വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

18 May 2012

എൻറ്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ - ഒന്നാം വാല്യം



ഒരു ഫയങ്കര ഡ്രൈവറായിരുന്നല്ലോ ഞാൻ. (യേസ്  , ഭൂമിയുടെ ഭ!!  )
ഭയങ്കരം എന്ന് പറയുമ്പോൾ ഭയം അങ്കുരിപ്പിക്കുന്ന, ഭയാനകമായ എന്നൊക്കെയാണർത്ഥം എന്നോർക്കണം!
വഴിനടക്കാർക്കും മറ്റു ഡ്രൈവർമ്മാർക്കും മാത്രമല്ല,ഗിയറെങ്ങോട്ട് ഇടണം എന്ന് കലുങ്കഷമായി ചിന്തിച്ച് വണ്ടിയോടിച്ച എനിക്കു വരെ അങ്ങനെയായിരുന്നു.

എന്തൊക്കെയാണെങ്കിലും കുഞ്ഞുനാളുതൊട്ടേ വാഹനങ്ങൾ എനിക്ക് ഇഷ്ടമാണു.
എൽപി സ്കൂൾ കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യ വാഹനം എന്റെ ഓർമ്മയിൽ 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ആയിരുന്നു.

വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാവുന്ന ഈ വാഹനത്തിനു ഇൻഗ്രേഡിയന്റ്സ് ആയി വേണ്ടതു നിങ്ങൾക്കറിയാവുന്നതു പോലെ, രണ്ട് പഴയ റബർചെരിപ്പും ഒരു നീളൻ കോലും ( വെർട്ടിക്കൽ ), ചെറിയ കോലും ( ഹൊറിസോണ്ടൽ ) ഒരു കാലി ഉജാലകുപ്പിയും മാത്രമാണു.പിന്നെ വേണ്ട വിധത്തിൽ മുറിച്ചെടുക്കാൻ ഒരു അരിവാൾ അത്യുത്തമം.


ഉജാലയും കോലുകളും ഞാൻ സംഘടിപ്പിച്ച് വെച്ചിട്ട് കാലം കുറച്ചായിരുന്നു.
അച്ഛന്റെ റബർചെരിപ്പെടുത്ത് പുളിവാറലിന്റെ തോലു കളയുന്ന റിസ്കിന്നു മുതിർന്നില്ല.

അന്നാട്ടിലങ്ങിനെ വാഹനമില്ലാത്ത ഏകപയ്യനായ ഞാൻ വിഷണ്ണനും, ഏകാന്തനുമായി ഒരു ദിവസ്സം സ്കൂൾ വിട്ട് വന്ന്പ്പോഴായിരുന്നു ആ സുന്ദ‌ര കാഴ്‌ച കണ്ടത്.
തിണ്ണയിൽ ഒരു പഴഞ്ചൻ ഹവായ്ചെരുപ്പ്… ഹായ് ഹായ്….

ഞാനതെടുത്ത് ഓമനിച്ച്, അടുക്കളപ്പുറത്ത് ചെന്ന് നല്ല വ്യത്താക്യതിയിൽ മുറിച്ച് ഉജാലയിൽ ഫിറ്റ് ചെയ്ത് വീടിനു ചുറ്റും ഒരു ട്രയൽ റൗണ്ടടിച്ചു.
വഴിയിൽ കിടന്ന് കിട്ടിയ ചോന്ന ഒരു റിഫ്ലകഷൻ ചില്ല് ,ഏതോ സൈക്കിളിന്റെ പുറകീന്ന് വീണു പോയതാവണം, അതും പിന്നെ കാറ്റാടീം കൂടി ഫിറ്റ് ചെയ്തപ്പോ അതിനോട് കിടപിടിക്കുന്ന ഒറ്റ ഉജാല വണ്ടിയും അതുവരെ പിറന്നിട്ടില്ല എന്നുറപ്പിച്ചു.

പിന്നെ നേരെ രാജേഷിന്റെ വീട്ടിലേക്ക് വച്ചടിച്ചു.ആരുടെ വണ്ടിയാണു ചുള്ളൻ എന്നറിയണമല്ലോ!

അവസാനം ചായക്കട ഒക്കെ ചുറ്റി തലയുയർത്തിപ്പിടിച്ച് വീട്ടിലെത്തിയപ്പോ വല്യമ്മാവൻ വീട്ടിലുണ്ട്.
അമ്മയും ചേച്ചിയും കൂടി പറമ്പിലൊക്കെ എന്തോ പരതുന്നു..

ചേച്ചിയാണു പറഞ്ഞതു

“ ഡാ , വല്യമ്മാവന്റെ ചെരുപ്പു കാണാനില്ല , പട്ടി എടുത്തോണ്ട് പോയെന്ന് തോന്നുന്നു”

ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല.
അല്ലേലും പ്രതികരിച്ചിട്ടിനി  കാര്യമില്ലല്ലോ, ലവളത് കണ്ട് കഴിഞ്ഞു,

“ മ്മേ ,  ചെരുപ്പ് കട്ടോണ്ട് പോയ പട്ടി വന്നിട്ടൊണ്ട് , തൊടലിട്ട് പൂട്ടാം“

വല്യമ്മാവന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറയുന്നു, ശാന്തം ഒഴിച്ച്.
അനന്തരം എന്റെ കണ്ണിൽ നിന്ന് ഒരായിരം പൊന്നീച്ചകൾ ഒരുമിച്ച് പറക്കുന്നതും, കൂടെ ന്റെ ബി.എം.ഡബ്ല്യു, "രജനികാന്തിന്റെ പടത്തിൽ ട്രെയിനിനു മുകളിൽക്കൂടെ പറപ്പിക്കണ ബൈക്ക് പോലെ ,എന്റെ തലയ്ക്കു മേലേ പറമ്പിലേക്ക് പറന്നതും ഞാൻ കണ്ടു.
സാരമില്ല ന്നാലും ഞാനും ഒരു വണ്ടി മുതലാളിയായതല്ലേ!

പിന്നെ യുപി സ്കൂൾ കാലത്താണു സൈക്കിൾ വേണന്നുള്ള ആഗ്രഹം തീവ്രമായതു.
ബിനുവിനു സൈക്കിൾ ഉണ്ട് . നമ്മളൊക്കെ ദ്രരിദ്രവാസി എന്ന മട്ടിൽ ആക്കിയ നോട്ടം നോക്കി  അവൻ  സൈക്കിളിൽ സ്കൂളിലേക്ക് പോവുമ്പോ എന്നും ഞാൻ  ഉപ്പാപ്പയോട് പ്രാർത്ഥിക്കും,

" ഉപ്പാപ്പേ, ഇന്നെങ്കിലും കുന്നിറങ്ങുമ്പോ അവന്റെ ബ്രേക്ക് പോയി  നിക്കറു കീറണേ.."

എത്ര പ്രാർത്ഥിച്ചിട്ടും ഉപ്പാപ്പ കേട്ടില്ല.

വർഷാവസാനം ഞാൻ ലൈൻ മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു.
ഉപ്പാപ്പക്ക് രണ്ട് കൂട് സാമ്പ്രാണിത്തിരീം കൂടിയങ്ങ് ഓഫർ ചെയ്തു.. എന്തായാലും കാര്യം നടന്നാൽ മതി.

അന്ന് ഞാൻ കുന്നിറങ്ങി സ്കൂളിനടുത്തെത്തിയപ്പോൾ അതാ... ബിനു കുമാരനാശാന്റെ വീണപൂവായി കണ്ടത്തിൽ കിടക്കുന്നു.

ഉദ്ദിഷ്ടകാര്യത്തിനൊള്ള സാമ്പ്രാണിത്തിരി ഞാൻ കത്തിച്ചോ എന്തോ!

നിങ്ങൾക്കും ഓർമ്മ  കാണും,  അന്നൊക്കെ സൈക്കിൾ ഷോപ്പ്ന്ന് വച്ചാ, വാടകക്ക് കൊടുക്കലും , നന്നാക്കലും ഒക്കെയായി വല്യ തിര തിരക്കാ. ഇന്ന് അതൊന്നും കാണാനേയില്ല.
പത്ത് രൂപയോ മറ്റോ ആണു ചാർജ്ജ്.  അമ്മവീട്ടിൽ പോകുമ്പോ അമ്മാവന്മാരു പത്തും ഇരുപതുമൊക്കെയായി പടി തരുന്ന ഒരു പരിപാടി ഉണ്ടായിരുന്നു.ആ വരുമാനത്തിൽ ഒരു മികച്ച ശതമാനം ഈ സൈക്കിൾഷോപ്പിലാണു പൊട്ടിയത്.

പക്ഷേ അതൊരു സുഖം തന്നാരുന്നു കെട്ടൊ. ലഞ്ചു പോലും കഴിക്കാതെ സ്കൂൾഗ്രൗണ്ടിൽ സൈക്കിളോടിച്ച് അർമ്മാദിച്ചു.

എന്നാലും ടൗണിലൊക്കെ  അരികിലൂടെ വണ്ടികൾ പോവുമ്പോ ഒരു ഇത് ...... ഭയം അല്ല , ഇടിക്കുമോന്ന് ഒരു......
അത് തീർക്കാനാണു ബെന്നീടെ സൈക്കിൾ ഒരു ദിവസമെടുത്ത് ഉളിക്കലിലൂടെ ഓടിച്ച് പ്രാക്ടീസ് ചെയ്തത്.
ആത്മവിശ്വാസത്തിന്റെ നെറുകയിൽ  പുതിയ ബീവറേജിന്റെ സ്ഥലത്തെത്തിയപ്പോൾ ,ഒരു ജീപ്പ് സ്പീഡിൽ വന്നത്, ഗട്ടർ ഒഴിവാക്കാൻ വെട്ടിച്ചതും, എനിക്ക് അതിവിദഗ്ദമായി ഒഴിഞ്ഞ് മാറേണ്ടി വന്നു.

ബോധം വരുമ്പോൾ സൈക്കിളും ഞാനും റോഡിനു അരികിൽ ഒരു വീട്ട്മുറ്റം കടന്ന് തിണ്ണയിൽ ഇടിച്ച് കേറി നിൽക്കുവാരുന്നു....

അല്ല ... കിടക്കുവാരുന്നു!!

നെഞ്ചാം കൂട് എവിടൊക്കെയോ ഇടിച്ച് കലങ്ങിയ പോലെ.....

അതും വല്യ കാര്യമല്ലായിരുന്നു.ഇമ്മാതിരി അപകടം ആൺകുട്ടിക‌ൾക്ക് പുത്തരിയല്ലല്ലോ.
പക്ഷേ മാനം പോയത് ആ വീട്ടുകാരുടെ ഇടയിൽ നിന്ന് ഒരു ‌ഉമ്മച്ചികൊച്ചിന്റെ മുഖം പുറത്തേക്ക് വന്ന്,

"ല്ല്യോ ... ഇദ്ദ് മ്മടെ ‌സുമേശല്ലേ "

എന്ന് താടിക്ക് കൈ കൊടുത്ത് വല്യ ഒരു അത്ഭുദം കൂറിയപ്പഴാ...
മുത്തപ്പാ, വണ്ടി  ഇടിച്ച് കേറാൻ കണ്ട സ്ഥലം, ഓളു നമ്മടെ ക്ലാസ്മേറ്റന്നെ.

" അല്ല അന്റെ വല്യുപ്പ"

പറയാൻ മുട്ടിട്ടും ഞാൻ ഒന്നും മിണ്ടാണ്ട് മൂടും തട്ടി പോന്നു... ല്ല പിന്നെ.
--------------------------------------------------------------------------------------

കാലം കൊഴ കൊഴാന്ന് കൊഴിഞ്ഞ് പോയി. കാവ്യാമാധവന്റെ ഭാഷേൽ പൊടിമീശക്കാരൻ അങ്ങ് വളർന്ന് !!!!!
അവൻ ബൈക്കാന്യോഷണപരീക്ഷണങ്ങളും , കാറാന്യോഷണ പരീക്ഷണങ്ങളും അഭ്യസിച്ചു. അതിന്റെ കഥ രണ്ടാം ഭാഗത്തിൽ.......

47 comments:

  1. അന്വേഷണപരീക്ഷകള്‍ ജോറായി കേട്ടോ.


    (സൈക്കിളില്‍ നിന്ന് വീണിട്ട് ചിരിച്ചതെങ്ങിനെയാന്ന് ഓര്‍മ്മയുണ്ടോ ഇപ്പോള്‍..? )

    ReplyDelete
  2. സുമേഷ് ഭായ്...ബാല്യകാലത്തിലേക്ക് കൂട്ടി കൊണ്ടു പോയി...
    രസകരമായ ഓര്‍മ്മകള്‍...ഒത്തിരി ഇഷ്ടായീ...




    ആ അക്ഷരപിശാചുക്കളെ ഒഴിവാക്കൂ...

    " എന്റെ വാഹനാന്വേഷണ പരീക്ഷണങ്ങള്‍ "

    ReplyDelete
  3. ഇടിച്ച് വീഴാന്‍ കണ്ട ഒരിടമേ...മാനം പോയി അല്ലെ.
    ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ നല്ല സുഖമായിരിക്കും.

    ReplyDelete
  4. രസായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  5. ബാല്യകാല അനുഭവങ്ങള്‍ വായിക്കുന്നതും പങ്കുവയ്ക്കുന്നതും പ്രത്യേക സുഖമുള്ള കാര്യമാണ്.
    ഒരു പുഞ്ചിരിയോടെ വായിച്ചു...
    അടുത്ത ഭാഗങ്ങള്‍ വരട്ടെ...

    പിന്നെ ഒരു പരാതി ഉണ്ട്..:)
    പോസ്റ്റിന്റെ ഫോണ്ട് സൈസ്‌ വളരെ കുറഞ്ഞു പോയി....
    വായിക്കാന്‍ സ്ട്രൈന്‍ തോന്നുന്നു... അത് ഒന്ന് വലുതാക്കിയാല്‍ നന്നായിരിക്കും...:)

    ReplyDelete
  6. HAHA NAANOM MANAM POI ALLE...ATHALLA AADYAM NALLA VALIYA AKSHARANGALUM AVASAANAM CHERIYA AKSHARANGALUM KANUNNU?..

    ReplyDelete
  7. ഉജാല വണ്ടിയും ,ടയര്‍ ഹവായ്‌ ചെരുപ്പ് മുരിച്ചുള്ള ടയര്‍ വണ്ടിയും ഇല്ലാത്ത ബാല്യകാലവും, കൌമാര പ്രണയിനിയുടെ മുന്നിലേക്ക്‌ ചെന്ന് വീഴുന്ന സൈക്കിള്‍ പഠനവും മറ്റും പോയ്മറഞ്ഞ ജീവിതത്തിലെ വര്‍ണാഭമായ കാലങ്ങള്‍.....

    എല്ലാവരും പറയാന്‍ മറന്നുപോവുന്ന ആ നല്ലകാലം ഭംഗിയായി തുറന്നു വെച്ചു....

    ReplyDelete
  8. എന്റെ ഓര്‍മയും കുറെ പിന്നോട്ടു ഒഴുകി.
    അന്ന് ആ ഹവായ്‌ ചെരുപ്പ് ഉപയോഗിച്ചുണ്ടാകുന്ന വണ്ടി ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് ആലോചിക്കാന്‍ പറ്റുമോ ?
    പണ്ട് റേഷന്‍ പീടികയിലേക്ക് പോകുന്നതിനു രണ്ടു രൂപ ഉമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. അന്നൊക്കെ റേഷന്‍ പീടികയില്‍ മുടിഞ്ഞ തിരക്കാണ്. കാര്‍ഡ്‌ അട്ടി വെച്ചാല്‍, രണ്ടു മൂന്നു മണിക്കൂര്‍ കാത്തിരിക്കണം പേര് വിളിക്കാന്‍ ..
    ആ സമയത്തിനിടയില്‍ ഉമ്മ തന്ന രണ്ടു രൂപയുമായി നേരെ പി. പി സ്റ്റോറിലേക്ക് ...
    ഒരു മണിക്കൂര്‍ സൈക്കിള്‍ വാടകക്ക്, അന്ന് ഒരു രൂപ അമ്പതു പൈസ ....
    അന്ന് ആ അര വണ്ടി സൈക്കിളിന്മേല്‍ ഇരിക്കുന്നതിന്റെ ഒരു ഗമ ഇന്ന് റേഞ്ച്റോവര്‍ സ്പോര്ട്ടില്‍ ഇരുന്നാല്‍ കിട്ടുമോ ?
    --------------------------
    ബ്ലോഗിന്റെ ഫോണ്ട് ഒന്ന് ക്രമീകരിക്കണം

    ReplyDelete
  9. ഉഗ്രന്‍... അവതരണം വളരെ നന്നായിട്ടുണ്ട്.. തിളച്ചു മറിയുന്ന ബാല്യകാല സ്മരണകള്‍....

    ReplyDelete
  10. നല്ല അവതരണം

    ReplyDelete
  11. @ അജിത്ത് ഭായ്
    @ മലർവാടി
    @ റാംജിയണ്ണൻ
    @ തങ്കപ്പേട്ടൻ
    @ അബ്സർജി
    @ ആചാര്യൻ
    @ പ്രദീപേട്ടൻ
    @ ചെമ്മാടൻ
    @ നജീം
    @ റ്റോയ്

    എല്ലാവർക്കും നന്ദി വായനയ്ക്കും അഭിപ്രായങ്ങൾക്കും. ഫോണ്ട് എന്താണു പ്രശ്നമെന്ന് പിടികിട്ടുന്നില്ല. എന്റെ സിസ്റ്റത്തിൽ മാത്രം ശരിയായികാട്ടുന്നു. ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്.

    ReplyDelete
  12. ഹ ഹ .. പഴയകാലം ഓര്‍മ്മ വന്നു :)

    ReplyDelete
  13. ഹൊ , ആ സ്കൂൾ കാലം , എന്തൊരു കാലം

    ReplyDelete
  14. ഓര്‍മ്മകളിലെ ബാല്യം നന്നായി വരച്ചിട്ടു..

    ഇത്തരം അനുഭവ കഥകള്‍ വായിക്കുമ്പോള്‍ നെഞ്ചില്‍ ചെറിയ ഒരു നീറ്റല്‍ ആണിപ്പോള്‍ !!
    കൊഴിഞ്ഞു പോയ ആ സുവര്‍ണ്ണ മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്‌ ...

    ReplyDelete
  15. ഓര്‍മ്മകള്‍ ബാല്യകാലസഖി വരെയെത്തി വണ്ടി നിര്‍ത്തിയിട്ടിരിക്കുവാ അല്ലെ സുമേഷ്‌.!

    സരസമായ വരികളിലൂടെ ജോറാക്കി അവതരണം.

    വാടകയ്ക്ക് സൈക്കിള്‍ എടുക്കുന്ന കാര്യം പറഞ്ഞപ്പോളാ ഓര്‍ത്തത്, ഞങ്ങളുടെ കുട്ടനാട്ടില്‍ ഒക്കെ സൈക്കിള്ള്ളവന്‍ ഓരോ പത്തുമീറ്റര്‍ അടിപ്പിച്ചുള്ള പാലവും സൈക്കിള്‍ പൊക്കി കട്ടേംപടോം മടങ്ങും. അതുകൊണ്ട് ഏഴാംക്ലാസ് വരേം എനിക്ക് വലിയ പിടിയില്ലയിരുന്നു. ആ കാലത്ത് സ്കൂളില്‍നിന്ന് ടൂര്‍ പോയപ്പോള്‍ കൊടെയ്ക്കനാലില്‍ സൈക്കിള്‍ വാടകയ്ക്കെടുത്തു ഇതുപോലെ ഒരു പോസ്റ്റില്‍ കൊണ്ടിടിച്ച്, എന്റെ......അമ്മച്ചീ....... മല്ഗാട് ഒടിഞ്ഞ്‌, കടക്കാരറിയാതെ കയറു വച്ചുകെട്ടി തിരികെ കൊടുത്ത് തമിഴന്‍റെ തല്ലുകൊല്ലാതെ തടിയൂരിയത് ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല!

    ReplyDelete
  16. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ...സൈക്കിള് പഠിക്കുമ്പോള്‍ താന്‍ ഒരു വീട്ടിലല്ലേ ചെന്നത് ..എന്നെ ഒരു തോട്ടില്‍ നിന്നാ പൊക്കിയെടുത്തത് ...

    ReplyDelete
  17. എനിക്കിഷ്ടമായി. നല്ല ഓര്‍മ്മകള്‍ ..എന്തുവാടേ നമ്മള്‍ ഇരട്ട പെറ്റ മക്കളാണോ..എന്‍റെ മനസ്സിലുള്ള പലതും നീ എഴുതി കണ്ടു..ഓരോ തോന്നലുകള്‍ - എന്‍റെ തോന്നലുകള്‍ ...എവിടെയോ ഒരു ഫ്ലാഷ് ബാക്ക് നമുക്ക് രണ്ടു പേര്‍ക്കും കൂടി പറയാനുണ്ടോ എന്ന് തോന്നി പോകുന്നു പലപ്പോഴും ..

    പിന്നെ ആകെ മൊത്തം രസകരമായിരുന്നു ട്ടോ. പെട്ടെന്ന് അവസാനിച്ച പോലെ..രണ്ടാം ഭാഗം എപ്പോള്‍ വരും ?

    ആശംസകള്‍ ..

    ReplyDelete
  18. അത് തീർക്കാനാണു ബെന്നീടെ സൈക്കിൾ ഒരു ദിവസമെടുത്ത് ഉളിക്കലിലൂടെ ഓടിച്ച് പ്രാക്ടീസ് ചെയ്തത്.
    ആത്മവിശ്വാസത്തിന്റെ നെറുകയിൽ പുതിയ ബീവറേജിന്റെ സ്ഥലത്തെത്തിയപ്പോൾ ,ഒരു ജീപ്പ് സ്പീഡിൽ വന്നത്, ഗട്ടർ ഒഴിവാക്കാൻ വെട്ടിച്ചതും, എനിക്ക് അതിവിദഗ്ദമായി ഒഴിഞ്ഞ് മാറേണ്ടി വന്നു.

    ബോധം വരുമ്പോൾ സൈക്കിളും ഞാനും റോഡിനു അരികിൽ ഒരു വീട്ട്മുറ്റം കടന്ന് തിണ്ണയിൽ ഇടിച്ച് കേറി നിൽക്കുവാരുന്നു....

    ഞാനേറ്റവും ആസ്വദിച്ചത് ഈ ഭാഗം വായിച്ചിട്ടാ, കാരണം അനുഭവമായത് കൊണ്ട് തന്നെ.! ഇങ്ങനൊരുപാട് സൈക്കിൾ അനുഭവങ്ങൾ ഞങ്ങൾ കൂട്ടുകാർക്കിടയിലും എനിക്ക് മാത്രമായും ഒരുപാട് നടന്നിട്ടുണ്ട്. അതൊക്കെ ഇനിയെപ്പഴേൽഉം ഒരു പോസ്റ്റാക്കാൻ ശ്രമിക്കുന്നുണ്ട്. നന്നായിട്ട്ണ്ട് ട്ടോ ഈ സംഭവങ്ങൾ. ആശംസകൾ.

    ReplyDelete
  19. @ കാർന്നോർ
    @ ഷാജു
    @ മുജീബ്
    @ വേണുഭായ്
    @ ജോസലൈറ്റ്
    @ ജയേഷ്
    @ പ്രവീൺ
    @ മണ്ടൂസൻ.

    എല്ലാവർക്കും നന്ദി കെട്ടൊ, വായനയ്ക്കും വിശദമായ അഭിപ്രായങ്ങൾക്കും...

    ReplyDelete
  20. സുഹൃത്തേ... ആദ്യമേ ഉള്ള കാര്യമങ്ങു തുറന്നു പറഞ്ഞോട്ടെ ...
    എഴുത്ത് കെങ്കേമം ..... പിന്നെ വിഷയത്തിന്റെ കാര്യത്തില്‍ .. ഞാനും ഒരനുഭവസ്തന്‍..... സൈക്കിളിടിച്ചതില്ലേ അക്കാര്യത്തില്‍ തന്നെ .... ;))

    ReplyDelete
  21. രണ്ടാം ഭാഗം വരട്ടെ... കാത്തിരിക്കുന്നു.....

    ReplyDelete
  22. അമ്പമ്പോ അത് കലക്കി കേട്ടോ ...!!!

    വീണ്ടും വായിച്ചു ചിരിച്ച വരികള്‍ ഏതാണെന്നോ..?

    "സ്കൂൾ വിട്ട് വന്ന്പ്പോഴായിരുന്നു ആ സുന്ദ‌ര കാഴ്‌ച കണ്ടത്.
    തിണ്ണയിൽ ഒരു പഴഞ്ചൻ ഹവായ്ചെരുപ്പ്… ഹായ് ഹായ്…"

    എന്റമ്മോ സൂപ്പര്‍ തന്നെ!!! കുട്ടിക്കാലത്തെ എന്തൊക്കെ വികൃതി പരിപാടികള്‍ ആണ്...!!!

    അടുത്ത കാറാന്വേഷണം കൂടി പോരട്ടേന്നു..!!!!

    ReplyDelete
  23. സുമേഷ്‌ ഈ ഒാര്‍മ്മക്കുറിപ്പ്‌ വായിച്ചപ്പോള്‍ ഇത്‌ മൊത്തം എന്‌റെ കഥയാണോ എന്ന് തോന്നിപ്പോയി. സൈക്കിള്‍ ഷോപ്പില്‍ പോയി അര വണ്‌ടിയും മുക്കാല്‍ വണ്‌ടിയും വാടകക്കെടുക്കും. അതിനുള്ള കാശ്‌ മേശയില്‍ നിന്നും അടിച്ച്‌ മാറ്റും. അല്ലെങ്കില്‍ ആരാന്‌റെ പറങ്കൂച്ചി തോട്ടത്തില്‍ നിന്ന് പൊതു വഴിയിലേക്ക്‌ തള്ളി നിക്കുന്ന ംകൊമ്പിലേക്ക്‌ കല്ലെറിഞ്ഞ്‌ വീഴ്ത്തി അണ്‌ടിയെടുത്ത്‌ വിറ്റ്‌ കാര്യം സാധിക്കും... ചെരുപ്പിന്‍ ചക്രം കൊണ്‌ടുണ്‌ടാക്കിയ വണ്‌ടി, എന്ത്‌ നല്ല രസമുള്ള ഒാര്‍മ്മകള്‍ മനോഹരമായ കുട്ടിക്കാലം... ആശംസകള്‍ സുമേഷ്‌....

    ReplyDelete
  24. ചെറുപ്പത്തിലെ കാര്യമാണ്‌ വായിക്കാന്‍ കൂടുതല്‍ രസം ഓര്‍ക്കാനും അല്ലെ?

    ഞങ്ങള്‍ ചെറുപ്പത്തില്‍ ഉണ്ടാക്കിയിരുന്ന വണ്ടി തെങ്ങിന്റെ വെള്ളയ്ക്ക (മച്ചിങ്ങ) രണ്ടെണ്ണം ഒരു ഈര്‍ക്കില്‍ ഉപയോഗിച്ച്‌ ചക്രങ്ങള്‍ ആകും ഒരു മാവില മടക്കി ഈ ഈര്‍ക്കിലിനെ അതിനുള്ളില്‍ ആക്കി വക്കും പിന്നീട്‌ മാവിലയെ വാഴനാരു കൊണ്ട്‌ കെട്ടി വലിക്കും ആഹാ മച്ചിങ്ങ ഉരുണ്ടുരുണ്ട്‌ ഞങ്ങളുടെ വണ്ടി ഓടും
    അന്നു പിന്നെ ഉജാലയും മറ്റും ഇല്ല ചെരുപ്പാണെങ്കില്‍ ദുര്‍ല്ലഭവും

    അടുത്ത കഥകള്‍ വേഗം തന്നെ പോരട്ടെ

    ReplyDelete
  25. വളരെ രസകരങ്ങളായ ഓര്‍മ്മകള്‍...ഞാനോര്‍ക്കുന്നു,വഴിയരികിലൂടെ നടന്നു പോയ ചേട്ടനിട്ടു ഇടിച്ചതും ചീത്തവിളി കേട്ടതുമൊക്കെ.....ഉജാല വണ്ടിയും മനോഹരമായ കുറച്ചു ഓര്‍മ്മകള്‍ നല്‍കുന്നു....നന്ദി.....

    ReplyDelete
  26. @ ഷലീർ
    @ റഹീം
    @ വിഷ്ണു
    @ മൊഹി
    @ ഇന്ത്യാഹെറിറ്റേജ്
    @ യുധിഷ്ഠരൻ

    എല്ലാവർക്കും നന്ദി കെട്ടൊ... വിശദമായ വായനക്കും ഈ നല്ല അഭിപ്രായങ്ങൾക്കും

    ReplyDelete
  27. നന്നായി പറഞ്ഞു... നർമ്മം ഉഗ്രൻ.

    ReplyDelete
  28. ആദ്യ SUV (സുമേഷ്‌ യൂട്ടിലിറ്റി വെഹിക്കിൾ)
    ങാ... തുടരട്ടെ..
    ആശംസകൾ

    ReplyDelete
  29. ormmakalilekku oru thirinju nottam....... nannayi..... blogil puthiya post...... PRIYAPPETTA ANJALI MENONU....... vaayikkane.........

    ReplyDelete
  30. 'ഉജാല സിംഗിൾ ഹാൻഡിൽ വെഹിക്കിൾ' ...:) പോസ്റ്റ് രസായിറ്റ്ണ്ട്..

    ReplyDelete
  31. ഇങ്ങിനെ ഒരു വണ്ടി എനിക്ക് അപരിചിതമാണ്‌. രചനയിലൂടെ അതിന്റെ ഏകദേശരൂപം ഒന്ന് ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു.. രസകരമായ ഒഴുക്കുള്ള രചന...

    ReplyDelete
  32. നര്‍മ്മം ഇഷ്ടപ്പെടുന്ന എനിക്ക് ഈ പോസ്റ്റ്‌ ഏറെ ഇഷ്ടമായി ,,ചെറുപ്പത്തില്‍ സുമേഷ്‌ മുറിച്ചത് ചെരുപ്പായിരുന്നു എങ്കില്‍ ഞാന്‍ മുറിച്ചത് പുതിയ ഉജാല പാക്ക്‌ ആയിരുന്നു ,,അന്ന് കിട്ടിയ അടി ഇപ്പോഴും മറക്കില്ല ,,,നല്ല രചന

    ReplyDelete
  33. എന്റെ ചെറുപ്പത്തില്‍ ഉജാലയില്ലായിരുന്നു. അന്നൊക്കെ കാഞ്ഞിരക്കുരു, കള്ളിക്കുരു വാഴപ്പിണ്ടി യില്‍ ഈര്‍ക്കില്‍ കോര്‍ത്ത്,,,ഒരു ദിവസത്തെ ആയുസ്സ് മാത്രം. പിന്നെ കാശുള്ളവരുടെ ബിഎംഡബ്ലിയു ആയിരുന്നു മരച്ചക്ര വണ്ടി.
    എതായാം സരസമായ വായന ഓര്‍മകള്‍ക്ക് സുഖന്തമേകി.

    ReplyDelete
  34. @ ഹരിനാഥ്
    @ കലാവല്ലഭൻ
    @ ജയരാജ്
    @ കുമാരൻ ഭായ്
    @ അനശ്വര
    @ ഫൈസൽ ബാബു
    @ ഒഎ‌ബി

    ൢഎല്ലാവർക്കൂടെ നന്ദി... വായനക്കും, അഭിപ്രായങ്ങൾക്കും

    ReplyDelete
  35. ഹും, നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാ ഈ സൈക്കിള്‍ പഠനവും വീഴ്ചയും ഇടിച്ചു തെറിപ്പിക്കലും എന്നൊക്കെ കരുതിയെങ്കില്‍, തെറ്റി ട്ടോ മോനേ സുമേഷേ... ഇതില് സൂപ്പറായി വീഴാനും ആളെ ഇടിച്ചിടാനും ഒക്കെ കഴിഞ്ഞവര്‍ ഇവിടെയൊക്കെ തന്നെ ഉണ്ട് ട്ടോ...:)

    ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ചു കൊണ്ട് പോയ പോസ്റ്റിനു വളരെ നന്ദി...!!

    ReplyDelete
  36. വളരെ രസകരങ്ങളായ ബാല്യകാല ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ,കൊള്ളാം

    ReplyDelete
  37. ഹിഹിഹി.. ഉമാച്ചിപ്പെണ്ണിനെ സ്നേഹിച്ച സുമേഷിന്റെ കഥ കൂടി ഇതിന്റ ബാക്കി... എന്തായാലും കുറെ പേര്‍ക്കും കാണും ഈ സെയിം വണ്ടിക്കഥ.. രസായിട്ടുണ്ടുട്ടോ..വീണ്ടും വരാം..ബൈ ബൈ

    ReplyDelete
  38. പ്രിയപ്പെട്ട സുമേഷ്,
    സുപ്രഭാതം!
    ഈ ഉജാല കുപ്പി കൊണ്ടു വണ്ടിയുണ്ടാക്കുന്ന വിദ്യ അറിഞ്ഞിരുന്നില്ല. മനോഹരമായ ചിത്രംവര !
    പിന്നെ, സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച കാലം ഓര്‍മ വന്നു........''അയ്യോ............ഞാനിതാ...വീഴാന്‍ പോകുന്നെ....''എന്ന് നാട് മുഴുവന്‍ കേള്‍ക്കുന്ന വിധത്തില്‍ അലറിയപ്പോള്‍, പടിപ്പിക്കുന്വര്‍ സുല്ലിട്ടു!
    എന്നിട്ട്, പിന്നെ, ആ സുഹറയെ പിന്നിലിരുത്തി സൈക്കിളില്‍ പോയില്ലേ, മജ്നു?
    അധികം വൈകാതെ രണ്ടാം ഭാഗം എഴുതു,ട്ടോ!നര്‍മരസം ഒരിക്കലും കൈമോശം വരാതിരിക്കട്ടെ !
    മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  39. എഴുത്ത് ഇഷ്ട്ടായീ സുമേഷേ..!
    വായനകഴിഞ്ഞപ്പോള്‍ അറിയാതെ എന്റെ കൈ വലത്തേക്കാലിന്റെ മുട്ടിനു കീഴേ പരതി. അവിടെ ഒരു മുറിവുണങ്ങിയപാടുണ്ട്.മമ്മുക്കാന്റെ “അരസൈക്കിളിന്റെ” പെഡല്‍ സെറ്റില്‍ എന്റെ ആഭാഗത്തെ ഇറച്ചിയും..!!
    ഒന്നൂല്ലന്നേ..വെര്‍തേ ഒന്നു കൈവിട്ടു നോക്കീതാ..!!
    ആശംസകളോടെ..പുലരി

    ReplyDelete
  40. ഹ ഹ എന്താരുന്നു ബഹളം, ഉജാല വണ്ടി, ചെടിച്ചട്ടി, ബാറ്റ് , കണവ (സോറി കവണ), കല്ല്‌ പിന്നെ അമ്പും വില്ലും അവസാനം ഉമ്മച്ചികൊച്ചിന്റെ മുന്‍പില്‍ പവനായി സവമായി, ഓ (ശവത്തിന്റെ ശ ).. നന്നായിട്ടുണ്ട് ചിത്രങ്ങളും ...

    ReplyDelete
  41. @ കുഞ്ഞൂസ്
    @ വിഷ്ണു
    @ അഖി
    @ അനു
    @ പ്രഭൻ
    @ കോടമഞ്ഞിൽ

    എല്ലാവർക്കൂടെ നന്ദി കേട്ടോ

    ReplyDelete
  42. സുമേഷേ ഇതേപോലെ ഒരു സൈക്കിള്‍ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഞാന്‍ അത് ലുട്ടുന്റെ പോസ്റ്റില്‍ കമന്റ്‌
    ഇട്ടിട്ടുണ്ട് ...:))

    ReplyDelete
  43. ബാല്യം മധുരം, ഇനിയും പോരട്ടെ

    ReplyDelete
  44. എനിക്കുമുണ്ടായിരുന്നു വണ്ടി..സോപ്പു പെട്ടി വച്ച് ടിപ്പർ വരെ ഉണ്ടാക്കിയിരുന്നു..മ്മളൊക്കെ ആരാ മൊക്കള് !

    ReplyDelete