വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)
05 October 2008
കുഞ്ഞമ്പുവേട്ടന്‍
കുഞ്ഞമ്പുവേട്ടന്‍ തൂങ്ങിമരിച്ച വിവരം അമ്മയാണു വിളിച്ചു പറഞ്ഞതു...
കുഞ്ഞമ്പുവേട്ടനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല,അപ്പോ ഒന്നു പരിചയപ്പെടുത്തുന്നതാവും ഉചിതം....
കുഞ്ഞമ്പുവേട്ടനു അങ്ങിനെ പ്രെത്യെകിച്ച് തൊഴില്‍ ഒന്നും ഇല്ല. എന്നാല്‍ എന്തും ചെയ്യാം. വൈകുന്നേരം അല്‍പ്പം കാശ് കിട്ടിയാല്‍ ധാരാളം ആയി.
രാവിലെ ഞങ്ങളുടെ പറമ്പില്‍ തേങ്ങയിടാനോ, പറമ്പ് കിളക്കാനോ,കുരുമുളകു പറിക്കാനോ ഒക്കെയായി വരുമ്പോ ഒരു കള്ളിമുണ്ടും ഒരു നീല ഷര്‍ട്ടും ഇട്ടാണു വരവു പതിവു...എന്നെ കണ്ടാല്‍ പല്ല് മുഴുവന്‍ പുറത്ത് കാണിച്ച് ഒരു ചിരി ഉണ്ട്.അച്ചനെ ക്ണ്ടാല്‍ ഒരു ബഹുമാനം ഒക്കെ ഫിറ്റ് ചെയ്തു മാറിനില്‍ക്കും..
പക്ഷെ ഇതൊക്കെ കുഞ്ഞമ്പുവേട്ടന്റെ അടവാണെന്നാണു അച്ചന്റെ വയ്പ്പ്.വൈകുന്നേരം കള്ള് മോന്തിക്കഴിഞ്ഞാല്‍ സ്വഭാവം അങ്ങ് മാറും, പിന്നെ കള്ളിമുണ്ട് കാണില്ല.അല്ലെങ്കില്‍ അതു തെറുത്ത് കയറ്റി നെഞചത്ത് കെട്ടിവച്ചിട്ടുണ്ടാവും.ഭാഗ്യത്തിനു അടിയില്‍ ഒരു വലിയ നിക്കര്‍ ഉണ്ട്. കുഞ്ഞമ്പുവേട്ടന്‍ ദാരിദ്ര രേഖക്ക് താഴെയയതിനാല്‍ അതിനെ ബര്‍മുഡ എന്നുവിളിക്കാന്‍ നിര്‍വാഹമില്ല.
പ്ണിക്ക് വരുമ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ അമിത ബഹുമാനം കാട്ടിയാല്‍ ,തലേന്ന് കള്ളിന്‍ പുറത്ത് അച്ചനെയാണു തെറി വിളിച്ചതു എന്നങ്ങ് മനസിലാക്കിക്കോണം...
എന്നു വച്ച് പുള്ളിക്കാരനു ഇന്ന ആളെ തെറി വിളിക്കന്ണം എന്നൊന്നും ഇല്ല കെട്ടൊ..
ഇദ്ദേഹത്തിന്റെ ഈ സ്വഭാവ ഗുണം കൊണ്ടാണു പലചരക്കുകടക്കാരന്‍ ഗോവിന്ദേട്ടന്‍ ഒരു ദിവസം കട പൂട്ടി വരുന്ന വഴിക്ക് കുഞ്ഞമ്പുവേട്ടനെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചതു.
ഗോവിന്ദേട്ടന്റെ മകന്‍ സജി ഗള്‍ഫില്‍ നിന്ന് കൊണ്ടുക്കൊടുത്തതാണു ആ നീണ്ട ബ്ലാക് കളര്‍ ടോര്‍ച്ച്.
എന്തായാലും നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ കുറെനാള്‍ സര്‍ക്കാരാശ്പത്രിയില്‍ കിടന്നു....
കുഞ്ഞമ്പുവേട്ടന് മീന്‍ കറി കൂട്ടി ചോറുണ്ണുന്നതാണു മറ്റൊരു വീക്ക്നസ്സ്.
അമ്മയെ കക്ഷി അക്കാര്യത്തില്‍ പൊക്കിപ്പറയും." ഇങ്ങടെ മീങ്കറിയാണു മീന്‍കറി.ഇങ്ങനെ വേണം കറി വെയക്കാന്‍ " കേള്‍ക്കുമ്പോളേ അമ്മ അങ്ങു പൊങ്ങിപൊങ്ങി പോവും. അപ്പൊ ഒരു ചിരി ഉണ്ട് അമ്മയ്ക്ക്,
അങ്ങിനെയാണു അച്ച്ചന്റെ ഒന്നു രണ്ട് പഴയ ഷര്‍ട്ടുകള്‍ അമ്മ കുഞ്ഞമ്പുവേട്ടന് കൊടുത്തത്...
അതുകൊണ്ട് ആയിടക്കു പറ്മ്പില്‍ പണി ഉള്ളപ്പോളെല്ലം അമ്മ 15 രൂപയ്ക്ക് മത്തി വാങ്ങും...
പക്ഷെ ഒരു വൈകുന്നേരം കള്ള് കുഞ്ഞമ്പുവേട്ടനെക്കൊണ്ട് ഇങ്ങനെ വിളിച്ചു പറയിപ്പിചു
" ഫൂ....ആ പെണ്ണുമ്പിള്ളയ്ക്ക് മത്തിക്കറി മാത്രമേ വെയ്ക്കാനൊള്ളു , അയാടെ ഒരു കഷ്ട്ട്ടകാലം "
അത് നാരായണിയേച്ചി പറഞ്ഞറിഞ്ഞാണു അമ്മ അങ്ങ്നെ മത്തിപരിപാടി സ്റ്റോപ്പ് ചെയ്തതു...
"ഹ്മ്മ്ം അയാള്‍ക്ക് ഞാന്‍ കോഴിക്കറി വെച്ചു കൊടുക്കാം എപ്പളും " എന്നമ്മ അന്നു രോഷം കൊണ്ടു..
നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. വീട് എന്നു പറയാനൊന്നുമില്ല...ഒരു കുഞ്ഞു കൂര.
പഞ്ചായത്തുകാരു വീടിനു കൊടുത്ത കാശ് പുള്ളി കുടിച്ചു കുന്തം മറിഞ്ഞു...
അതു കൊണ്ട് മഴക്കാലമായാല്‍ അദ്ദ്യെം അവിടെ കിടക്കാറില്ല, രമേശന്റെ ബാര്‍ബര്‍ ഷോപ്പിന്റെ പിറകു വശത്താവും..
വീട്ടില്‍ ആരുമില്ലെങ്കിലും കുഞ്ഞമ്പുവേട്ടനറ്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ഞാന്‍ അറിഞ്ഞിട്ട് അധികമായില്ല.
ഞാന്‍ പഠിച്ച സ്ക്കൂളിന്റെ അടുത്തുള്ള ടൗണില്‍ അലഞ്ഞു തിരിയുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീ കുഞ്ഞമ്പുവേട്ടനറ്റെ അമ്മയാണത്രെ..
അവരെ ഞാന്‍ ചെറുപ്പത്തില്‍ സ്ക്കൂളില്‍ പോവുമ്പോള്‍ കണ്ടിട്ടുള്ളതാണു..
പിന്നീടു ഞാനക്കാര്യം കുഞ്ഞമ്പുവേട്ടനോട് നേരിട്ട് ചോദിച്ചതായിരുന്നു...
പുള്ളി ഒന്നും മിണ്ടിയില്ല. ഏന്താണാവോ ആ കത... ആര്‍ക്കറിയാം..
എന്തായാലും അങ്ങിനെ ഇരുന്നപ്പോഴാണ് കക്ഷിയുടെ ജീവിതത്തില്‍ turning Point ആയ ആ സംഭവം ഉണ്ടാകുന്നതു..
അംഗനവാടി ഹെല്‍പ്പര്‍ സൗദാമിനി ചേച്ചിയായിരുന്നു നായിക.....
അവരും കുഞ്ഞമ്പുവേട്ടനെപ്പോലെ മധ്യവയസ്സു കഴിഞ്ഞവരാണു.
കല്യണം കഴിഞിട്ടില്ല.പക്ഷെ ഈ ഇഷ്ട്ടം ഒരു വണ്‍വേ ആയിരുന്നു ,എന്വച്ചാല്‍ only from kunjambu...
എന്തായാലും കല്യാണം കഴിക്കണമെന്നുള്ള താല്‍പര്യവുമായി പുള്ളി സധൈര്യം മുന്നോട്ട് പോയി...
ഇതൊക്കെ അറിഞ്ഞു ഞാനും അച്ച്ചനും അമ്മയും ഒക്കെ മൂക്കത്ത് വിരല്‍ വച്ചു....കൂടെ നാട്ട്കാരും...ചിലരൊക്കെ ചിരിച്ചു...
ഭാസ്കരേട്ടന്‍ വഴിയാണു ഈ കാര്യം കുഞ്ഞമ്പുവേട്ടന്‍ സൗദാമിനിചേച്ചിയുടെ വീട്ടില്‍ അവതരിപ്പിച്ചതു..
" അവന്റെ സ്വൊഭാവം വച്ച് അവളെ തല്ലിക്കൊന്ന് കളയുന്നതാണു അതിലും ഭേദം" എന്നായിരുന്നു അവരുടെ മറുപടി..
പക്ഷെ തന്റെ സ്വഭാവം എപ്പൊളേ മാറി എന്നു കുഞ്ഞമ്പുവേട്ടനും..
പിന്നെ നടന്നതു ഒരത്ഭുതമായിരുന്നു..
നാട്ടുകാരൊക്കെ അന്തം വിട്ടു...
ബാംഗ്ലൂരില്‍ നിന്നു ലീവിനു നാട്ടില്‍ ചെന്ന ഞാനും....
കുഞ്ഞമ്പുവേട്ടന്‍ പാന്റും ഷര്‍ട്ടുമിട്ട് നല്ല കുട്ടപ്പനായി നടക്കുന്നു..
സ്വഭാവത്തില്‍ വന്‍ മാറ്റം...
വെള്ളമടി എന്ന ഒരു സംഭവം അറിയില്ലത്രെ...
പോരാത്തതിനു കറിയാച്ചേട്ടന്റെ കൂടെ വാര്‍ക്കപ്പണിക്കും പോവുന്നു അതും അതും സ്തിരമായിട്ടു..
അങ്ങിനെയാണു സൗദാമിനി ചേച്ചിയുടെ വീട്ടുകാര്‍ സസന്തോഷം വിവാഹത്തിനു സമ്മതിച്ചതു....
അഞ്ച് കാശു സ്ത്രീധനവും വേണ്ട ,കല്യാണം നടക്കാതെ വീട്ടില്‍ നിന്ന സൗദാമിനിയെ നോക്കാന്‍ ഒരാളും ആയി...
കല്യാണത്തിനു ശേഷം താമസിക്കാന്‍ കക്ഷി ഒരു വീടു പണിയും തുടങ്ങി....
ഞാന്‍ പിന്നീടു പോയപ്പോള്‍ വഴിയില്‍ നിന്നു ആ വീടു കണ്ടു..കൊള്ളം ഓടിട്ട് ചെറുതെങ്കിലും മനോഹരമായ കുഞ്ഞുവീടു...
കല്യാണം വിളക്കുപാറ അമ്പലത്തില്‍ വച്ചാണെന്നും എല്ലാവരും വരണം എന്നും ഒക്കെ വീട്ടില്‍ പറയാന്‍ വന്നപ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നത്രെ പുള്ളി,
എന്നോട് സ്പെഷ്യല്‍ ആയി വരാന്‍ പറയണമെന്നു അമ്മയോട് ചട്ടം കെട്ടി ആണ്‍ പോയതു...
കല്യാണം വിളി ഒക്കെ അങ്ങിനെ ഗംഭീരം ആയി നടക്കുംബോള്‍ ആണു കുഞ്ഞമ്പുവേട്ടന്റെ തലയില്‍ ഇടിത്തീ വീണ പോലെ അല്ലേല്‍ അതിലും വലിയ ആ ദുരന്തം ഉണ്ടായതു...
സൗദാമിനിചേച്ചി ഇഷ്ടികകളത്തില്‍ പ്ണിക്കു നില്‍ക്കുന്ന തമിഴന്റെ കൂടെ ഒളിച്ചോടിക്കളഞ്ഞു.....
" അവള്‍ അത്തരക്കാരിയാണെന്നു ആരും അറിഞില്ലല്ലോ ഭഗവാനെ " എന്ന് അമ്മയും അയല്‍ക്കാരികളും അടക്കം പറയുന്നതും കേട്ടു...
സത്യം പറഞാല്‍ എനിക്കും വല്യ സങ്കടം തോന്നിപ്പോയി....
പക്ഷെ നമ്മുടെ കുഞ്ഞമ്പുവേട്ടന്‍ അക്ഷോഭ്യനും അചഞ്ചലനും ഒക്കെയായി അന്നേരം നിലകൊണ്ടു...."വിധിച്ചിട്ടില്ല " എന്നു മാത്രമായിരുന്നു പോല്‍ അങ്ങേര്‍ പ്രതികരിച്ചതു....
എന്നിരുന്നാലും കുഞ്ഞമ്പുവേട്ടന്‍ കള്ള്ഷാപ്പില്‍ പഴയതു പോലെ ഹാജര്‍ വെച്ചു തുടങ്ങി.....
ശങ്കരന്‍ ശ്ചേ...കുഞ്ഞമ്പുവേട്ടന്‍ പിന്നേം പഴയ തെങ്ങിലായി ..
വീട് മാത്രം കുഞ്ഞമ്പുവിന്റെ പരിണാമ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തി നില കൊണ്ടു.
പക്ഷേ എന്നാലും ഇതൊക്കെ കഴിഞ്ഞിട്ട് ഇപ്പോ ഒരുപാട് മാസങ്ങളായല്ലോ ....പിന്നെ എന്താണു കുഞ്ഞമ്പുവേട്ടന്‍ ഇപ്പോ ആത്മഹത്യ ചെയ്യാന്‍ കാര്യമാവോ?
Labels:
കഥകള്‍,
നര്‍മ്മ കഥകള്‍
Subscribe to:
Post Comments (Atom)
Haa nannayittundu bro. ........
ReplyDeletepinneedu enthundaayi ? [:o]
adipoli ...edaa baaki koodi ezhuthu....
ReplyDeleteസുമേഷേ ആദ്യ കഥ കൊള്ളാമല്ലോ . നമ്മടെ കുഞ്ഞമ്പുവേട്ടന്‍ ആത്മഹത്യാ ചെയ്യാന്‍ എന്താണ് കാര്യം ? നിരാശ ആകുമോ ?
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletesuspense? :)
ReplyDeletenannayittund ella narma kadhakalum vayichu enik valare ishtappettu
ReplyDelete