വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

27 July 2010

തുരുമ്പെടുക്കാത്തത്



കണ്ണാടിയില്‍ നോക്കിയപ്പോള്‍..
മുടി വല്ലാതെ നരച്ചിട്ടുണ്ട്..
കാലം കടന്നു പോകുന്നത്....
ഓര്‍മ്മിപ്പിക്കുന്നതിങ്ങനെയൊക്കെയാണു.

ഈയിടെ മറവി വീണ്ടും കൂടിയിട്ടുണ്ട്..
വിശപ്പും കെട്ട്പോയിരിക്കുന്നു...
ചുറ്റുപാടും...മുഖങ്ങള്‍
വീണ്ടുമൊരുപാടുമാറിയിട്ടുണ്ട്..

മുറിയിലേക്കുള്ള...
ഗോവണി വല്ലാതെ വിറയ്ക്കാറുണ്ട്...
കഴുക്കോലുകള്‍ ദ്രവിച്ചെന്ന്തോന്നുന്നു...
ജനല്പ്പാളികളും കരയാറുണ്ടിപ്പോള്‍...

ലോകമെനിക്കുചുറ്റുമിപ്പോള്‍..
കറങ്ങാറേയില്ല...
അതെന്നെശ്രദ്ദിക്കാറേയില്ലെന്ന്..
മനസ്സു വല്ലാതെ പരാതി പറയാറുണ്ട്...

മുറിക്കുള്ളില്‍ കറങ്ങുന്ന..
ഫാനി‌റ്റെ ശബ്ദമെപ്പോഴും പേടിപ്പെടുത്തുന്നു...
അതെന്നേപ്പോലെ......
എപ്പോള്‍ വേണമെങ്കിലും, പൊട്ടിവീണേക്കാം

എന്നിട്ടും,
ചില ഓര്‍മ്മകളെ മാത്രമെന്താണാവോ...
കാലത്തിനു വേണ്ടാത്തതു?

നഷ്ടപ്പെടലുകളുടെ കണക്കുകള്‍..മാത്രം
അതു തുരുമ്പെടുക്കാതെ വച്ചിരിക്കുന്നു......


14 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. aa ormakalumillenkil pinne engane jeevichu povananu,,nalla kure ormakal mathramanu avasanam mudi narachu shoonyathayilekku nokkiyirikkunna kalathu koottinayi undavukayullooo.

    ReplyDelete
  3. ഓര്‍മ്മകള്‍ക്ക് ക്ലാവ് പിടിക്കില്ല.

    ReplyDelete
  4. മുറിയിലേക്കുള്ള...
    ഗോവണി വല്ലാതെ വിറയ്ക്കാറുണ്ട്...
    കഴുക്കോലുകള്‍ ദ്രവിച്ചെന്ന്തോന്നുന്നു...
    ജനല്പ്പാളികളും കരയാറുണ്ടിപ്പോള്‍...

    നല്ലവരികള്‍..ആശംസകള്‍..!!

    ReplyDelete
  5. നല്ല വരികൾ....

    ReplyDelete
  6. വരികളില്‍ ഓജസ്സും,തേജസ്സുമുള്ള
    ജീവന്‍റെ തുടിപ്പുകള്‍.
    ആശംസകള്‍

    ReplyDelete
  7. സുമോ..ഇത് കലക്കി ട്ടോ..എനിക്ക് വളരെ ഇഷ്ടമാണ് ഇത്തരം ചിന്തകള്‍..ഞാന്‍ മുന്നേയും പറഞ്ഞിട്ടുണ്ട് നമുക്ക് രണ്ടു പേര്‍ക്കും കൂടി ഒരു ഫ്ലാഷ് ബാക്ക് എവിടെയോ ഉണ്ട്..അതെന്താണെന്ന് അറിയും വരെ എനിക്ക് പൂര്‍ണമായി ഒന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ എഴുതാന്‍ വച്ചിരുന്ന ഒരു തോന്നല്‍ ഇവിടെ നിനക്കായി സമര്‍പ്പിക്കുന്നു.

    ഒറ്റപ്പെടലിന്റെ ഒരു വല്ലാത്ത നിശബ്ദമായ ഭീകരത , അതിനിടക്ക് മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്നവന്റെ പ്രതീക്ഷക്കു ചുറ്റും കട വാവല്‍ വട്ടമിട്ടു പറക്കുന്നു..എല്ലാത്തിനും ഉപരി മുറിയിലെ നിശബ്ദതയെ കൊന്നു കൊണ്ടിരിക്കുന്ന ആ ഫാന്‍ ശബ്ദം ..കറങ്ങുന്ന ഒരു വലിയ ഭൂമിയില്‍ ഏതോ ഒരറ്റത്ത് ഏതോ ഒരു പഴയ ദ്രവിച്ച തറവാട്ടിലെ തട്ടിന്‍ പുറത്ത്, അതിലും ദ്രവിച്ച കട്ടിലില്‍ കിടന്നു കൊണ്ട് പുര കോലിലെ തൂങ്ങി നിക്കുന്ന മാറാലയെ നോക്കി കിടന്നപ്പോള്‍ തോന്നിയ പ്രണയം ആരോടായിരുന്നു..?

    ബാക്കി കുറേയുണ്ട്..അത് പിന്നെ പറയാം..

    ആശംസകള്‍..

    ReplyDelete
  8. കാലം സമ്മാനിക്കുന്ന മുദ്രകള്‍
    സംസാരിക്കുന്ന ചിഹ്നങ്ങള്‍

    ReplyDelete
  9. സുമേഷ്‌,
    വാര്‍ദ്ധക്യം നന്നായി വിവരിച്ചു!
    വായിക്കുമ്പോള്‍ അറിയാതെ പാടിപ്പോകും വിധം കവിതയുടെ പ്രാസം ഒന്നുകൂടെ ശരിയാക്കിയെടുക്കണം എന്ന അഭിപ്രായം ഉണ്ട്. നല്ല വരികള്‍ ഈണത്തില്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം. :)
    ആശംസകളോടെ,
    ജോസെലെറ്റ്‌

    ReplyDelete
  10. ചില ഓര്‍മ്മകളെ മാത്രമെന്താണാവോ...
    കാലത്തിനു വേണ്ടാത്തതു?
    - നല്ല ചിന്ത. പലപ്പോഴും ആലോചിക്കാറുണ്ട്,
    ചിലതൊക്കെ കാലം ചെല്ലുമ്പോള്‍
    കൂടുതല്‍ തീക്ഷ്ണമായി മാറുന്നത് എന്തേ എന്ന്.

    ReplyDelete
  11. നഷ്ടപ്പെടലുകളുടെ കണക്കുകള്‍..മാത്രം
    അതു തുരുമ്പെടുക്കാതെ വച്ചിരിക്കുന്നു......

    നല്ല വരികള്‍ ....

    ReplyDelete