
റിയാദില്‍ പൊടിക്കാറ്റിനോപ്പം വീശിയടിച്ച മഴ പഴയ ഒരു ഓര്‍മ്മയിലേക്ക് കൊണ്ടുപോയി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വല്ലാതെ മഴ പെയ്യണ രാത്രിയില്‍ അമ്മയും അച്ഛമ്മയും, എന്നെയും ചേച്ചിയും അടുത്ത് ഇരുത്തി, മുറ്റത്ത് തെളിയുന്ന ഇടിമിന്നലിനെ നോക്കി അച്ഛനെയും കാത്തു മണ്ണെണ്ണ വിളക്കിനടുത്ത് ഇരിക്കും .... മഴ കനക്കുമ്പോള്‍ അച്ഛന് വീടെത്താന്‍ വൈകും.
"ശോ എന്താ ഓന് വൈകണേ.... മക്കള്‍ ഇന്ദ്രഭഗവാനെ പ്രാര്‍ത്ഥിച്ചോളൂ ... ഇടിമിന്നല്‍ ഇപ്പൊ മാറിത്തരും "
അമ്മൂമ്മ പറയും....
വീണ്ടും മഴയും കാറ്റും ശബ്ദമുയര്‍ത്തുമ്പോള്‍ മരങ്ങളും വല്ലാതെ കരയും... പുരക്കു മേലേക്ക് ചാഞ്ഞ് വരണ മാവും റബറും നോക്കവേ അമ്മയുടെ നെഞ്ചു പാളും.
ഇറയത്തെക്കു പല അതിഥികളും കയറി വന്നേക്കാം ചിലപ്പോഴൊക്കെ.. പാമ്പും തവളയും ഒക്കെ.
അതിനിടയില്‍ കാറ്റില്‍ മാറിയ ഓടിന്‍വിടവിലൂടെ മഴ വീട്ടിലേക്കു ക്ഷണിക്കാതെത്തും.... ഉരുളികള്‍ പലതവണ ഇങ്ങനെ വീഴുന്ന വെള്ളം പിടിച്ചു കളഞ്ഞു മടുക്കും .
നിലക്കാതെ പെയ്യുന്നമഴയും ഇടിമിന്നലും കാണുമ്പോള്‍ അമ്മ വീണ്ടും വീണ്ടും മുത്തപ്പന് തിരുവപ്പനകള്‍ നേരും...
അപ്പോഴൊക്കെ മഴയുടെ രുദ്രഭാവം, ഇരുണ്ട ഈ ലോകത്ത് ഞങ്ങള്‍ മാത്രമേയുള്ളെന്ന ഭീതി തോന്നിപ്പിക്കാറുണ്ട് .
കുറച്ച് നേരത്ത ദേഷ്യത്തിനു ശേഷം മഴയുടെ താണ്ട്ടവം അടങ്ങി വരും.... പിന്നെ പാത്തിയിലൂടെ വെള്ളം മണ്ണിലേക്ക് പതിക്കണ ശബ്ദം ഇടവിട്ട് കേള്‍ക്കാം,,,,,
അപ്പോഴേക്കും അച്ഛന് പാതി നനഞ്ഞൊലിച്ച് ഇറയത്തെത്തിയിട്ടുണ്ടാവും....
കുട മടക്കി കൈയിലെ പ്ലാസ്റ്റിക്ക് കവര്‍ അമ്മയ്ക്ക് നീട്ടുമ്പോള്‍ ഞങ്ങള്‍ പിള്ളേരുടെ മുഖം വല്ലാതെ പ്രസാദിക്കും.... അതു നിറയെ മീനാണു ..... ഊത്ത കയറിയ മല്‍സ്യം.
പിള്ളേര്‍ക്ക് സന്തോഷത്തിനു കാരണമുണ്ട്, നല്ല പുഴമീന്‍ കഴിക്കാം, കുറേ ദിവസ്സത്തെക്ക് മത്തിയും പച്ചക്കറിയും വേണ്ട.
അതെന്താണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയുമോ ആവോ.... പക്ഷേ വീട്ടില്‍ ഫ്രിഡ്ജില്ലാതിരുന്നയക്കാലത്ത്, ആ പാതിരാത്രിക്ക് അമ്മയ്ക്കത് പിടിപ്പത് പണിയാണു....
എങ്കിലും ഞങ്ങളുടെ സന്തോഷമന്നുമിന്നും അമ്മയ്ക്ക് സന്തോഷം കൊടുക്കുന്നതു കൊണ്ട് അന്നത് വളരെയെളുപ്പം കഴിയും
വന്മഴ പെയ്യണ ചിലനേരങ്ങളില്‍ മീന്‍ ഇങ്ങനെ പാടത്തെത്തും..... തലയില്‍ പ്ലാസിക് ഷീറ്റോ മറ്റോ ഇട്ട് അന്നാട്ടില്‍ മിക്കവാറും ചെറുപ്പക്കാരും ഇതു പിടിക്കാനിറങ്ങുമായിരുന്നു......
അവര്‍ക്കതൊരു വിനോദവും ഉല്‍സവവുമായിരുന്നു..... ഉള്ളിലല്പ്പം സോമരസം കൂടെയുണ്ടായാല്‍ രസായി..
എനിക്കുമങ്ങിനെ ചെറുപ്പത്തില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനും, ഞണ്ട് പിടിക്കാനും ഒക്കെ വെള്ളത്തില്‍ കെട്ടിമറിഞ്ഞ് കളിച്ച് നടന്നതിന്റ്റെ നേരിയ ഓര്‍മ്മകളുണ്ട്,
ആ സുന്ദരമായ പഴമകളുടെ മണമുള്ള കാലത്തിനും, ഡ്രാസ്റ്റിക് ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍,സ്മാര്‍ട്ട്ഫോണ്‍ യുഗത്തിനും ഇടയില്‍ ജീവിക്കാനുള്ള ജന്മം ലഭിച്ച എന്റെ തലമുറകള്‍ മാത്രം ഭാഗ്യം ചെയ്തവര്‍ എന്ന അവകാശവാദങ്ങളില്ല,
എന്നാലും ഇതൊക്കെ പുതുതലമുറയ്ക്കും അനുഭങ്ങളാവേണ്ടിയിരുന്നു എന്ന് ഒരാശ മാത്രം
ഇതൊരു വെറും ഓര്മ്മക്കുറിപ്പാണു..... ആനപ്പുറത്ത് കേറാന്‍ വന്നിട്ട് ശൂലത്തില്‍ ഇരുത്തി എന്നൊന്നും പറേല്ല്...
ReplyDeleteനല്ല സുഖമുള്ള ഓര്‍മ്മകള്‍... ഈ വായനയിലൂടെ ഞാനും എന്റെ ബാല്യത്തിലെത്തി, നന്ദി.
ReplyDeleteപറഞ്ഞത് ശരിയാണ്, ഓരോ തലമുറകള്‍ കഴിയുമ്പോഴും നമുക്ക് എന്തൊക്കെയോ നഷ്ടമാകുന്നു...
എങ്കിലും ഞങ്ങളുടെ സന്തോഷമന്നുമിന്നും അമ്മയ്ക്ക് സന്തോഷം കൊടുക്കുന്നതു കൊണ്ട് അന്നത് വളരെയെളുപ്പം കഴിയും
ReplyDeleteശരിയാണ്, ഇന്നലെ നല്ല മഴയായിരുന്നു റിയാദില്‍.
ReplyDeleteസുമേഷ് ചെറുപ്പത്തിലെക്ക് കൂട്ടികൊണ്ടുപോയി.
മഴയോര്‍മ്മ ഓര്‍മ്മകളെ ജനിപ്പിക്കുന്നു
ReplyDeleteമനസ്സിലാവുന്നു ഈ മഴയോര്‍മ്മകള്‍....
ReplyDeleteനന്ദി ബാഹൂ, ശ്രീ,റാംജിയണ്ണന്‍, അജിത്ത് ഭായ്, പ്രദീപ്ഭായ്....
ReplyDeleteപണ്ട് ഇങ്ങനെ കുറെ നടന്നിട്ടുണ്ട്.
ReplyDeleteപാടത്തും തോട്ടിലും ഒക്കെയായി.
ഓര്‍മ്മകള്‍...
സുഖമുള്ള ഓര്‍മ്മകള്‍ .....പെട്ടന്ന് തീര്‍ന്നു പോയോ എന്നാ വിഷമമേ ഉള്ളൂ ...നന്നായെഴുതി ആശംസകള്‍ .....
ReplyDeletesukhamulla ormmakal..... aashamskal.... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.......
ReplyDeleteമഴ പെയ്യുമ്പോള്‍ മണ്ണിന്റെ ആ നനുത്ത മണം തന്നെയാണ് നമ്മുടെ നാടോര്‍മ്മകളെ മാടി വിളിക്കുന്നത്..ഞാനും റിയാദില്‍ മഴാനുഭവങ്ങള്‍ നുകരുന്നുണ്ടായിരുന്നു
ReplyDeleteനന്ദി അരൂപന്,ഷലീര്‍,ജയരാജ്,അരുണ്‍,ഷാജിയണ്ണന്
ReplyDeleteവായനാസുഖം തന്നൊരു കുറിപ്പ്. നന്നായി.
ReplyDeleteഈ ഓര്‍മ്മകളൊക്കെ ഈ തലമുറയോടൊപ്പം തീരുകയാണ്!
ReplyDeleteനല്ല എഴുത്ത് സുഹൃത്തേ..
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അച്ഛനെ കാത്തിരിക്കുന്ന
ReplyDeleteആ കുട്ടിയിലും എന്നിലും വല്ലാത്ത ഒരു സാമ്യത ..
ഒരുപാടിഷ്ടായി സുഹൃത്തേ ഈ ഓര്‍മ്മക്കുറിപ്പ്
നന്ദി മിനിയേച്ചി,ജോസലൈറ്റ്,സതീശന്
ReplyDeleteമഴ കുറിപ്പ് നന്നായിരിക്കുന്നു
ReplyDeleteരസകരമായ ഓര്‍മ്മകള്‍ സുമേഷ് ..
ReplyDeleteഞങ്ങളുടെ നാട്ടില്‍ മഴ കനത്താല്‍ പാടത്തിനോടു ചെര്ന്നുന്നാല് കുളങ്ങള്‍ നിറഞ്ഞു ഓവ് വഴി പാടത്തേക്ക് വെള്ളമോഴുകും. ഈ കുളത്തിലെ മല്‍സ്യങ്ങള്‍ പാടത്തേക്ക് കടക്കും. ഇതിനെ ഞങ്ങള്‍ ഏറ്റുമീന്‍ ചാടുക എന്ന് പറയുമായിരുന്നു. ചാടുന്ന മീനിനെ കത്തി കൊണ്ട് വെട്ടി കൂടയിലാക്കി വീട്ടിലെത്തിച്ച ആ പഴയ ഓര്‍മ്മകളിലേക്ക് വഴി നടത്തി ഈ പോസ്റ്റ്...
മീനിന്റെ മണം, മഴയുടെ നനവ്.. പോസ്റ്റിന്റെ സൗന്ദര്യം..
ReplyDeleteനന്ദി മുബീ,വേണുവേട്ടന്,ജെഫു ഈ അഭിപ്രായങ്ങള്‍ക്ക്
ReplyDeleteനല്ല ഓര്‍മ്മകള്‍
ReplyDelete