ടാവുന്നതു സങ്കടപ്പെടുത്തുന്നു എന്ന് പറഞ്ഞതും താനെന്തേ നിസംഗനായി കേട്ട് നിന്നതു ? അവളെ മനസ്സിലാക്കുന്ന മറ്റാരുമില്ലായിരുന്നെന്ന് പറയാറുള്ളതുകൊണ്ടാവും.

"വിവാഹം കഴിച്ച് പോയാലും പിരിയില്ല , നമ്മള്‍ സംസാരിക്കും"
പറഞ്ഞതും അവളാണു. അല്ലെങ്കിലും നിഷേധിക്കാന്‍ സനിക്കു വയ്യായിരുന്നു...അവനാഗ്രഹിച്ചതും അതായിരുന്നു...

പിന്നീടെപ്പഴോ വിവാഹം കഴിക്കുന്നയാളെയും അവളിഷ്ടപ്പെട്ട് തുടങ്ങിയിരുന്നു എന്ന് സംസാരത്തിലൂടെ മനസ്സിലായി,
പക്ഷേ പെങ്ങളുടെ വിവാഹബാധ്യതകളും വീടുപണിയുമെല്ലാം കാരണം, നല്ലൊരു ശമ്പളഓഫര്‍ കിട്ടിയ ജോലിക്ക് മുംബൈയിലെ വാഷിയിലേക്ക് ജീവിതം ജീവിതം പറിച്ച്നട്ടിട്ടും, മെട്രോകളിലെ കരിപടര്‍ന്ന തിരക്കില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും, ബാംഗ്ലൂരിനെ അല്പ്പാല്പ്പം മറന്നിട്ടും,
ആ ബന്ധം മാത്രം മുറിക്കാന്‍ കഴിഞ്ഞില്ല... എന്നല്ല ... അത് വളര്‍ന്നുനൊമ്പരപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

വര്‍ഷങ്ങള്‍ നിസംഗതയുടെ രാത്രികള്‍ തന്ന് എത്ര പെട്ടന്നാണു ഓടിപ്പോയതു,
വരുന്ന വിവരം ഇമെയിലിലൂടെ അവള്‍ക്കറിയാം,

ചിലപ്പോഴൊക്കെ ചിന്തകള്‍ കാടു കയറി മനസ്സിലെ രണ്ടു ധ്രുവങ്ങളും ശക്തിയോടെ വീണ്ടും വീണ്ടും യുദ്ധം ചെയ്യും

ഇതാര്‍ക്കുള്ള ശിക്ഷയാണു?
"ഷിനോയും അവളുടെ ഭര്‍ത്താവുമൊക്കെ എന്ത്തെറ്റായിരുന്നു ചെയ്തതു? രശ്മിയെ ഇതുപോലെ ഒരാളിഷ്ടപ്പെട്ടാലോ ?"

"അറിയില്ല,  മറുപടിയില്ല,
കാത്തുനില്‍ക്കാത്ത കാലം കരുതി വച്ച മുഖം മൂടികള്‍ അണിയാതെ വയ്യ...
ആ തളച്ചിടലിനെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു,
ശരികേടുകളുടെ വിശകലനത്തിനില്ല.......ഇതു തെറ്റാണെങ്കില്‍ എനിക്കതു തിരുത്താനാവില്ല ഇനി. "

പണ്ട് തെറ്റെന്ന് തോന്നിയിരുന്ന കാര്യങ്ങള്‍ ശരിയാവുന്നതെങ്ങിനെയാണു സനീ?

മനസ്സ് അങ്ങിനെയാണു , മനസ്സിലാക്കാനാവാത്ത, പിടി തരാതെ പായുന്ന മെരുങ്ങാത്ത കുതിരയാണതു.....
എവിടെയോ വായിച്ചിരിക്കുന്നു.

-----------------

മഡിവാള എത്തിയിരിക്കുന്നു.

രശ്മി എപ്പൊഴാണു എണീറ്റതാവോ, മുടി കെട്ടി വച്ച്, ഉറക്കച്ചടവുള്ള കണ്ണുകള്‍ പുറം കാഴ്ചകളിലേക്ക് പൂഴ്ത്തി ഇരിക്കുന്നു.

ഉദയസൂര്യന്‍ മഴവില്‍ നിറങ്ങള്‍ പടര്‍ത്തിയിരിക്കുന്നു.

ഇനി തന്‍റെയീ പഴയസ്വപ്നങ്ങളുറങ്ങുന്ന മണ്ണിലേക്ക്.
ആരാലും അറിയപ്പെടാതെ ഇവിടെ അലിഞ്ഞ് ജീവിതം തീര്‍ത്ത അനേകരിലൊന്നാവാന്‍.....

സനി ഒരു പക്ഷേ നന്ദനയെ ഇവിടെ എവിടെ വച്ചെങ്കിലും കണ്ടേക്കും.
കാണാത്ത മട്ടില്‍ വഴിമാറി പോകുവാന്‍ വയ്യെങ്കില്‍, ചിലപ്പോള്‍ രശ്മിക്ക് സാധാരണപോലെ പരിചയപ്പെടുത്തിക്കൊടുത്തേക്കാം.

പക്ഷേ കണ്ണുകള്‍ പറിച്ചെടുത്ത് നടന്നു നീങ്ങുമ്പോഴൊന്നു തിരിഞ്ഞ് നോക്കാതിരിക്കാന്‍ അവനു കഴിഞ്ഞേക്കില്ല

33 comments:

 1. നല്ല എഴുത്ത്...നല്ല ...ശൈലിയും ...ആശംസകള്‍

  ReplyDelete
 2. "അവളെ മനസ്സിലാക്കുന്ന മറ്റാരുമില്ലായിരുന്നെന്ന് പറയാറുള്ളതുകൊണ്ടാവും."

  ചിലപ്പോഴൊക്കെ സ്വയം മെനയുന്ന ചിന്തകളിലും വാചകങ്ങളിലും സ്വയം കുടുങ്ങുന്നത് നല്ല മനസ്സ്‌ നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാലാണ്.
  ഓര്‍മ്മകള്‍ മരിക്കുന്നില്ല.

  ReplyDelete
 3. എഴുത്ത് നന്നായിട്ടുണ്ട് ...........ആശംസകള്‍ എന്റെ ബ്ലോഗ്‌ വായിക്കുക http://cheathas4you-safalyam.blogspot.in/

  ReplyDelete
 4. കഴിഞ്ഞ കാലങ്ങൾ ലളിതമായി അവതരിപ്പിച്ചു. ആശംസകൾ..

  ReplyDelete
 5. ലളിതവും ഒഴുക്കുള്ളതുമായ ഭാഷ വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു.ഇഷ്ടപ്പെട്ടു ആത്മനൊമ്പരങ്ങളോടൊപ്പമുള്ള ഈ അനുയാത്ര.

  കുറേക്കൂടി വൈവിധ്യപൂര്‍ണമായ വിഷയപരിസരത്തിലേക്ക് നീങ്ങിയുള്ള എഴുത്ത് സുമേഷില്‍ നിന്നും പ്രതീക്ഷിക്കുന്നു,,,,

  ReplyDelete
 6. ദുരൂഹതകളില്ലാത്ത ലളിതമായ കഥ പറച്ചില്‍ ശൈലി...ഇഷ്ടപ്പെട്ടു

  ReplyDelete
 7. നന്ദി ഹസനുള്‍,റാംജിയണ്ണന്‍,ശ്രീകുമാര്‍,ജെഫു,പ്രദീപ് ഭായ്,അജിത്ത് ഭായ് ഈ അഭിപ്രായങ്ങള്‍ക്ക്

  ReplyDelete
 8. കൊള്ളാം....വായിച്ചു തുടങ്ങാന്‍ കുറച്ചു വൈകിയോ എന്ന് സംശയം .........

  ReplyDelete
 9. സുപ്രഭാതം..
  നന്നായിരിയ്ക്കുന്നു..
  ഒരു ആരംഭ ശൂന്യത അനുഭവപ്പെട്ടു..ശ്രദ്ധിയ്ക്കുമല്ലോ..!
  ഇനിയും നല്ല രചനകള്‍ പിറക്കാന്‍ ആശംസകള്‍...!

  ReplyDelete
 10. നന്ദി ജോഗീ, ടീച്ചര്‍

  ReplyDelete
 11. മനസ്സില്‍ ചിലപ്പോഴൊക്കെ രണ്ട് വ്യക്തികളുണ്ടെന്ന് തോന്നാറുണ്ട്....
  സ്വ്‌പന‌ങ്ങളില്‍ മുഴുകുന്ന ഒരു വ്യക്തിയും, പ്രാക്ടിക്കലായി ചിന്തിക്കാനാഗ്രഹിക്കുന്ന മറ്റൊരാളും...
  ശരിയാണ്.. രണ്ടു വ്യക്തികളാണ് നമ്മുടെ ഉള്ളില്‍. ലളിതമായ ഭാഷ, അനായാസേന ഉള്ള ആഖ്യാനം. ആശംസകള്‍!

  ReplyDelete
 12. മനസ്സു കൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു പോയവരുടെ ഏതവസ്ഥയോടും നമ്മള്‍ പൊരുത്തപ്പെടും എന്ന് തോന്നുന്നു... വളരെ കറക്റ്റ്‌.

  ആദ്യഭാഗത്ത്‌ അനുഭവക്കുറിപ്പ് പോലെ തോന്നിയ എഴുത്ത് പിന്നീട് കഥയേക്കാള്‍ ഒരു ഡോക്യുമെന്ററി ആയിപ്പോയോ എന്ന് സംശയം. അവസാനം അല്പം കൂടി ഭംഗിയാക്കാമായിരുന്നു. അതോ ഇതിനൊരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?

  ReplyDelete
 13. നന്നായിരിക്കുന്നു സുമേഷേ .... ആശംസകൾ ...

  ReplyDelete
 14. നന്ദി ഡോക്ടര്‍ജി,മിനിയേച്ചീ,അരൂപന്‍,
  അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇനി പരമാവധി ശ്രമിക്കാം
  ചിലപ്പോ രണ്ടാം ഭാഗം ഉണ്ടായ്ക്കൂടാതില്ല, :)

  ഈയുള്ളവന്‍ നുമ്മടെ ബൈജുവേട്ടനല്ലേ..... നന്ദി ഭായ്

  ReplyDelete
 15. നന്നായിരിക്കുന്നു.

  ReplyDelete
 16. തുടരുക, നല്ല ശൈലിയില്‍ തന്നെ കഥ ഒഴുകി ..ആശംസകള്‍

  ReplyDelete
 17. കഥയുടെ പകുതി ഭാഗം വരെ എനിക്ക് നന്നായി മുഴുകിയിരുന്നു വായിക്കാന്‍ പറ്റി..പിന്നെ ആ പെണ്ണില്ലേ...അവളെ ഞാന്‍ എന്തോ കഥയില്‍ വെറുക്കാന്‍ തുടങ്ങി..അതായിരിക്കാം പിന്നെ അങ്ങോട്ട്‌ അലസമായാണ് വായിച്ചത്..വായിച്ച ഭാഗം നന്നായിരുന്നു ട്ടോ.

  ReplyDelete
 18. നന്ദി ഷാജിഭായ്,ഷാഹിദ്, പ്രവീണ്‍

  ReplyDelete
 19. വായിച്ചു . . . പക്ഷെ പകുതിയായപ്പോയെക്കും ക്ലൈമാക്സ്‌ ഊഹിച്ചു . . . ശൈലി കൊള്ളാം . . ഇനി എഴുതുമ്പോള്‍ നല്ലൊരു വിഷയം വരട്ടെ .

  ReplyDelete
 20. എഴുതിത്തെളിയുക ഇനിയും ആശംസകള്‍ .

  ReplyDelete
 21. നല്ല എഴുത്ത്...ആശംസകള്‍

  ReplyDelete
 22. @ YUNUS.COOL , ഇനി ശ്രദ്ദിക്കാം
  @ കുസുമം ആര്‍ പുന്നപ്ര
  @ സിയാഫ് അബ്ദുള്‍ഖാദര്‍
  @ Raihana

  എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി

  ReplyDelete
 23. മുമ്പ് വന്നു വായിച്ചു പോയിരുന്നു , ഒതുക്കമുള്ള ഓര്‍മ്മകള്‍ നന്നായി പറഞ്ഞു ..ആശംസകള്‍

  ReplyDelete
 24. സുമേഷ്, കഥ തന്തു ആവർത്തന വിരസതയുണ്ടാക്കിയെങ്കിലും,ലളിതമായ ശൈലിയും, ഒഴുക്കുള്ള രചനയും സുമേഷിൽ നല്ല ഒരു എഴുത്തുകാരനുന്റ് എന്ന് അടിവരയിടുന്നു..... ആശംസകൾ കൂട്ടുകാരാ

  ReplyDelete
 25. Nee ezhuthiyathaano? Sharikkummmmmm ????????/

  ReplyDelete
 26. @ sidheek Thozhiyoor , നന്ദി
  @ Mohiyudheen MP , നന്ദി മൊഹി, ഇനി വ്യ‌ത്യസ്ത്ഥതക്ക് ശ്രമിക്കാം
  @ Psycho, ഹരീഷേ, അതെന്തൂട്ടാടാ അങ്ങിനെ ?

  ReplyDelete
 27. nannayirikkunnu..ethu mahanagariyanenkilum,mahathaya IT cmpny anenkilum,,ingane chila manassukalundavum ,,,marane kazhiyathe....

  ReplyDelete
 28. പ്രവചനീയമായ ജീവിതം എന്ത് വിരസമായിരിക്കും. നല്ല കഥ.

  ReplyDelete
 29. നല്ല രസകരമായി പറഞ്ഞു ആ ഓർമ്മകളിൽ വിടർന്ന പ്രണയകഥ. ശരിക്കും ഞാനെന്റെ കോളേജ് പ്രണയവും അതിന്റെ തകർച്ചയും അത് കഴിഞ്ഞ് ആദ്യ ജോലി സ്ഥലത്തെ ഒരു കൂട്ടുകാരിയുടെ സാന്ത്വനപ്പെടുത്തലും അത് പ്രണയത്തിലേക്ക് വഴിമാറി പോയതുമെല്ലാം ഓർമ്മയിൽ ഇപ്പോഴത്തേതു പോലെ തെളിഞ്ഞു വന്നു. നന്നായി പറഞ്ഞ കഥ. ആശംസകൾ.

  ReplyDelete
 30. @ രാധിക
  @ റോഷൻ
  @ മനേഷ്
  @ മഹേഷ്

  നന്ദി അഭിപ്രായങ്ങൾക്ക്

  ReplyDelete