വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

05 November 2011

പ്രവാസന്‍



അങ്ങനെ ഇയുള്ളവനും ഒരു പ്രവാസനായി ...
വല്യ കുഴപ്പമില്ലാതെ സുഖിച്ച് ജീവിച്ചതാരുന്നു നാട്ടില്‍...
എന്നാലും വല്ലാത്ത ഒരു ഇതായിരുന്നു .....
ഹോ ....
"ഓണ്‍സൈറ്റ് ഒക്കെ വെറുതെ ഒന്ന് പോയില്ലെലെങ്ങിനാ ......."
"നാട്ടുകാരൊക്കെ എന്തോരം കാശ് ഉണ്ടാക്കുന്നു."
അങ്ങ്നെ .....അങ്ങ്നെ.....
എല്ലാം തീര്‍ന്നു കിട്ടി കുട്ടിമാമ‌ന്‍‌ന്!!!!!!!‍......
ഇമി‌ഗ്രേഷനില്‍ ബ്ലഡി ഇന്ത്യാപാക്ക്ബംഗ്ലാ സഹോദരങ്ങള്‍ ക്യൂ നിക്കണ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല...

വേഗം കൊറച്ച് കായി ഉണ്ടാക്കി നമ്മടെ നാട്ടിലേക്ക് തന്നെ തിരിക്കണം... നമുക്ക് നമ്മുടെ നാടന്നെ ദേവലോകം

പഷെങ്കി തുടക്കത്തില്‍ ഇമ്മാതിരി പറഞ്ഞവന്മാര്‍ കമ്പ്ലീറ്റ് കുറഞ്ഞതൊരു പത്തോ ഇരുപതോ കൊല്ലം നിന്നിട്ടാണ്‌ പോയതെന്ന് കേട്ട്നിന്ന പ്രവാസിദോസ്ത് വക അരുളപ്പാടുണ്ടായി...

മഹത്തായ രണ്ടാം മാസത്തില്‍ സംഗതി ശരി ആണെന്ന് എനിക്കും അങ്ങ് തോന്നാതില്ല ... ഇപ്പൊ കാര്യങ്ങ്ങ്ങള്‍ ഒക്കെ അഡ്ജസ്റ്റ് ആയി...
രാവിലെ പത്ത് മണിക്ക് ആരേലും വിളിച്ചെണീപ്പിച്ചാല്‍ മാത്രം അവിടെ ഓഫീസില്‍ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ ഇപ്പൊ കൃത്യം 5 മണിക്ക് ചാടിഎണീക്കും.... കസ്റ്റമറുടെ ഓഫീസിലേക്ക് കുറച്ച് ദൂരം ഉണ്ട്...

വീടിനെടുത്ത ലോണ്‍ പെട്ടന്നു ഒന്നു ക്ലോസ്സ് ചെയ്യണം എന്ന ആഗ്രഹത്തിലാണു ഓണ്‍സൈറ്റു ചോദിച്ചതു....
മിഡില്‍‌ഈസ്റ്റ് ആണേല്‍ നന്ന് ടാക്സ് വേണ്ടല്ലോ.
റീയാദില്‍ ഒരു ഓപ്പണിങ്ങ് ഉണ്ടെന്നു കൊച്ചുമുതലാളി പറഞ്ഞതും, ബഷീര്‍ക്ക മീന്‍ വിക്കാന്‍ വരണ കണ്ടാല്‍ ഫുള്ളിചാര്‍ജ്ഡ് ആയി ചാടി എണീറ്റ് പാഞ്ഞ്ചെല്ലുന്ന ഞങ്ങടെ കണ്ടന്‍പ്പൂച്ചയെപ്പോലെ "ശരി സര്‍!!!" എന്നും പറഞ്ഞ് ചാടി വീഴുകയാരുന്നു..
പക്ഷേങ്കീ, ഈ റിയാദ് റിയാദ് എന്ന് പറയണ പുണ്യസ്ഥലം സൗദി അറേബ്യയിലാണെന്ന് ഒരുനിമിഷം എനിക്കറ്യമ്പാടില്ലാണ്ടായ്പ്പോയ്....."സൗദിയാണു രാജ്യം..... ശരിയത്താണു നിയമം ... പടച്ചോനേ...... ഓനെ കാക്കണേ...." ( കട്: സലിം കുമാര്‍ ) ഇതിനാണു ഭൂമിശാസ്ത്രവും ചരിത്രവും ഒക്കെ പഠിപ്പിക്കുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ദിക്കണം എന്ന് പറേണതു....

വെല്‍, പക്ഷേങ്കീ മാസാവസാനം റിയാല്‍സ് കയ്യിലെത്തുമ്പോ ഐ ഹാവ് നോ പ്റോബ്ലംസേ..... സമത്വസുന്ദരമരുഭൂമീ.....ഓഓ.... (2)

ബിഹേവിയറിലും ഡ്രസ്സിങ്ങിലും ഒക്കെ നമ്മള്‍ ശ്രദ്ദിച്ചാല്‍ അറബികളെ ഇമ്പ്രസ്സ് ചെയ്യാമെന്ന് ഒരു മച്ചാന്‍ ഉപ്ദേശിച്ചു....
പിന്നേ..... മലയാളിയായ എന്നെയാണു അവന്‍ പഠിപ്പിക്കുന്നതു!!!!!... അറബികളെ ഇമ്പ്രസ്സ് ചെയ്യാന്‍.... ഫൂ......
എന്നാല്‍ ഇച്ചിരി അറബികൂടെ പഠിച്ച് അറബി ഭാഷയ്ക്ക് എന്‍‌റ്റേതായ സംഭാവനകള്‍ നല്‍കണമെന്ന് തീരുമാനിച്ച് യൂടൂബില്‍ പരതി....

അസ്സ്ലാമു അലൈക്കും ചെറുപ്പത്തിലേ മാമുക്കോയ പഠിപ്പിച്ചിട്ടുണ്ട്..... അതുമതി.. എന്നാലും ഞാന്‍ കുറച്ച് പുതിയ വാക്കുകള്‍ പഠിച്ചു... ഉദാഹരണത്തിനു

"കൈഫ് ഹാലുക്ക്" എന്ന്വച്ചാ "സുഖാണോ അളിയാ"ന്ന്...... അപ്പോ നുമ്മ കുവായിസ് ( ????? ) എന്നോ " അല്‍ഹംദുല്ലില്ല" എന്നോ തിരിച്ച് പറേണം.....

പിന്നെ അക്കങ്ങളും ( ഇമ്പോര്‍ട്ടന്റ്..... കാശ് എണ്ണാനുള്ളതാണേയ്... ) പേരു ചോദിക്കാനും പറയാനും അങ്ങനെയൊക്കെ പഠിച്ചു.... കുറച്ചൊക്കെ നോട്ട്പാഡില്‍ എഴുതി വച്ചു...

പക്ഷേങ്കീ, ആവശ്യമുള്ളപ്പോ മഴ പെയ്യൂല്ല അല്ലേ പെരുമഴാന്ന് പറഞ്ഞ പോലെ അറബീനെ കാണുമ്പോ ഞാന്‍ അറബി മറക്കും....

അന്ന്, സംഗം റെസ്റ്റോറന്റില്‍ പോയി പതിവ്പോലെ നല്ലതട്ട് തട്ടീട്ട് ( സോറി.... നോ കോമ്പ്രമൈസ്...) ഹോട്ടലില്‍ ഫോര്‍ത്ത്ഫ്ലോറിലെ എന്‍‌റ്റെ റൂമിലേക്ക് ലിഫ്റ്റില്‍ പ്രയാണിക്കുമ്പോള്‍ .... പലപ്പോഴും കാണാറുള്ള അറബി മച്ചമ്പി കുശലമന്വോഷിച്ചു... " കൈഫ് ഹാലൂക്ക്".... തള്ളേ..... പാമ്പുകടിക്കാനായിട്ട് എന്‍‌റ്റെ മലയാളം ടു അറബി കണ്‍‌വേര്‍ട്ടര്‍ പിന്നേം പണിമുടക്കി.... മറന്നു....
എന്തായാലും ഒരു ഇളിച്ച ചിരി ചിരിച്ച് ഇറങ്ങി....... പുല്ല്!!! ഇന്നതു ബൈഹാര്‍ട്ട് ആക്കീട്ടേ കാര്യമുള്ളൂന്നുറപ്പിച്ച് റൂമിലേക്ക് പാഞ്ഞു...

താക്കോലിട്ട് തിരിച്ചിട്ടും വാതില്‍ എന്തോ തുറക്കണില്ല.... ചിലപ്പഴങ്ങിനെയാണു.... പുഷും പുള്ളും പോലെ പണ്ടേ ചിലതു എനിക്ക് കണ്‍ഫ്യൂഷന്‍സ് ആണു... ഇടത്തോട്ടും വലത്തോട്ടും തിരിച്ചു...... സ്റ്റക്ക് ആയോ .... നോബ് തിരിച്ച് നാലിടി...... ടപ്പ് ടപ്പ്....

അകത്തെന്തോ ഒരു പെണ്‍ശബ്ദം... ആഹാ..... എന്‍‌റ്റെ ഫ്ലാറ്റില്‍ ഞാനറിയാതെ ഒരു സ്ത്രീയോ!!!.....
ഒരു നിമിഷം ഡോറിലേക്ക് കണ്ണുപായിച്ചു.... അമ്മച്ചീ!!!!! മാറി....... ഇതു 303....വെറും ഒരക്കം മാറി..... എന്‍‌റ്റെതു 403....
സ്റ്റെയര്‍കേസ് ലക്ഷ്യമാക്കി ഒരു കുതിപ്പായിരുന്നു.... പടച്ചോനേ..... സൗദിയാണു നാടു.......
താഴെ ഡോര്‍ തുറന്ന് ഒരു വെള്ളഉടുപ്പിട്ട ആജാനബാഹു അറബിവേഷത്തില്‍ വികാരപുളകിതനായി നില്‍ക്കുന്നതു മിന്നായം പോലെ ദര്‍ശിച്ചു......
വേണെങ്കില്‍ ഇന്ത്യക്ക് ഒളിമ്പിക്സ് 100 മീറ്ററില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടാന്‍ എനിക്കും പറ്റും.....
റൂമിലെ‌ത്തി ആജാനബാഹു പറഞ്ഞ ഒരറബ്ബിവാക്ക് ഓര്‍ത്തുവച്ചതു ഞാന്‍ സെര്‍ച്ച് ചെയ്തു നോക്കി..........

പറയില്ല ഞാന്‍!!!!!!!..................... അതിന്‍‌റ്റെ മീനിംങ്ങ്....

17 comments:

  1. പ്രവാസിയായ ശേഷം എഴുത്ത് നിര്‍ത്തിയോ?

    ReplyDelete
  2. തുടക്കത്തില്‍ എന്തോ കദനകഥയുടെ പുറപ്പാട് എന്ന് തോന്നി. പക്ഷെ പിന്നീടങ്ങോട്ട് ചിരിയുടെ മാലപ്പടക്കം. ഹാസ്യം വളരെ നന്നായി വഴങ്ങും. അടുത്ത കാലത്ത് വളരെ ചിരിപ്പിച്ച രചനകളില്‍ ഒന്ന്. കൂട്ടുകാരെ പറഞ്ഞയക്കാം.

    ReplyDelete
  3. പക്ഷേങ്കീ മാസാവസാനം റിയാല്‍സ് കയ്യിലെത്തുമ്പോ ഐ ഹാവ് നോ പ്റോബ്ലംസേ.....

    ദാദാണു കാര്യം.
    ഉഷാറായി

    ReplyDelete
  4. കൊള്ളാല്ലോ....

    ReplyDelete
  5. Angane Sumesh Vasu.. Prav Vaasu aayi :)

    ReplyDelete
  6. ഈ സൗദിവിശേഷം ഇഷ്ടായി...പിന്നെ എനിക്കൊന്നെ പറയാനുള്ളൂ 'സൂഷിഷാല്‍' ദുഖിക്കേണ്ട...അപ്പൊ ബാക്കി സൗദി മണ്ടത്തരങ്ങള്‍ ഓരോന്നോരോനായി പോന്നോട്ടെ!!

    ReplyDelete
  7. ഗലക്കി അണ്ണാ.......

    സെയിന്‍, മസ്ബൂത്, അല്‍ഹംദുനിഹ്ല്ല

    ReplyDelete
  8. ഗലക്കി അണ്ണാ.......

    സെയിന്‍, മസ്ബൂത്, അല്‍ഹംദുനിഹ്ല്ല

    ReplyDelete
  9. നന്ദിയണ്ണാ ശുക്രാന്‍.......... ....................,,,,,

    ശ്രീ, എഴുത്തു പ്രവാസിയായതിനു ശേഷം വീണ്ടും അങ്ങ് തുടങ്ങാമെന്ന് വച്ചതാ...

    ReplyDelete
  10. പറഞ്ഞതും അർത്ഥവുമൊന്ന് പറഞ്ഞു താന്നേ..( രഹസ്യമായിട്ടായാലും മതി..:)


    കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ കൊള്ളാം.

    ReplyDelete
  11. ഇതാണ് പണ്ടേ സെക്കന്‍ഡ്‌ ലാങ്ഗ്വേജ് അറബി എടുക്കണം എന്ന് കാരണവന്മാര്‍ പറയുന്നത്...

    ReplyDelete
  12. ശുക്രാന്‍...ശര്യാണു റഷീദേ.... ഇത്രേം മലയാളീസു ഇവിടുള്ളപ്പോ അറബി സെക്കന്‍ഡ് ലാംഗ്വേജാക്കണം

    ReplyDelete
  13. ഹാസ്യം ചചോര്‍ന്നു പോകാതെ തന്നെ മനോഹരമായി എഴുതി..ആശംസകള്‍ ..പിന്നെ റിയാദില്‍ തന്നെയാണ് ഞാനും

    ReplyDelete
  14. പറഞ്ഞത് അറബിയാനെങ്കിലും സംഗതി ഏകദേശം മനസ്സിലായി .....കാരണം ഞമ്മളും സൌദീളാണല്ലോ... . ;)))

    ReplyDelete
  15. നന്ദി ഷാജി ഭായ്,ഷലീര്‍

    ReplyDelete
  16. പറഞ്ഞതിന്റെ അര്‍ഥം ഞങ്ങള്‍ ഊഹിച്ചു കഴിഞ്ഞൂ...!

    അപ്പൊ പ്രവാസം കഴിഞ്ഞോ?

    ReplyDelete