വിഭാഗങ്ങള്‍ (ആവശ്യമുള്ളതെടുത്താ മതി കെട്ടോ)

19 May 2010

പ്രണയമെന്നത്...

അറിയാതിരുന്നപ്പോളതൊരു കൗതുകമായിരുന്നു..
അറിഞ്ഞപ്പോളതൊരു പുതുലോകമായിരുന്നു.
നഷ്ടപ്പെട്ടപ്പോളതൊരുവിങ്ങലായിരുന്നു....

പിന്നെ....
കാലം പോകെയതൊരു നിസംഗതയും,
ഇന്നൊരോര്‍മ്മയും മാത്രമാകുന്നു......

അവസാനമൊരു പാഠം മാത്രം
ഏകനായ് വന്ന നീ ഏകനായ് പോവുക

പിന്നെ....
കാലമെന്നെയും പലര്‍ക്കുമൊരോര്‍മ്മ മാത്രമാക്കുന്നു..
കാലമെന്നതു...മറവിയാണു...മരുന്നും

2 comments:

 1. കഥയെക്കാള്‍ കവിതയാണ് താങ്കള്‍ക്കു വഴങ്ങുക എന്ന് തോന്നുന്നു....
  നന്നായിട്ടുണ്ട്..

  ReplyDelete
 2. അറിയാതിരുന്നപ്പോളതൊരു കൗതുകമായിരുന്നു..
  അറിഞ്ഞപ്പോളതൊരു പുതുലോകമായിരുന്നു.
  നഷ്ടപ്പെട്ടപ്പോളതൊരുവിങ്ങലായിരുന്നു....


  അറിവിനുമപ്പുറം അതൊരറിവില്ലായ്മയുമായിരുന്നു..
  അറിയുമ്പോഴേക്കും കൊഴിയുന്നൊരിതളായിരുന്നു...
  നന്നായിരിക്കുന്നു ട്ടൊ...
  എങ്ങനാണാവൊ ഇങ്ങനൊക്കെ....
  ശരിക്കും ഇഷ്ടായി

  ReplyDelete