വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

02 March 2011

സമയമുണ്ടെങ്കില്‍
ഞാനിതിവിടെ നിര്‍ത്തുകയാണു....ഇനിയിവിടേക്കില്ല.......

എനിക്കൊരു പുതിയ ആളാവണം..........വികാരങ്ങളെ മരവിപ്പിച്ച്....


എം മുകുന്ദനെയും,മലയാറ്റൂരിനെയും, എംടിയെയും,രാധാക്യഷ്ണനയും, മാധവിക്കുട്ടിയേയും മറക്കണം......
ഷിവ്ഖേരയുടെയും, ജേംസ് റെഡ്ഫീല്‍ഡിന്റെയുംനോര്‍മാന്‍ വിന്‍സെന്‍‌റ്റിന്റെയും,ദാവീഡ് ഷ്വാര്‍ട്സിന്‍‌റ്റെയും ഒക്കെ പോസറ്റീവ് തിങ്കിങ്ങ് വളര്‍ത്തുന്ന ബുക്ക്സുകള്‍ വായിക്കണം ഇനി...


ഡാനിയും,സമാന്തരങ്ങളും,പധേര്‍‍പഞ്ചാലിയും,ബട്ടര്‍ഫ്ലൈ ഇഫക്റ്റും പോലുള്ള ചിത്രങ്ങള്‍ മറക്കണം ഇനി...

പകരം ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളും, എംടിവിയും കാണണം..

ഫോര്‍മുലവണ്‍ മല്‍സ്സരങ്ങളും, റസ്‌ലിങ്ങും കണ്ടിരിക്കുന്നതാവണം ഹോബീസ്...


മാനേജ്മെന്‍‌റ്റ് വിദ്യകളും, ടെക്നോളജിയും അരച്ചുകലക്കി കുടിക്കണം..

പ്രസ്റ്റേഷന്‍ സ്കില്‍സും,വൊക്കാബുലറിയും കൂട്ടണം...

ബോസ്സിന്റെ പ്രിയപ്പെട്ട എമ്പ്ലോയിയാവണം....


ചെലവുകളേക്കുറിച്ച് കണക്കുകൂട്ടി ബഡ്ജറ്റ് തയ്യറാക്കണം

ഷെയര്‍മാര്‍ക്കറ്റിലെ കരടികാളകളെ ശ്രദ്ദയോടെ വീക്ഷിക്കണം,
ഞാനില്ലാതായാല്‍ വീട്ടുകാര്‍ക്കു പണം ലഭിക്കുന്ന പോളിസികളുടെ ഫീച്ചറുകളെ അനലൈസ് ചെയണം....

ലോണിന്‍‌റ്റെ ഇന്‍‌റ്റ്റസ്റ്റ് റേറ്റിനേക്കുറിച്ചും ഐടി ടാക്സിനേയുംകുറിച്ചോര്‍ത്ത് ആധി കൊള്ളണം..

മൊബൈല്‍ ഫോണ്‍ ബില്ലിനെ പോസ്റ്റ്മാര്‍ട്ടം ചെയ്യണം...

മ്യൂച്ചല്‍‌ഫണ്ടിനെക്കുറിച്ചും, ഇന്‍‌വസ്റ്റ്മെന്‍‌റ്റുകളേക്കുറിച്ചും ചിന്തിക്കണം...
.

.

.

അങ്ങിനെ അങ്ങിനെ അങ്ങിനെ.......


മറ്റൊരാളേക്കുറിച്ചും ഓര്‍ക്കാന്‍ നില്‍ക്കാതെ എനിക്ക് എന്നിലേക്ക് ചുരുങ്ങണം


പാസ്റ്റ് ഈസ് പാസ്റ്റ്....


ഇതിനൊക്കെ.....ഞാന്‍ ഞാനല്ലാതാവണം...


തോല്‍ക്കാന്‍ വയ്യ.... ലോകം ബൗണ്ടറിലൈനിലേക്ക് പായുന്ന ക്രിക്കറ്റ് പന്തിനേക്കാള്‍ ഫാസ്റ്റാണു....


മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്പ്......

ഉറങ്ങുന്നതിനു ഇനിയും സമയമുണ്ടെങ്കില്‍........ഈ ലോകത്തിന്‍‌റ്റെ കൂടെയെത്താന്‍ ഒന്ന് ശ്രമിച്ച് നോക്കണം.....

2 comments:

  1. ee paranja pole okke maran pattatte..all the best...

    ReplyDelete
  2. എം മുകുന്ദനെയും,മലയാറ്റൂരിനെയും, എംടിയെയും,രാധാക്യഷ്ണനയും, മാധവിക്കുട്ടിയേയും മറക്കണം......
    ഷിവ്ഖേരയുടെയും, ജേംസ് റെഡ്ഫീല്‍ഡിന്റെയുംനോര്‍മാന്‍ വിന്‍സെന്‍‌റ്റിന്റെയും,ദാവീഡ് ഷ്വാര്‍ട്സിന്‍‌റ്റെയും ഒക്കെ പോസറ്റീവ് തിങ്കിങ്ങ് വളര്‍ത്തുന്ന ബുക്ക്സുകള്‍ വായിക്കണം ഇനി...
    :)

    ReplyDelete