വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

13 February 2011

അനിയത്തി


അന്ന്...
ഉള്ളിലെക്കനവുകളെ താലോലിച്ച്...
നല്ലൊരു നാളിനെ സ്വപ്നം കണ്ട്......
ദുരിതങ്ങളുടെ കനലിനെ തണുപ്പിച്ച്....
വരികയായിരുന്നു ഒരു പെണ്കുട്ടി...

കാലം പഠിപ്പിച്ച ചിരിമാഞ്ഞ്....
ഒരു ദു:സ്വപ്നത്തിലെ പോല് വിറങ്ങലിച്ച്..
ചെറുത്തു നില്പ്പില് വലിച്ചെറിയപ്പെട്ട്...
മനസ്സും ശരീരവും വ്രണിതമായവളറിഞ്ഞിരിക്കും..
ജീവിതമകന്നു പോയ ട്രയിന് പോലെയായത്...

ദിവസങ്ങള്‍ക്കിപ്പുറമിന്ന്
പത്രങ്ങള്‍‌ക്കാമുഖമോര്‍മ്മയായപ്പോള്‍
പേപ്പട്ടിപോലലറുന്ന ഗോവിന്ദച്ചാമികളെ കണ്ട്..
ഞെട്ടിയുണരുമ്പോളറിയുന്നു...എന്റെ
കുഞ്ഞനിയത്തിയുടെയതേ മുഖച്ചായയവ‌ള്‍ക്കെന്ന്..

--------------------------------------------------------------------------
കണ്ണുകാണാത്ത ക്രൂരതയ്ക്ക് മുന്‍പിന്‍ എരിഞ്ഞടങ്ങിയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മയില്‍

2 comments:

  1. nannayi,,athokke orkkanulla oru manassenkilum kanichallooo...

    ReplyDelete
  2. നന്നായി എഴുതി

    ആശംസകള്‍

    ReplyDelete