വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

01 April 2012

ഏപ്രില്‍ ഫൂള്‍



അങ്ങനെ ഒരു ഏപ്രില്‍ ഒന്ന് കൂടി കടന്ന് പോയി... ഈ ഏപ്രില്‍ ഒന്ന് എങ്ങിനെയാണു വിഡ്ഡിദിനം ആയത് എന്നറിയുമോ ? അതറിയണമെങ്കില്‍ ആദ്യം കലണ്ടറെന്തന്നറിയണം... കലണ്ടറെന്നാല്‍ മനോരമ തന്നെ....ഓഹ് അതല്ലുദ്ദേശിച്ചത് ... കലണ്ടറെന്നാല്‍ 1582 ല്‍ ഗ്ഗ്രിഗ്ഗറി പതിമൂന്നാമന്‍ കഷ്ടപ്പെട്ട് ബുദ്ദിമുട്ടി ഉണ്ടാക്കിയ ഗ്ഗ്രിഗോറിയന്‍ കലണ്ടര്‍!!! ( ബുദ്ദിമുട്ട് പരിഗണീച്ച് തല്‍ക്കാലം എക്സ് എന്നിരിക്കട്ടെ ). അത് പ്രകാരം ജനുവരി ഒന്ന് പുതുവര്‍ഷ്പ്പിറവിയായി ആള്‍ക്കാര്‍ കണക്കാക്കി തുടങ്ങി,
പക്ഷേങ്കീ അമ്മേ തല്ലിയാലും രണ്ടൊണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ കുറച്ച് പേര്‍ ഈ പുത്യ സാധനം അംഗീകരിക്കാന്‍ കൂട്ടാക്കാതെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 25 തൊട്ട് ഏപ്രില്‍ ഒന്ന് വരെ ന്യുഇയര്‍ മഹോത്സവം കെങ്കേമമായി കൊണ്ടാടുകയുണ്ടായത്രേ ( വല്യ് പിടിയില്ലാത്ത കാര്യങ്ങളില്‍ " അത്രേ " ചേര്‍ക്കണം എന്നാണല്ലോ )...
ഇവരെ കളിയാക്കാന്‍ മറ്റേ എക്സ് കലണ്ടറുകാര്‍ ഏപ്രില്‍ ഒന്ന് വിഡ്ഡിദിനമായി ആചരിച്ച് തുടങ്ങി എന്നാണു ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഐതീഹ്യം.... ഇതിനു മറുവാദങ്ങളും ഉണ്ട"ത്രേ".... ത്രേ....

എന്തായാലും വളിച്ച ചിരി ചിരിപ്പിക്കാന്‍ ഇത്തവണയും ആരും ഇടയാക്കിയില്ല..
പിന്നെയീ സൗദീലൊക്കെ എന്ത് വിഡ്ഡിദിനം ഇഷ്ടാ...അല്‍ ഒട്ടഹ.. അതൊക്കെ പണ്ട് ...

ചെറുതാരുന്നപ്പോള്‍ അമ്മയെയും കുഞ്ഞേച്ചിയേം എന്തേലും പറഞ്ഞ് പറ്റിക്കാന്‍ ഈ ദിവസത്തിനു വേണ്ടി കാക്കും....

" അമ്മേ ദോണ്ടെ അമ്മന്റെ പശുക്ടാവ് ചത്ത് കിടക്കണൂ"

അപ്പോള്‍ അമ്മേടെ വഹ അവതരിപ്പിക്കപ്പെടുന്ന നെഞ്ചത്തടി, കരച്ചില്‍ , തീച്ചാമുണ്ടി തെയ്യം............ ഒക്കെ കണ്ട് ഈ ഞാന്‍ ആനന്ദതുലിതനായി ........വിജയശ്രീലാളിതനായി ചിരിക്കും,,,,,
പക്ഷേ ആന്റിക്ലൈമാക്സില്‍,
കാല്‍മുട്ടിനു മേലേക്ക്, തവിക്ക് പൊട്ടീരു മേടിച്ച് ശരിക്കും മാന്‍ ഓഫ് ദി മാച്ച് ആയ എന്നെ കണ്ട് ക്ടാവും അതിന്‍‌റ്റെ തള്ളേം കൂടെ ശരിക്കും വിഡ്ഡിദിനം അര്‍മ്മാദിക്കും.

എന്തായാലും ഞാനൊക്കെ കൊച്ച് കുമാരന്മാരായിരിക്കുമ്പോള്‍ എന്‍‌റ്റെ കൊട്ടാരത്തിനടുത്തുള്ള യുവത്വാശ്രമികളായ പ്രജകള്‍ ഇതു മനോഹരമായി ആചരിച്ച് വരികയും മധ്യവയസ്കരായ ബൂര്‍ഷ്വാസികള്‍ അവരെ സാമൂഹ്യവിരുദ്ദരെന്ന് കണക്കാക്കി പോരുകയും ചെയ്തു പോന്നു....

ഉദാഹരണത്തിനു...,
എന്‍‌റ്റെ പിതാശ്രീ, അപ്പോത്തിക്കരിക്ക് അവിടെ ഒരു ഹോമിയോക്ലിനിക്ക് ഉണ്ട്...... അദ്ദ്യേം അങ്ങനൊരുദിവസ്സം രാവിലെ അമ്യ‌തേത്തായി ചോന്ന ചട്ണി ഒഴിച്ച് മൂന്ന് ദോശെം, ചായേം ഒക്കെ കഴിച്ച് ഈ ദിവസ്സ്ത്തിന്‍‌റ്റെ ഓര്‍മ്മയൊന്നുമില്ലാതെ ഡെയ്‌ലി പോണ പോലെ ക്ലിനിക്കിലേക്ക് ചെന്നതായിരുന്നു...

നോക്കുമ്പോ ആളു കണ്‍ഫ്യൂഷന്‍സായി...

എല്ലാദിവസ്സവും ക്ലിനിക്കിരിക്കുന്ന സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ്..... ബാര്‍ബര്‍ ഷോപ്പ് ഇരുന്നിടത്ത് രാമചന്ദ്രന്‍‌റ്റെ ചായക്കട...... ചായക്കട ഇരുന്നിടത്ത് ഷാജീടെ ടൈലറിംങ്ങ് ഷോപ്പ്.....

ആരോ രായ്ക്ക്‌രാമാനം കഷ്ടപ്പെട്ട് ബോര്‍ഡൊക്കെ ഇളക്കിമാറ്റി ക്രൂരമായി സ്വാപ്പ് ചെയ്തിരിക്കുന്നു.....

ഇതൊക്കെ സാമ്പിള്‍ . ഇതിലും വലിയ വലിയ അക്രമങ്ങള്‍ അതിവിദഗ്ദമായി പ്ലാന്‍ ചെയ്തു ഇമ്പ്ലിമെന്‍‌റ്റ് ചെയ്യല്‍ നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു മ്മടെ നാട്ടാര്... പക്ഷേങ്കീ, ആ ഒരു വര്‍ഷം ഞങ്ങടെ ഏരിയയില്‍ ഒരു വല്യ പക്ഷേങ്കി ആയിപ്പോയി...

വീടിന്‍‌റ്റെ ഓപ്പോസിറ്റ് കുഞ്ചാക്കോ ചേട്ടായിയുടെ വീടാണു... കുഞ്ചാക്കോചേട്ടായ്ക്ക് അഞ്ച് പെണ്മക്കള്‍...... ... അതില്‍ മൂന്നും പുറംനാട്ടീല്‍ ..... കാശിനു കാശു.... പാരമ്പര്യത്തിനു പാരമ്പര്യം..... റബറിനു റബറ്......
അങ്ങിനെ നാട്ടിലെ കൊച്ച്മുതലാളിയായ കുഞ്ചാക്കോച്ചേട്ടന്‍‌റ്റെ അഞ്ചാമത്തെ പഞ്ചാരകുഞ്ചിയായിരുന്നു ഷാലി.....

ആയിടെക്കാണു പ്രണയബദ്ദരായി ഒളിച്ചോടി വന്ന സൈമണീനേയും നാന്‍സിയേയും പഴയകാല പരിചയത്തിന്‍‌റ്റെ പേരില്‍ കുഞ്ചോക്കച്ചായന്‍ രക്ഷകസ്ഥാനം ഏറ്റെടുത്ത് ധീരധീരമായി അക്കരപ്പറമ്പിലെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിച്ചതു.....

നല്ലൊരു ഡ്രൈവനാണു സൈമണ്‍ ......

മുതലാളിമാര്‍ക്ക് സ്വൊന്തമായി വാഹനം ഇല്ലെങ്കില്‍ ഒരു ഗുമ്മില്ലെന്നു സൈമണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ചുള്ളന്‍ മഹീന്ദ്ര ജീപ്പു വാങ്ങാന്‍ കുഞ്ചാക്കോച്ചേട്ടന്‍ തീരുമാനിച്ചതു ഞങ്ങള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു....
അതിനു കാരണം ഞങ്ങളുടെ മലയോരത്തെ നാഷണല്‍ഹൈവേറോഡിന്‍‌റ്റെ മനോഹാരിത പരിഗണിച്ച്, ഒണ്ടായിരുന്ന നാലില്‍ മൂന്നു ബസ്സും, ഗ്ലാമറില്ലാത്ത കാമുകിയെ, വഞ്ചകനായ കാമുകന്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതു പോലെ പോയതു കൊണ്ടാണു...

അങ്ങനെ ജീപ്പ് വന്ന ദിവസ്സം കുഞ്ചാക്കോ & സൈമണ്‍ ഫാമിലിയുടെ കൂടെ ഞങ്ങളും അനിയത്തിപ്രാവ് സിനിമ കാണാന്‍ പോയി...

ദിവസ്സങ്ങള്‍ ചെന്നപ്പോള്‍ കുഞ്ചാക്കോ ഫാമിലിക്ക് ഡ്രൈവര്‍ സൈമണ്‍ മകനായി....
നാന്‍സി ആറാം മാനസപുത്രിയായി..... അകാശഗംഗയായി.... അമ്മക്കിളിയായി.....ജ്വാലയായ്.....

രണ്ടു വീടുകളിലും ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് താലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ട്, ഒറ്റമനസ്സായി, ചക്കരയും ഈച്ചയും പോലെ അഗാധസ്നേഹത്തിലാറാടുന്നതു നോക്കി ഞങ്ങള്‍ അയല്‍ക്കാര്‍ കുശുമ്പ് പറഞ്ഞെന്ന് അവര്‍ പരസ്പരം പറഞ്ഞു.....

പക്ഷേ, അന്ന്...... ആ ദു:ഖതിങ്കളാഴ്ച..... ഏപ്രില്‍ ഒന്നിനു, മധുര‌ഇരുപത്തിഒന്നുകാരിയായ ഷാലി അതിരാവിലേ പല്ല്തേച്ച് കുളിച്ച് പഴം കുഴച്ച് പുട്ട്തിന്ന് എണീറ്റപ്പോള്‍, എന്നാല്‍ ഇനി നാന്‍സ്യേച്ചിയെ ഒന്നു ഏപ്രില്‍ ഫൂള്‍ ആക്കിയാലോ എന്ന ഐഡിയ തോന്നുകയാല്‍ അക്കരപ്പറമ്പിലെ വാടകവീട്ടിലേക്ക് ഉള്ളിലൊരു മന്ദസ്മിതമൊളിപ്പിച്ച് കയറി ചെന്നു.

"ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്" എന്ന പരസ്സ്യം പോയിട്ട് ലാന്‍ഡ്‌ലൈന്‍ തന്നെ എല്ലാ വീട്ടിലും എത്തീട്ടില്ല അവിടെ....

ഷാലി ക്യ‌ത്യമായി പ്ലാന്‍ ചെയ്ത പോലെ ആകുലമാതാവായി മാറി ശോകത്തില്‍ നാന്‍സിയോട് കാര്യം പറഞ്ഞു...

" നാന്‍സിയേച്ചീ , വിഷമിക്കരുത്, ഞങ്ങളെല്ലാമുണ്ടല്ലോ കൂട്ടിനു,
വിഷമിപ്പിക്കുന്ന കാര്യമാണു, സൈമണ്‍ ചേട്ടായീടെ ജീപ്പ് ലോറിക്കിടിച്ചു... മെഡിക്കല്‍ കോളേജിലേക്ക് അപ്പച്ചന്‍ പോയിട്ടൊണ്ട്... നമുക്ക് വിവരമറിഞ്ഞിട്ട് പോകാം "

കേട്ടപാതി കേള്‍ക്കാത്ത പാതി, ഹാഫ് ഗര്‍ഭിണിയായ നാന്‍സി, പി ടി ഉഷയെ കവര്‍ ചെയ്ത്, നിലവിളിച്ച് കൊണ്ട് അക്കരക്കുന്ന് കയറി ഓടി ബോധം കെട്ട് വീണു.....

അയ്യോ ചേച്ചീ പറ്റിച്ചേ എന്ന ഗാനം ആലപിക്കാന്‍ നിന്ന ഷാലി വായും പൊളിച്ച് ഇതികര്‍ത്തവ്യമൂഡയായി ശിലാരൂപിയായി...

അങ്ങിനെയാണു സൈമണു പകരം നാന്‍സിയെ ഒറിജിനലായിട്ട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയതു...

അല്പ്പനേരത്തിനു ശേഷം കോപാകുലനും കരാളരൂപിയുമായി സൈമണ്‍ കുഞ്ചാക്കോയുടെ മുറ്റത്ത് രംഗപ്രവേശം നടത്തി...

വീടിന്‍‌റ്റെയും ജീപ്പിന്‍‌റ്റെയും ചാവി മുഖത്ത് വലിച്ചെറിഞ്ഞതല്ല......
"
അപ്പച്ചാ" എന്ന് വിളിച്ച അതേ നാവു കൊണ്ട് സൈമണ്‍ ‌"---------------- മോനേ" എന്ന് അഭിസംഭോധന ചെയ്തു തുടങ്ങിയതാണു കുഞ്ചാക്കോക്ക് ഹ്യദയഭേദകമായതു.....

കുഞ്ചാക്കോ തങ്ങളുടെ ഓമനപുത്രിയായ...... ലാളനാപാത്രമായ........... കല്യാണപ്രായമായ....... ഷാലിമോളെ, പിള്ളെരു ക്രിക്കറ്റ് കളിച്ചിട്ട് ഇട്ടിട്ട് പോയ മടല്‍ബാറ്റ് കയ്യില്‍ കിട്ടിയതു കൊണ്ടാണു അന്ന് വല്ലാതെ ലാളിച്ചതും, ഷാലി നിലോളിച്ചതും, ഞങ്ങളൊക്കെ അത് കണ്ട് നിന്നതും....

അന്ന് തൊട്ട് ചക്കരയും ഈച്ചയും , ഇന്ത്യയും പാക്കിസ്ഥാനുമായി.... ഇസ്രയേലും പലസ്തീനുമായി... അമേരിക്കയും ഇറാനുമായി...

ഷാലിയോ ? ഷാലി അന്ന് തൊട്ട് ഏപ്രില്‍ ഷാലിയായി!!!!!.....

20 comments:

  1. ഏപ്രില്‍ ഷാലിക്ക് അഭിവാദ്യങ്ങള്‍.രസകരമായി പറഞ്ഞു.

    ReplyDelete
  2. അന്നൊക്കെ രസകരങ്ങളായ എത്രയോ കാര്യങ്ങളൊപ്പിച്ചിരിക്കുന്നു. ഇപ്പഴത്തെ കുട്ടികൾ ചെയ്യുന്നുണ്ടാവുമോ അതൊക്കെ?

    ReplyDelete
  3. അന്ത കാലം, അന്ത കാലം തന്നെ.

    ReplyDelete
  4. നന്ദി....ശരിയാണു റാംജിച്ചായന്‍ ....അന്ത കാലം, അന്ത കാലം തന്നെ.

    ReplyDelete
  5. എന്തെല്ലാം വിക്രിയകളാണ് ചെയ്തിരുന്നത് ഈ ഏപ്രില്‍ ഫൂള്‍ ദിനങ്ങളില്‍. എല്ലാം ഒന്നോര്‍പ്പിച്ചു ഈ ഏപ്രില്‍ ഫൂള്‍ കുറിപ്പ്

    ReplyDelete
  6. ഏപ്രില്‍ ഷാലി ചിരിപ്പിച്ചു
    :)

    ReplyDelete
  7. നന്നായിരിക്കുന്നു സുമേഷ്.......അന്ത കാലം ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല

    ReplyDelete
  8. നന്ദി അജിത്ത്,ശ്രീ,ഭഗോതിയക്കന്‍...

    ReplyDelete
  9. സംഭവം കലക്കീ ട്ടാ...ക്ലാസ്സാ..

    നല്ല രസം ഉണ്ടായിരന്നു വായിക്കുവാന്‍..അഭിനന്ദനങ്ങള്‍

    www.ettavattam.blogspot.com

    ReplyDelete
  10. കൊള്ളാല്ലൊ വീഡിയോണ്‍..സോറി രചന! അടിപൊളി. ശരിക്കും ചിരിപ്പിച്ചൂട്ടൊ..വിവിധയിനം പറ്റിക്കല്‍സും അതിന്റെ ദൂഷ്യവശവും വളരെ രസകരമായാണ്‌ പറഞ്ഞത്..ആശംസകള്‍ ട്ടൊ..

    ReplyDelete
  11. നന്ദീസ് അനശ്വരേച്ചീ, ഷൈജുഭായ്,,,

    ReplyDelete
  12. രസകരമായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  13. ഏപ്രില്‍ കഥ കൊള്ളാം..
    ഇവിടെ ഒരു നര്‍മത്തിന്റെ വാസന അടിച്ചിട്ട്
    വന്നത് ആണ്‌..എങ്ങനെ എന്നല്ലേ?രാമ്ജിയുടെ
    കമന്റ്‌ ബോക്സില്‍ കണ്ട ചോദ്യം ശരിക്കും
    എന്നേ ചിരിപ്പിച്ചു..അപ്പൊ തോന്നി വന്നാല്‍
    എന്തെങ്കിലും കിട്ടാതിരിക്കില്ല എന്ന്....പുതിയ
    പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണം കേട്ടോ...
    (ബോംബു ഉണ്ടാക്കാന്‍ പഠിക്കണ്ട കേട്ടോ..)

    ReplyDelete
  14. ചിരി കേവലം ചിരിയില്ല. അവക്കടിയില്‍ ചിലപ്പോള്‍ അമര്‍ഷത്തിന്റെ അട്ടികള്‍ ആയിരിക്കും. മറ്റു ചിലപ്പോള്‍ ദേ... ഇങ്ങനെയും.,.!

    ReplyDelete
  15. ഏപ്രില്‍ ഫൂളില്‍ ഫൂളാക്കാന്‍ നടക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്‌ടാവിതിരിക്കാന്‍ ശ്രദ്ധിക്കണം,,,, രസകരമായി പറഞ്ഞു. ആശംസകള്‍

    ReplyDelete
  16. നന്ദി മെഹദ്,എന്റെ ലോകം,നാമൂസ്,മൊഹീ

    ReplyDelete
  17. ഏപ്രില്‍ ഷാലി കലക്കി, മനസ്സില്‍ ഓര്‍ത്തു ചിരിക്കാന്‍ ഒരു പോസ്റ്റ്‌

    ReplyDelete
  18. ഏപ്രില്‍ ഷാലി കലക്കി. ചിരിച്ചുപോയി. ഭാവുകങ്ങള്‍.

    ReplyDelete