വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

05 March 2009

എന്നിട്ടും

ദൈവമേ .. ഞാന്‍ നീറുമ്പോളൊക്കെനീയെന്‍ കാതില്‍ മുഴക്കമായ് വന്നു..
കരയാന്‍ തുടങ്ങുമ്പോളെല്ലാം കണ്ണീര്‍ തുടക്കാനരികില്‍ നിന്നു..
ഞാന്‍ മുട്ടുകുത്തി നിലം ചേര്‍ന്നപ്പോഴൊക്കെയെന്‍ കരം പിടിച്ചു..
നീയുമില്ലെങ്കിലെന്നെത്തുണയ്ക്കനിനിയാരു വേറെ..

ഏന്നാലുമെന്തോ...
ഏവരും അരികില്‍ നില്‍ക്കുമ്പോളുമെന്തേ എനിക്കിങ്ങനെയൊരേകാന്തത..
ഞാനെന്നെ തിരിച്ചറിയാതെ പതറുന്നതെന്തെ...
അറിയില്ല....

ഉറക്കം വരാതെ രാത്രികള്‍ നീണ്ട് പോകവേ....എവിടേക്കോ...
അറിയാതെ മനസു കാടുകയറുന്നതെന്തിനി...
മനസൊരശ്ശ്യമെന്നു ഗീതയില്‍ വചനമുണ്ടതു......
ഇദ്രിയങ്ങളടക്കിയതു തെളിക്കണമത്രെ....

പക്ഷെയറിയില്ല...
എന്തെയെനിക്കിന്നവ കൈവിട്ടു പോകുന്നു..
എന്നിട്ടുമെന്റെ തേങ്ങലുകള്‍ പുറത്തു പോവാതെ
മ്ര്യിതി പൂണ്ടുപോകുന്നതു നിന്റെ കാരുണ്യം...
അല്ലെങ്കിലുമീ കെട്ടുകള്‍ പൊട്ടിച്ചെറിയാനാവില്ലല്ലോ..

സംഭവിച്തെല്ലാം നല്ലതിനു...സംഭവിക്കേണ്ടതും...
അറിയമെല്ലാം എന്നാലുമെന്തോ...ഒരു തേങ്ങല്‍...
1 comment: