വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

04 May 2012

സംത്യപ്തിയുടെ ചില മൂളിപ്പാട്ടുകള്‍



പണ്ടൊക്കെ ഒരു അലസതയായിരുന്നു... ഇപ്പോഴെല്ലാത്തിനും ഒരു പുതുമയുണ്ട്...
ക്യത്യം അലാറം അടിച്ചാല്‍ എഴുന്നേല്‍ക്കും,
ടെറസ്സില്‍  രണ്ട് പുഷപ്പ് എടുത്ത് , ഒരു ചായയും കുടിച്ച് പക്ഷികളുടെ കലപിലയും കേട്ട് താഴേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമാണു.

സ്കൂളിലേക്ക് മക്കളെയൊരുക്കുന്ന വനജേച്ചിയുടെ പരിദേവനങ്ങളും പതിവ്പോലെ ആരംഭിച്ചിട്ടുണ്ട്..
ഇവരെന്തിനാണു ഒരു ബുദ്ദിമുട്ട് പോലെ കാര്യങ്ങള്‍ ചെയ്യുന്നത് ? എല്ലാവരോടും നല്ല സന്തോഷത്തോടെ പെരുമാറിക്കൂടെ.

മുന്‍പിലത്തെ വീട്ടീല്‍ നിന്ന് സീനയുടെ ശബ്ദം ഇടയ്ക്ക് മുറിഞ്ഞ് വീഴുന്നുണ്ട്. അവള്‍ മൂളിപ്പാട്ട് പാടുകയാണോ ?

അജിയുടെ ചുണ്ടത്ത് ഒരു പുഞ്ചിരി വന്നു.

സീനയെ ചെറുതായി ശ്രദ്ദിച്ചിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല അടുത്തകാലം വരെ.
ഒരേ ബസ്സിനാണു പോക്കും വരവും,
അന്നൊരു ദിവസ്സം അവളുടെ പേഴ്സില്‍ പൈസ തീര്‍ന്നതെത്ര നന്നായി.

കണ്ടക്ടറോട് ടിക്കറ്റ് വാങ്ങി കയ്യില്‍ വച്ച്, പേഴ്സെടുത്ത് തിരിച്ചും മറിച്ചും പരിഭ്രമത്തോടെ നോക്കിയ അവളുടെ മുഖത്ത് നിഷകളങ്കതയുടെ ഒരു വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു

"വനജാന്റീടെ വീടിന്റെ മോളില്‍ താമസിക്കണ അജിത്തല്ലേ,
കാശെടുക്കാന്‍ വിട്ട് പോയി, ഒന്ന് ടിക്കറ്റെടുക്കുമോ നാളെത്തരാം "

എങ്ങനെയാണു സീനേ ആ ടിക്കറ്റ് ഞാനെടുക്കാതിരിക്കുക!!

പിറ്റേന്നാണു....
ബസ്സ്സ്റ്റോപ്പിലേക്ക് ധ്യതി പിടിച്ച് നടക്കുമ്പോള്‍ പുറകില്‍ നിന്ന് അവളുടെ ശബ്ദം....
ആ പണം തിരിച്ച് തരാനാണു, വേണ്ടെന്ന് പറഞ്ഞിട്ടും തന്നു..

പിന്നെ ബസ്സ്റ്റോപ്പിലേക്ക് ഒരുമിച്ചുള്ള നടത്തം പതിവായി.
പരസ്പരം അല്പ്പം വിശേഷങ്ങളൊക്കെ  കൈമാറി ഒരുമിച്ചുള്ള ആ നടത്തം.
ആ ഇരുനിറസുന്ദരിയുടെ ചിരികളില്‍ തന്നോടുള്ള അടുപ്പം വിളിച്ച് പറയുന്നത് പോലെ

കുളിച്ച് കൊണ്ടിരുന്നപ്പോള്‍ അജിക്കും ഒരു മൂളിപ്പാട്ട് വന്നു... ജീവിതത്തിനു ഒരര്‍ത്ഥമുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണു.

അല്പ്പം ഡിയോഡറന്റ് പ്രസ്സ് ചെയ്തു..
കണ്ണാടി നോക്കി മുടി വലത് വശത്തേക്ക് ചീകി
മീശയില്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന രോമങ്ങള്‍ കത്രിക എടുത്ത് കട്ട് ചെയ്തു..
കൊള്ളാം ... ഒരു ലുക്കൊക്കെയുണ്ട്...

ഓഹ് ...മൊബൈല്‍ റിംങ്ങ്.... അമ്മ വിളിക്കുന്നു...

"മോനേ ഇയ്യെന്താ ഈ ആഴ്ചേം വീട്ടിക്ക് വരാഞ്ഞെ ? ഇവിടമ്മ മാത്രേ ഉള്ളൂന്ന് മറന്നോ ? "

" വരാം അമ്മാ , ഓഫീസില്‍ നല്ല തിരക്കുണ്ടാര്‍ന്ന്... ഈയാഴച നോക്കട്ടെ...."
"ഉം...ഇയ്യ് ഒന്ന് വിളിച്ചൂടില്ലാ"

"വിളിക്കാമ്മേ , ബസ്സിനു പോണം ... വെക്കട്ടെ"

ഫോണ്‍ കട്ട് ചെയ്തു... അപ്പുറത്തെന്തോ പറയുന്നുണ്ട്....

അജിയ്ക്ക് ഈര്‍ഷ്യ തോന്നി....
ബസ്സ് പോവുന്ന് അമ്മയ്ക്കറിയണ്ടല്ലോ, പോരാത്തതിനു ആ ബസ്സിനാണു സീനയും...

അജി സ്റ്റെപ്സ് ഇറങ്ങി തിരക്കിട്ട് നടന്നു... കഷ്ടം, സീന ബസ്സ്സ്റ്റോപ്പിലെത്തിക്കഴിഞ്ഞു.

അജി മുന്നില്‍ തന്നെയാണു കയറിയത്, എന്നാലേ സീനയോടെന്തെങ്കിലും സംസാരിക്കാനാവൂ.

സീറ്റുകളെല്ലാം ഫുള്ളാണു.
സ്ത്രീകളുടെ സീറ്റില്‍ ഒരു മധ്യവയസ്കനിരിക്കുന്നു.

അജിക്ക് ദേഷ്യം വന്നു,
" പെണ്‍കുട്ടികള്‍ നില്‍ക്കുന്നതു കണ്ടിട്ടും ഞെളിഞ്ഞിരിക്കുന്നോ " അല്പ്പം ഉറക്കെയായോ എന്തോ, ആളുകള്‍ നോക്കുന്നു
അയാളെഴുന്നേറ്റപ്പോള്‍ സീനയോട് തോളില്‍ തൊട്ട് അവിടെ ഇരിക്കാന്‍ പറഞ്ഞിരുത്തി

എഴുന്നേറ്റ്പോയ കഷണ്ടി വല്ലാത്ത നോട്ടം നോക്കുന്നു.

അജിക്ക് സ്വയം ഒരു ഉത്തരവാദിത്വബോധവും അഭിമാനവും തോന്നി.

ഇടംകണ്ണിട്ട് നോക്കി,
അവള്‍ പുറത്തെക്ക് കണ്ണ് നട്ട് ഇരിക്കുന്നു, ഒരല്പ്പം ദേഷ്യം പോലെ.
ആ മുടിയിഴകള്‍ ബസ്സിന്റെ സ്പീഡിനനുസരിച്ച് പായുന്നതും അവള്‍ മാടിയൊതുക്കുന്നതും കാണാന്‍ നല്ല ഒരു രസം തന്നെ.

ഓഫീസിനടുത്ത് സ്റ്റോപ്പിറങ്ങി കുമാരേട്ടന്റെ കുമ്മട്ടിയും കടന്ന് സീനയ്ക്ക് തിരിയണ്ട വഴിയായി..

"സീനയ്ക്കിന്നെന്താണു പറ്റിയതു ?"

സീന മുഖം തിരിച്ച് ഈര്‍ഷ്യയോടെ നോക്കി,

" എന്തിനാണു ആള്‍ക്കാരുടെ മുന്‍പില്‍ ഈ ഷോ ? എന്തിനാ ഇത്രക്ക് സ്വാതന്ത്യമെടുക്കുന്നത് ?"

എന്താ സീനാ ഇത്!!

" മുന്‍പേ പറയണന്ന് വെച്ചതാ, വനജാന്റി അമ്മയോടും പറഞ്ഞു, മോളു പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ദിച്ചോളാന്‍!!!
ഞാനായിട്ട് പേരുദോഷത്തിനൊന്നും ഇടവരിത്തിയില്ലാന്നാ എന്റെ വിശ്വാസം "

അജിയുടെ തൊണ്ട വരണ്ടു.. ഇനിയും വൈകേണ്ട... എന്നായാലും അവളോടത് പറയണം..

"സീനാ, ഞാനിത് പറയണംന്ന് കൊറേദിവസ്സമായി കരുതുന്നു
എനിക്ക് സീനയോട്..."

"കൂടുതല്‍ പറയേണ്ട അജിത്ത്, കാള വാലു പൊക്കുന്നത് കണ്ടാല്‍ മനസ്സിലാവും..
എല്ലാവന്മാരും കണക്കാ... പെണ്ണൊന്ന് ചിരിച്ചാല്‍ അപ്പൊ തുടങ്ങും ഏത് പൊട്ടനും രോഗം !!!!"

അവളുടെ മുഖം ചുവന്നു. ചവിട്ടിക്കുലുക്കി നടന്ന് പോയി.

അജിക്ക് തളര്‍ച്ചയും ദാഹവും തോന്നി..

ഒന്നിരിക്കണം... ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ സാധാരണ ചിരിക്കാറൂള്ള മുഖങ്ങള്‍ പരിഹസിച്ച് ചിരിക്കുന്നത് പോലെ.

ഫയലുകളിലെ അക്ഷരങ്ങള്‍ പരസ്പരം കൂടിക്കലര്‍ന്ന് മനസ്സിലാകാതായി

മുന്‍പിലേക്ക് ഒരു പേപ്പര്‍ നീണ്ടുവന്നു,

ഒന്നു ശരിയാക്കിതരൂ സര്‍!!! കുറച്ച് ദിവസ്സംമുന്‍പ് കണ്ട നരച്ച താടിക്കാരന്‍.

കലിയാണു വന്നത്, ഒറ്റതട്ട്!!

"തന്നോടല്ലെടൊ ഇതപ്പുറത്തെ സെക്ഷനിലേ ശരിയാക്കാന്‍ പറ്റൂ എന്ന് പറഞ്ഞത്"

ഓഫീസിലെ കസേരകള്‍ മുരള്‍ച്ചയോടെ തന്റെ നേരെ നോക്കുന്നു.
"എന്താ അജിത്തേ ? ഇത്" സീനിയര്‍ ക്ലര്‍ക്ക് രാജേട്ടനാണു

അജി എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു,
പൈപ്പ് തുറന്ന് ശകതിയോടെ വെള്ളം മുഖത്തേക്ക് കുടഞ്ഞു.

കണ്ണാടിയില്‍ നോക്കി...
ഒട്ടിയ കവിളുകളും നീണ്ട കഴുത്തും,
മേല്‍‌വരിയിലെ പല്ലൊന്ന് ഉന്തിയതാണു.
അജി അതില്‍ കൈകൊണ്ട് അകത്തേക്ക്ക്ക് അമര്‍ത്തി നോക്കി.
ശെരിയാണു അവള്‍ പറഞ്ഞത്..... ഒരു പൊട്ടനേപ്പോലുണ്ട്..

നിനക്കെന്താണു നിന്നെക്കുറിച്ച്തന്നെ ഒരു ബോധമില്ലാതായത് ?
കണ്ണ് അല്പ്പം ചുവന്നിരിക്കുന്നു.. കരട് വീണ പോലെ...
അജിക്ക് കരയണമെന്ന് തോന്നി.

പൊടിപിടിച്ച ഫാന്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് കറങ്ങുന്നു.
അജി പുറത്തിറങ്ങി കാന്റീനടുത്ത് പോയി ഒരു സിഗരറ്റ് വലിച്ചു...

നശിച്ച ഓഫീസ്..
ഇന്നിനിയിവിടെ ഇരിക്കാനുള്ള മാനസികാവസ്ഥയില്ല.

ലീവെഴുതി പുറത്തിറങ്ങിയപ്പോള്‍ ആ നരച്ച താടി പിറുപിറുത്തുകൊണ്ട് നോക്കി നില്‍ക്കുന്നത് കണ്ടു...
തനിക്ക് കുന്തമാണു...

‌ചെന്നപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചേലാമ്പ്രക്ക് ക്യത്യം ഒരു ബസ്സ് കിടക്കുന്നു... കയറി പുറത്തേക്ക് നോക്കിയിരുന്നു.
എന്തൊരു വ്യത്തികെട്ട പരിസരമാണതു.

ടിക്കറ്റിനു നൂറു രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ക്ക് ചില്ലറകൊടുക്കാത്തതില്‍ മുറുമുറുപ്പ്.
കാണുമ്പോള്‍ ദേഷ്യം അരിച്ച് വരുന്നത് പോലെ.

നിര്വ്വികാരതയുടെ കാഴ്ചകള്‍ പുറകിലേക്ക് ഓടി മറയുകയാണു. കണ്ണടച്ച് കിടന്നു.

ചേലാമ്പ്രയിറങ്ങി പാടവരമ്പ് കഴിഞ്ഞ് കവുങ്ങ്തോട്ടം. വീട്ടീലേക്കുള്ള വഴിയാണത്..

കൈതകാട്ടിനു പിന്നിലെന്താണു പെട്ടന്നൊരനക്കം..
ആ ചാവാലിപട്ടി.. കല്ലെടുത്തെറിഞ്ഞപ്പോള്‍ അത് കുതിച്ച് പാഞ്ഞ് പിന്നെ തിരിഞ്ഞ് നിന്ന് നോക്കുന്നു.

നശിച്ച പട്ടികള്‍... കൊല്ലണം ഇവറ്റകളെ..

ആരാ അത് ? അജിക്കുട്ടനാ ?

രഘുവേട്ടനാണു. പണ്ട് തന്നെ സ്കൂളില്‍ കൈപിടിച്ച് കൊണ്ടുപോകുന്നതും വരുന്നതും രഘുവേട്ടനായിരുന്നു.
കുന്നത്തൂര്‍ ഉത്സവത്തിനു ‌രഘുവേട്ടന്റെ തോളത്തിരുന്നത് ഓര്‍മ്മയുണ്ട്.

നല്ല ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു.
ചെങ്കൊടിയേന്തി ഏതു സമര‌ത്തിനും മുദ്രവാക്യം വിളിച്ച് രഘുവേട്ടന്‍ പോകുന്നത് കാണുമ്പോള്‍ ആര്‍ക്കും ആവേശം തോന്നും.
വോളിബോള്‍ ടുര്‍ണമെന്റു സംഘടിപ്പിക്കാനും, കല്യാണവീട്ടിലും വായനശാലയിലും   മുന്‍പന്തിയില്‍ നിന്നയാള്‍.

പക്ഷേ ഒരു നാള്‍ കുരുമുളക് പറിക്കാന്‍ പൊക്കമുള്ള മരത്തിലേക്ക് കയറിയപ്പോള്‍ വഴുതിയത് ആ ജീവിതത്തില്‍ നിന്ന് കൂടെയായിരുന്നു

പാറയിലിടിച്ച് അരയ്ക്ക് കീള്‍പ്പോട്ട് തളര്‍ന്ന് പോയി.

കൊണ്ട് പോകാവുന്നിടങ്ങളിലൊക്കെ നോക്കി. അവസാനം കണാരന്‍ വൈദ്യന്റെ ആയുര്‍‌വേദചികില്‍സയില്‍ വീട്ടിലെ ഒരു മുറിയിലേക്ക് ഒതുങ്ങി.

ആ രഘുവേട്ടനാണു ജനാലയിലൂടെ വിളിച്ചത്!!
ചെരുപ്പഴിച്ച് വച്ച് അകത്തേക്ക് കയറിയപ്പോള്‍ ചിരുതേയമ്മ ചിരിച്ച് കാട്ടി.

"എങ്ങനുണ്ട് രഘുവേട്ടാ ?"

"കുറവുണ്ടെന്നും പറയാം ഇല്ലെന്നും പറയാം അജിക്കുട്ടാ.. "രഘുവേട്ടന്‍ ചിരിച്ചു.

അജി ചുരുപാടും കണ്ണോടിച്ചു.
എല്ലാം അലങ്കോലപ്പെട്ട് കിടക്കുന്നു.

ശുഷ്കിച്ച നെഞ്ചില്‍ വെള്ളരോമങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു, ഷേവ് ചെയ്യാത്ത മുഖം! ഒരു ഭ്രാന്തനേപ്പോലെ തോന്നിക്കുന്നു.
പണ്ട് ശുശ്രൂഷിക്കാന്‍ പെങ്ങന്മാരും, പാര്‍ട്ടി സഖാക്കളും, യുവജനസംഘടനയിലെ സുഹ്യത്തുക്കളും മാറി മാറി നിന്നിരുന്നു.
ആളുകള്‍ കൂടൊഴിഞ്ഞ് തുടങ്ങിയ സമയത്തും, അജി ദിവസ്സവും വായനശാലയിലെ പുസ്തകങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു.
ജോലിക്ക് വേണ്ടി മാറിതാമസിക്കേണ്ടി വന്നപ്പോഴതും മുടങ്ങി

ആ മുറിയില്‍  ഇന്ന് ശൂന്യതയും കുഴമ്പിന്റെ ഗന്ധവും നിറഞ്ഞ് നില്‍ക്കുന്നു.
ആ ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല,

അജി സ്റ്റൂളില്‍ ഇരുന്ന് ആ മുഖത്തേക്ക് നോക്കി.

"എന്താ സങ്കടം ?"

"ഒന്നുമില്ല രഘുവേട്ടാ!!"

അവിശ്വാസത്തോടെ തലയാട്ടി.
അജി മുഖം കുമ്പിട്ടിരുന്നു. എല്ലാകാര്യങ്ങളും പറയുമായിരുന്നു
പക്ഷേ ഇതു മനസ്സിലാവുമോ ആവോ ?

"രഘുവേട്ടന്‍ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?"

രഘു  ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ കണ്‍ചിമ്മാതെ അവനെ നോക്കി.

"ഇയ്യ് കേട്ടിട്ടില്ലേ ?
ഉണ്ടോനു ഇടം കിട്ടാഞ്ഞ്, ഉണ്ണാത്തോനു ഇല കിട്ടാതെ !!! "

രഘു  പൊട്ടിചിരിച്ചു....
അയ്യാളങ്ങിനെയാണു.

"എവിടെയോ വായിച്ചിട്ടുണ്ട് അജീ,
പട്ടിണി കിടക്കുന്നവനു പ്രണയം മണ്ണാങ്കട്ടയാണു."

രഘു അല്പ്പനേരം മച്ചിലേക്ക് നോക്കി കണ്മിഴിച്ചു കിടന്നു.

എന്നെയൊന്ന് നേരെയിരുത്തുമോ അജീ?

തലയണ ചെരിച്ച് വച്ച് തോളിലൂടെ കയ്യിട്ട് അയ്യളെ ഭിത്തി ചേര്‍ത്തിരുത്തി...

രഘു അജിയുടെ കൈയില്‍ പിടിച്ച് ചലനമറ്റ അയാളുടെ കാലില്‍ തൊടുവിച്ചു..

"ഇയ്യിതു കണ്ടോ ?..........
എനിക്കെന്റെ കാലവിടുണ്ടെന്ന് ഇപ്പോള്‍ തോന്നാറില്ല അജീ...... ....
ഒറ്റ ആഗ്രഹമേ എനിക്കൊള്ളൂ......
എനിക്കൊന്നു നടക്കണം....
ഒരു ദിവസ്സം ഈ ചേലമ്പ്ര കുന്നെനിക്കൊന്ന് ഓടിക്കയറണം... കാവിലെ തെയ്യം കൂടണം.... എന്നിട്ട്......
എന്നിട്ട്. .. ഞാന്‍ മരിച്ചോട്ടെ......"

"എല്ലാവരോടും ഇങ്ങനെ ചിരിച്ച് കളിച്ച്!!!! "
അര്‍ദ്ധോക്തിയില്‍ കിതച്ച് നിര്‍ത്തി രഘു കണ്ണടച്ചു കിടന്നു.....

അജി വാതില്‍ ചാരി പുറത്തിറങ്ങി,
ഈ മുറിയില്‍ നിന്ന് മുന്‍പ് രഘുവേട്ടന്റെ ചിരിച്ച മുഖം കണ്ട് പുറത്തിറങ്ങാറുള്ളപ്പോള്‍ പോലും മുത്തപ്പനോട് പരിഭവം തോന്നാറായിരുന്നു പതിവ്....
ഇത്തവണ എന്തോ ഒരു കനം വിട്ടകന്നത് പോലെ.. എന്താവോ അങ്ങിനെ

കാലുകള്‍ വലിച്ച് നീട്ടി അജി വീട്ടിലേക്ക് നടന്നു...

മടലു വെട്ടിക്കീറിക്കൊണ്ട് നിന്ന ദേവകി അവനെ അത്ഭുതത്തോടെ നോക്കി!!.

"അനക്ക് അവിടെ തെരക്കാന്ന് പറഞ്ഞിട്ട്!! ഇയ്യെന്താ മോനേ പെട്ടന്ന് ??"

അജി അതിനല്ല മറുപടി പറഞ്ഞത്..

"വിശക്കുന്നമ്മേ , വേഗം ചോറെടുക്ക് "

ദേവകി മടലും വാക്കത്തിയും പറമ്പിലിട്ട് അടുക്കളയിലേക്ക് കയറി.

" ഇയ്യ് ഒന്ന് വെക്കം കുളിച്ച് വാ.... കറി ഇണ്ട്... ഒരു വറവ് വെക്കട്ടെ "

തോര്‍ത്തുടുത്ത് ഒരു തൊട്ടി വെള്ളം തലയില്‍ കമിഴ്ത്തുമ്പോള്‍ അജിപഴയ കുട്ടിയായി....
അവന്‍ പച്ചയണിഞ്ഞ പാടത്തേക്കും കവിങ്ങിലെ കുലകളിലേക്കും നോക്കി.. കണക്കുകള്‍ കൂട്ടി

കുളികഴിച്ച്, കൈലിമുണ്ടും ഷര്‍ട്ടുമിട്ട് തിണ്ണയിലെത്തിയപ്പോള്‍ അമ്മ ചോറും കറികളും ഡെസ്കില്‍ വെച്ചിട്ടുണ്ട്..

ചെമ്മീനിട്ട ചക്കക്കുരുകൂട്ടാന്‍ ചോറിലേക്കൊഴിച്ച്,
മുരിങ്ങയില തോരനും കൂട്ടിക്കുഴച്ചപ്പോള്‍ അജിയുടെ ചുണ്ടത്ത് ആ മൂളിപ്പാട്ട് എങ്ങ്നിന്നോ വന്ന് വീണ്ടും  തത്തിക്കളിച്ചു..

52 comments:

  1. എനിക്കറിയാവുന്ന ഒരു രഘുവേട്ടന്റെ ഓര്‍മ്മയില്‍ എഴുതിയതാണു..
    അറിയിപ്പ്: അറിയാവുന്ന പോലൊക്കെ വരച്ച്...... രംഗപടവും ഇനി ഞാന്‍ തന്നെ ചെയ്യുന്നതായിരിക്കും,

    ReplyDelete
  2. പ്രണയ നഷ്ടത്തിന്റെ ഈര്ഷ്യയില്‍ നിന്നും നായകന് രക്ഷപ്പെടുവാനായല്ലോ.
    അതിനു കാരണമായത്‌ രഘുവേട്ടനും.
    നല്ല കഥ

    ReplyDelete
  3. കൊച്ചുകൊച്ചു സന്തോഷങ്ങളുടെ കഥ ഇഷ്ടപ്പെട്ടു. രംഗപടം വളരെ നന്നായി. സീന കൊള്ളാം. അജിയും വളരെ പ്രാക്റ്റിക്കല്‍ തന്നെ. മൊത്തത്തില്‍ നന്ന്

    ReplyDelete
  4. കഥ ഇഷ്ടപ്പെട്ടു
    അയ്യോ എന്റെ പേര് രഘു എന്നാണ് കേട്ടോ

    ReplyDelete
  5. Good story. Congrats.

    Please read the below post and share it with your friends for a social cause.

    http://najeemudeenkp.blogspot.in/2012/05/blog-post.html

    With Regards,
    Najeemudeen K.P

    ReplyDelete
  6. കൊള്ളാം.. വേരുകളിൽ നിന്ന് ഊർജ്ജം ലഭിക്കട്ടെ..

    ReplyDelete
  7. @ ജീ . ആര്‍ . കവിയൂര്‍ , അതറിയില്ലാരുന്നേ
    @ റോസാപൂക്കള്‍
    @ ajith ഭായ്
    @ Najeemudeen K.P
    @ viddiman

    വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയുണ്ടേ..

    ReplyDelete
  8. വിശക്കുന്നവന് വിശപ്പ്‌ മാറ്റാനുള്ള തിരക്ക്‌ തന്നെ മുഖ്യം.
    നടക്കാന്‍ കഴിയാത്തവന് നടക്കാനും...
    അപ്പോഴൊക്കെ പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ മങ്ങിയിരിക്കും.
    ചിത്രം വളരെ ഇഷ്ടായി സുമേഷ്‌.

    ReplyDelete
  9. നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞു..... കഥാപാത്രങ്ങളോടൊപ്പം വായനക്കാരെയും കൊണ്ടുപോവുന്ന എഴുത്ത്‌.....

    ReplyDelete
  10. "പണ്ടൊക്കെ ഒരു അലസതയായിരുന്നു... ഇപ്പോഴെല്ലാത്തിനും ഒരു പുതുമയുണ്ട്..." - ആദ്യത്തെ ലൈന്‍ വായിച്ചപ്പോഴേ പിടികിട്ടി, സംഗതി ഒരു "ലൈന്‍ " തന്നെ ആണെന്ന്!!!

    കഥ പറയുന്ന രീതി കൊള്ളാം, നേരിട്ട് കാണുന്ന ഒരു ഫീലിംഗ്.

    എന്നാലും അവള് പോയല്ലോ... പോട്ട് പുല്ലു... സാരമില്ല, ഇനി വേറൊരാളെ കണ്ടുപിടിക്കാം അജീ...!!!

    രഘുവേട്ടനെ കണ്ടത് നന്നായി... അതുകൊണ്ടല്ലേ അജിക്ക്‌ പെട്ടെന്ന് നിരാശയില്‍ നിന്നും കരകയറാന്‍ പറ്റിയത്...!

    നന്നായിട്ടുണ്ട്... ഇനിയും പോരട്ടെ പോരട്ടെ... :-)

    ReplyDelete
  11. കൊള്ളാം. ലളിതമായ രചനാശൈലി എനിക്കിഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  12. "സ്വയം ആശ്വസിക്കണമെങ്കിൽ അവനവന്റേതിനേക്കാൾ വലിയൊരു മുറിവിനെ തിരിച്ചറിഞ്ഞാൽ മാത്രം മതി." വി. ജെ. ജെയിംസ്, പുറപ്പാടിന്റെ പുസ്തകം. ഈ നല്ല കഥ വായിച്ചപ്പോൾ ഓർമ്മ വന്നത് ഈ വരികളാണ്. പ്രണയ നിരാസം നായകനിലുണ്ടാക്കുന്ന മാറ്റം നന്നായി വരച്ചു കാട്ടി. typing mistakes ഒഴിവാക്കുമല്ലോ?

    ReplyDelete
  13. @ റാംജിയണ്ണന്‍
    @ Pradeep Kumar
    @ Vishnu H
    @ c.v.thankappan
    @ Nassar Ambazhekel

    ഒരുപാടു നന്ദി അഭിപ്രായങ്ങള്‍ക്കും, വായനക്കും

    ReplyDelete
  14. വായിച്ചു. ആശംസകള്‍ ...
    ആ ചിത്രം ഇഷ്ടമായി.

    ReplyDelete
  15. നന്നായിരിക്കുന്നു.. ലളിതമായ ഭാഷ..കുറച്ച് അക്ഷരതെറ്റുകൾ ഉണ്ട്.. ആശംസകൾ നേരുന്നു.

    ReplyDelete
  16. നിന്റെ പഴയ സ്വഭാവമോന്നും വിട്ടിട്ടില്ല അല്ലേ..
    ഇഷ്ടപ്പെട്ടു ..

    ReplyDelete
  17. സുമേഷേ. നല്ല കഥ. എനിക്കിഷ്ടായി..താങ്കളുടെ "മഹാ നഗരിയിലെ ചില മനസ്സുകളില്‍ " പറഞ്ഞ നായകനും കുറച്ചൊക്കെ ഈ കഥയിലെ നായകനുമായി സാമ്യം ഉണ്ടെന്നു തോന്നി. പക്ഷെ ഇടയ്ക്കു കയറി വന്ന രഘുവേട്ടന്‍ കഥയെ ആകെ മാറ്റി മറച്ചു. വളരെ നന്നായി ആ ഭാഗങ്ങളെല്ലാം.

    അടുത്ത പ്രണയ കഥയില്‍ പെണ്ണിന് മുന്നില്‍ മടിച്ചു മടിച്ചു പ്രേമം പറയുന്ന നായകനില്‍ നിന്നും വ്യത്യസ്തനായി പ്രേമം പറയുന്ന ഒരു നായകനെ ഞങ്ങള്‍ വായനക്കാര്‍ക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു. അത് പോലെ തന്നെ നല്ല ഒരു സ്ത്രീ കഥാപാത്രത്തെയും. ഈ കഥയുടെ മുഴുവന്‍ ക്രെഡിറ്റും രഘുവേട്ടന് സ്വന്തം.

    ആശംസകള്‍...

    ReplyDelete
  18. @ അനില്‍ ഭായ്,
    @ ഷാജു
    @ മാധവധ്വനി
    @ പ്രവീണ്‍
    നന്ദിയുണ്ടേ വായനയ്ക്കും അഭിപ്രയങ്ങള്‍ക്കും
    @ ഷൈജുവേട്ടാ , പഴേ സ്വൊഭാവം തീരെ വിട്ടില്ല..

    ReplyDelete
  19. കൊള്ളാം നല്ല കഥ. വായനാ സുഖം തരുന്നുണ്ട്

    ReplyDelete
  20. നമ്മുടെ വിഷമം മറക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നമ്മെക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടൊപ്പം കുറച്ചു സമയം പങ്കിടുക എന്നതാണ്.

    എഴുത്തിന് വായനാ സുഖവും ഒഴുക്കും ഉണ്ട്....

    കൂടുതല്‍ എഴുതുക...
    ആശംസകള്‍....

    ReplyDelete
  21. അല്ലെങ്കിലും ഒരിക്കല്‍ ബസ് ടിക്കറ്റെടുത്തെന്നു വെച്ച്, രണ്ടു വാക്ക് സംസാരിച്ചെന്നു വെച്ച് അത് പ്രണയമാണെന്ന് വരുമോ.. പെണ്‍കുട്ടികള്‍ ഇങ്ങനെ ബോള്‍ഡ് ആയിരിക്കണം അല്ലാതെ കുറച്ച് ദിവസം ഒരുമിച്ച് യാത്ര ചെയ്തവന്റെ കൂടെ ഇറങ്ങിപ്പോവുകയല്ല..
    കഥ നന്നായി.. ഭാവുകങ്ങള്‍

    ReplyDelete
  22. നല്ല ഒഴുക്കുള്ള കഥ, വായിച്ച്‌ തീരുന്നതേ അറിയുന്നില്ല.... അതി ഭാവുകത്വമോ, തല പെരിപ്പോ ഉണ്‌ടാക്കാത്ത ശൈലി. അല്ല അജിയുടെ പ്രണയത്തെ പാതി വഴിയില്‍ കുഴിച്ച്‌ മൂടിയോ?

    ReplyDelete
  23. മുഷിപ്പുളവാക്കാത്ത വശ്യശൈലിയില്‍ പറഞ്ഞ കഥ ജീവിതഗന്ധിയായി തോന്നി.അഭിനന്ദനങ്ങള്‍ !

    ReplyDelete
  24. @ കുസുമം ആര്‍ പുന്നപ്ര
    @ അഫ്സർ ഭായ്
    @ സഹയാത്രികൻ
    @ മൊഹി
    @ മൊഹമ്മദ്ഭായ്

    നന്ദി അറിയിക്കുന്നു. വായനക്കും വിശദമായ അഭിപ്രായങ്ങൾക്കും

    ReplyDelete
  25. ചില കഥകള്‍ വായിക്കുമ്പോള്‍ എനിക്കൊരു സ്വഭാവമുണ്ട്,
    ചുമ്മാ അതിന്റെ ക്ലൈമാക്സ് പലവഴിക്കും ആലോചിച്ചു മനസ്സില്‍ വെക്കും...
    ഒരു കഥയെ ഏതൊക്കെ വഴിയില്‍ കൊണ്ടെത്തിക്കാം എന്ന് പഠിക്കുകയും കൂടിയാണ് എന്ന് കൂട്ടിക്കോളൂ..:)) പക്ഷെ, പരാജയപ്പെട്ടു. പറഞ്ഞു പറഞ്ഞു തേഞ്ഞ പ്രണയത്തെ പുതിയൊരു ഔട്ട്പുട്ട് നല്‍കി ഒരു നല്ല അനുഭവമാക്കി മാറ്റി താങ്കള്‍. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  26. valare nannayi paranju...... aashamsakal...... blogil puthiya post...... CINEMAYUM, PREKSHAKARUM AAVASHYAPPEDUNNATHU........ vayikkane.....

    ReplyDelete
  27. നല്ല കഥ സുമേഷ്‌,
    ആദ്യാവസാനം വരികള്‍ക്ക് ഒഴുക്കിന്‍റെ താളമുണ്ട്. നന്മ്മയുള്ള കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ട്. കഥയിലൊരു ജീവിതമുണ്ട്. നല്ല സന്ദേശമുണ്ട്.
    ഒരുപാട് ഇഷ്ടമായി!

    ReplyDelete
  28. കഥ വായിച്ചു :) ആശംസകൾ…

    ReplyDelete
  29. വായിക്കാൻ ഒഴുക്കുള്ള കഥ. ആശംസകൾ..

    ReplyDelete
  30. തുടക്കമാണെന്ന് തോന്നുന്നില്ല.
    നല്ല കയ്യടക്കം
    വളരെ നല്ല കഥ
    ആശംസകൾ

    ReplyDelete
  31. പ്രണയവും സ്വപ്നവും പാവപെട്ടവന് ഹറാമാ ണ് എന്നാ തിരിച്ചറിവില്‍ വീണ്ടും അവന്‍ യാഥാര്‍ത്യ ങ്ങളുമായി അവന്‍ പൊരുത്തപെട്ടു ആ മൂളി പാട്ടിലൂടെ

    ReplyDelete
  32. @ Rahim
    @ ജയരാജ്
    @ ജോസലൈറ്റ്
    @ ബെഞ്ചാലി
    @ ജെഫു
    @ kalavallabhan
    @ കൊമ്പൻ ഭായ്

    എല്ലാവർക്കൂടെ, വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

    ReplyDelete
  33. സുപ്രഭാതം..
    നല്ല വായനാസുഖം നല്‍കിയ എഴുത്ത്...ആശംസകള്‍ ട്ടൊ...!

    ReplyDelete
  34. സുമേഷിന്റെ വ്യത്യസ്തമായൊരു കഥ ...

    മുന്‍പ് വായിച്ച പോസ്റ്റുകളില്‍ ഏറെ നൊമ്പരം തന്ന ഗൃഹാതുര ചിന്തകള്‍ ആയിരുന്നെങ്കില്‍ ഈ പോസ്റ്റിലെ വേറിട്ട പ്രണയ ചിന്തകള്‍ വാലാതെ പിടിച്ചുലച്ചു ...

    തികച്ചും തഴക്കം വന്ന എഴുത്ത് ... ആശംസകള്‍

    ReplyDelete
  35. Kollam..nalla kadha...ithokkeyanu blog kondulla gunangal..

    visit my blog
    www.thasleempco.cc

    ReplyDelete
  36. ഒഴുക്കോടെ വായിക്കാന്‍ സാധിച്ചു , നല്ല കഥ ...!
    ചിത്രം കൊള്ളാം സുമേഷ്‌ ...!!

    ReplyDelete
  37. നല്ല കഥ...അത് അവതരിപ്പിച്ചതും നന്നായി...നല്ല ഒഴുക്കോടെ വായിച്ചു....

    ReplyDelete
  38. @ വർഷിണി ടീച്ചർ,
    @ വേണുഭായ്
    @ തസ്ലീം
    @ കൊച്ചുമോൾ
    @ മലർവാടി,

    എല്ലാവർക്കും നന്ദി, വായനക്കും, അഭിപ്രായങ്ങൾക്കും :)

    ReplyDelete
  39. ദേഷ്യം വരുന്നതും പോവുന്നതുമെല്ലാം നല്ല ഒഴുക്കോടെ പറഞ്ഞു. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്, വീണ്ടും കാണാം.

    ReplyDelete
  40. പ്രിയപ്പെട്ട സുമേഷ്,
    ഒരിക്കലും ഒരു പെണ്‍കുട്ടി മൂളിപാട്ടിന്റെ അവസാനവാക്കാകരുത്.
    നന്നായി തന്നെ എഴുതി,കേട്ടോ. അഭിനന്ദനങ്ങള്‍ !
    പിന്നെ, ചക്കക്കുരു ഉപ്പേരി എനിക്ക് വലിയ ഇഷ്ടമാണ്.മാങ്ങയിട്ടു കൂട്ടാന്‍ വെച്ചതാണോ?
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
  41. നല്ലൊരു കഥ വായിച്ചു.. വരയും നന്നായിരിക്കുന്നു സുമേഷ്..

    ReplyDelete
  42. പ്രിയപ്പെട്ട സുമേഷ്,
    സുപ്രഭാതം!
    പറയാന്‍ വിട്ടു പോയി..! മനോഹരമായ ചിത്രം..!വരികളും വരകളും ഒരുമിച്ചു വഴങ്ങുന്ന അനുഗ്രഹീതനാണ്,താങ്കള്‍! കഴിവ് ശരിക്കും ഉപയോഗിക്കുക. ഭാവുകങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  43. ആദ്യമായിട്ടാണിവിടെ എന്ന് തോന്നുന്നു,ഇനിയെന്തായാലും എല്ലാ മാസവും ഈ വഴി വരും. കാരണം ആ കഥാകഥന രീതി ഇഷ്ടമായി. നല്ല രസമായിട്ടുണ്ട് ട്ടോ ഇതിലെ ആ നായകന്റെ പ്രണയം ഉൾക്കൊള്ളാനുള്ള ശ്രമവും,അത് പരാജയപ്പെടുമ്പോഴുള്ള മാനസികാവസ്ഥയും. എല്ലാം വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. എനിക്ക് നല്ലയിഷ്ടമായി.
    ഏറ്റവും മനസ്സിൽ കൊണ്ടത് ആ രഘുവേട്ടന്റെ ചിന്തകളാണ്. അദ്ദേഹം പറഞ്ഞത് ഒരു സത്യമാണ്,'ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്.' ആ കുന്നൊന്ന് ഓടിക്കേറണം,പൂരം കൂടണം അങ്ങനയങ്ങനേയുള്ള ആഗ്രഹങ്ങൾ ഏറ്റവും ബലിയ മോഹങ്ങളാകുന്ന ആ നിമിഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചതാണ്.
    ആശംസകൾ.

    ReplyDelete
  44. ഈ ചിത്രം പോലെ മനോഹരമായ എഴുത്തും ..ആശംസകള്‍

    ReplyDelete
  45. @ Roshan
    @ anupama
    @ ആയിരങ്ങളിൽ ഒരുവൻ
    @ മനേഷ്
    @ മയിൽപ്പീലി

    എല്ലാവർക്കൂടെ നന്ദി

    ReplyDelete
  46. നല്ല മനോഹരമായാ മടുപ്പില്ലാത ഒരു കഥ സമ്മാനിച്ചതിനു നന്ദി സുമു .. ആശംസകള്‍

    ReplyDelete
  47. Good story. ആശംസകൾ...

    ReplyDelete
  48. നന്ദി റഷീദ്, ഹരീ

    ReplyDelete
  49. മനോഹരമായ കഥ. വരയും സുന്ദരം.

    ReplyDelete